‘നിലം പൂത്തു മലര്‍ന്ന നാള്‍’ ദ്രാവിഡ പൈതൃകം വെളിവാക്കുന്ന നോവല്‍ : പ്രൊഫ. ലിറ്റി ചാക്കോ

ഇരിങ്ങാലക്കുട : മലയാളത്തിന്റെ ദ്രാവിഡ പൈതൃകം വെളിവാക്കുന്ന നോവലാണ് മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്നും സംസ്‌കൃതാക്ഷരം ഒഴിവാക്കി പൂര്‍ണ്ണമായും മലയാള ഭാഷയില്‍ എഴുതിയ നോവലാണെന്ന് ഇതെന്നും സെന്റ് ജോസഫ്‌സ് കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ. ലിറ്റി ചാക്കോ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറിയുടെ നോവല്‍ സാഹിത്യ യാത്രയില്‍ പതിമൂന്നാമത്തെ നോവല്‍ അവതരിപ്പിച്ച്
സംസാരിക്കുകയായിരുന്നു അവർ. സംഘം കൃതികളില്‍ നിന്നാണ് നമുക്കൊരു പൈതൃകം ഉണ്ടായത്. കുറിഞ്ഞിയില്‍ തുടങ്ങി നെയ്‌തലില്‍ അവസാനിക്കുന്ന ഒരു ജീവിത കഥയാണ് നോവലില്‍ അനാവരണം ചെയ്യുന്നത്. ഭാഷയുടെ ഭാവാത്മകതയാണ് നോവലിന്റെ സവിശേഷകതയെന്നും പ്രൊഫ.ലിറ്റി ചാക്കോ വ്യക്തമാക്കി. കേശവ്.ജി.കൈമള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, എന്‍.കെ.ഷീല, ദിനേശന്‍, നിത്യ, ജോര്‍ജ്, കെ.മായ എന്നിവര്‍ സംസാരിച്ചു.

Leave a comment

Leave a Reply

Top