വല്ലക്കുന്ന് വിശുദ്ധ അൽഫോൻസ ദേവാലയത്തിലെ ഊട്ടുതിരുനാൾ 28 ന് – ഒരുക്കങ്ങൾ പൂർത്തിയായി

വല്ലക്കുന്ന് : ജൂലൈ 28 ശനിയാഴ്ച്ച വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ദൈവാലയത്തിൽ നടക്കുന്ന  ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 28 ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 6 മണി വരെയാണ് നേര്‍ച്ചഊട്ട്. നേര്‍ച്ച ഊട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ക്കും, രോഗികള്‍ക്കും, കൈകുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

ജൂലൈ 28 ശനിയാഴ്ച 12 മണി മുതല്‍ 3 മണി വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ കുഞ്ഞുങ്ങളെ അടിമ വെയ്ക്കലിനും, ചോറൂണിനും, അമ്മതൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 28 രാവിലെ 6.15, 7.30, 4.30, 6.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും, നൊവേന, ലദീഞ്ഞ്, സന്ദേശം, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനവും ഉണ്ടായിരിക്കും. രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്കു പഴൂക്കര വികാരി. റവ.ഫാ. ജോണി മേനാച്ചേരി മുഖ്യകാര്‍മ്മികത്വവും, കൊടുങ്ങ വികാരി റവ.ഫാ.ജെയ്‌സണ്‍ വടക്കുംചേരി സന്ദേശവും നല്‍കുന്നതായിരിക്കും.

ഊട്ടുതിരുന്നാളിന്റെ ഭാഗമായി കഴിഞ്ഞ ഒന്നരമാസക്കാലമായി വിവിധ കമ്മിറ്റി കൺവീനർമാരുടെ നേതൃത്വത്തിൽ 301 അംഗ കമ്മിറ്റി സജീവമായ് പ്രവർത്തിച്ചുവരുന്നു. നേർച്ച ഊട്ടിന്റെ വെഞ്ചിരിപ്പ് വല്ലക്കുന്ന് ഇടവകയുടെ മുൻ വികാരി ലിജോ കരുത്തി മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ഏകദേശം നാല്പതിനായിരത്തോളം വിശ്വാസികൾ നേർച്ച ഊട്ടിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിംങ്ങ് സൗകര്യവും ഒരുക്കിയീട്ടുണ്ട്.

Leave a comment

  • 66
  •  
  •  
  •  
  •  
  •  
  •  
Top