ആവർത്തന ചിലവുകുറയ്ക്കാൻ കൊട്ടിലായ്ക്കൽ പറമ്പിലൂടെ സ്ഥിരം റോഡ് എന്ന ആശയവുമായി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : നാലമ്പല കാലത്ത് തെക്കേനട റോഡ് ഗതാഗതം മൂലം കേടാവുന്നതും കൊട്ടിലായ്ക്കൽ പറമ്പിൽ വർഷം തോറും നാലമ്പല കാലത്ത് ലക്ഷങ്ങൾ ചിലവഴിച്ച് താത്കാലിക റോഡ് ഉണ്ടാക്കുന്നതിനും പരിഹാരമായി കൊട്ടിലായ്ക്കൽ പറമ്പിലൂടെ ഭാവി വികസനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലും സഹായകരമാകുന്ന രീതിയിലും സ്ഥിരം ഒരു റോഡ് നിർമ്മിക്കുന്നതിനെക്കുറിച്ച്  ആലോചിക്കുന്നതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.

ഈ വർഷം നാലമ്പല കാലത്ത് താത്കാലിക റോഡ് നിർമ്മിക്കാൻ ഇത് വരെ 134 യുണിറ്റ് ക്വാറി വെയ്സ്റ്റ് അടിക്കുകയും മറ്റു അനുബന്ധ ചിലവുകളടക്കം നാലുലക്ഷം രൂപയിലധികം ചെലവ് വന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ഇത്തവർത്തിക്കുന്നതിനു പകരം സ്ഥിരം സംവിധാനം നിലവിൽ വരുന്നതിനെക്കുറിച്ച് ഭക്തജനങ്ങളുമായ് കൂടി ആലോചന നടത്തുമെന്ന് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഗതാഗത കുരുക്ക് ഒഴിവാക്കാനായി നിര്‍മ്മിച്ച ഈ റോഡുകള്‍ രണ്ടും തകർന്നു താണിരുന്നു. ചെളി നിറഞ്ഞ കൊട്ടിലായ്ക്കൽ പറമ്പില്‍ നിന്ന് തെക്കേനട റോഡിലേക്ക് വാഹനങ്ങള്‍ കയറി റോഡ് നാശമാകുന്നുവെന് കഴിഞ്ഞ ദിവസം നഗരസഭ കൗസിലറടക്കം പരാതി ഉയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചെളി ഒഴിവാക്കാന്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി ക്വാറി വേസ്റ്റ് അടിച്ചാണ് റോഡ് ഇപ്പോൾ ഉയര്‍ത്തിയത്.

തെക്കേ നട റോഡ് കൂടുതൽ ബലപ്പെടുത്തേണ്ടതായിട്ടുമുണ്ട്. നാലമ്പല കാലത്ത് ഇത് വഴിയുള്ള ഗതാഗത തിരക്ക് കുറക്കാൻ കൊട്ടിലായ്ക്കൽ ദേവസ്വം കെട്ടിടത്തിന്‍റെ പിറകിലൂടെ പേഷ്‌ക്കർ റോഡിലൂടെ ആദ്യമായ് ഒരു പുതിയ താത്കാലിക വഴി ദേവസ്വം നിർമിച്ചീട്ടുണ്ട്

Leave a comment

  • 33
  •  
  •  
  •  
  •  
  •  
  •  
Top