സി.ആര്‍. കേശവന്‍ വൈദ്യര്‍ സ്മാരക സംസ്ഥാനതല ശ്രീനാരായണ പ്രശ്നോത്തരി മത്സരം

ഇരിങ്ങാലക്കുട : എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് വര്‍ഷം തോറും നടത്തി വരുന്ന സി.ആര്‍. കേശവന്‍ വൈദ്യര്‍ സ്മാരക ശ്രീനാരായണ ജയന്തി സാഹിത്യ മത്സരങ്ങളുടെ ഭാഗമായി സംസ്ഥാനതല ക്വിസ് മത്സരം നടത്തുന്നു. 2018 ആഗസ്റ്റ് 21 ശനിയാഴ്ച ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹാളിലാണ് മത്സരം നടക്കുക.

ഗുരുദേവന്റെ ജീവിതം, ദര്‍ശനങ്ങള്‍, കൃതികള്‍ എന്നിവയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, ടി ടി ഐ വിഭാഗങ്ങള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446763528, 04802831700.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  
Top