നാടൻ വള്ളംകളി മത്സരം


ആനന്ദപുരം :
ആനന്ദപുരം വില്ലേജ് ഓണാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 26-ാം തിയ്യതി ഞായറാഴ്ച്ച 2 മണിക്ക് നാടൻ വള്ളം കളി മത്സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം ആനന്ദപുരം ശ്രീകൃഷ്‌ണ ഹൈസ്കൂളിൽ ചേർന്നു. പി കെ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ ചെയർമാനും മുരിയാട് ഗ്രാമപഞ്ചായത്തംഗം എ എം ജോൺസൻ കൺവീനറുമായിട്ടുള്ള 101 അംഗ സംഘാടക സമിതി രൂപികരിച്ചു.

വള്ളം കളിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ബന്ധപ്പെടുക. 9946031555 9744627435 . മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നല്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top