നൂറ്റാണ്ടിന്‍റെ ചരിത്രം പറഞ്ഞ് ഗവ. ഗേൾസ് സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം

ഇരിങ്ങാലക്കുട : വിദ്യാലയ മുത്തശ്ശിയായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 127 – ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന പഴയ അധ്യാപകരെയും ഏറ്റവും പ്രായം ചെന്ന വിദ്യാർത്ഥിയെയും സ്കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ ആദരിച്ചു. മുൻ ISRO ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. പ്രായം ചെന്ന വിദ്യാർത്ഥിയും ഈ വിദ്യാലയത്തിലെ ടിച്ചറുമായ ഓമന എന്ന നാരായണി കൂട്ടി ടീച്ചർ(85 ), ലില്ലി(83 ),രാജി ടീച്ചർ (80) എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പ്രൊഫസ്സർ ഇ. എച്ച്. ദേവി അദ്ധ്യക്ഷത വഹിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top