ടൗൺ ഹാളിൽ ഹാൻഡ്‌ലൂം , ഹാന്റിക്രാഫ്റ്റ് പ്രദർശനം തുടരുന്നു

ഇരിങ്ങാലക്കുട : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഹാൻഡ്‌ലൂം വസ്ത്രങ്ങളുടെയും ഹാന്റിക്രാഫ്ട് വസ്തുക്കളുടെയും വില്പനയും പ്രദർശനവും ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ കല സിൽക്ക് വസ്ത്രോത്സവിൽ തുടരുന്നു. തിരഞ്ഞെടുത്ത വസ്ത്രങ്ങൾക്ക് 65 % ഡിസ്‌കൗണ്ടും ഇവിടെ നൽകുന്നുണ്ട്. വില്പനസമയം രാവിലെ 10 മുതൽ രാത്രി 9 മണിവരെ. സാരീസ്, എത്നിക്ക് വെയർ, ഹോം ലിനൻ, രാജസ്ഥാൻ ബെഡ് ഷീറ്റുകൾ, കുഷ്യൻ കവറുകൾ, ലക്‌നൗ കുർത്തികൾ, ഡ്രസ്സ് മെറ്റീരിയലുകൾ, ഡോർ കർട്ടൻ, ജയ്പൂരി സ്റ്റോൺ ജ്വല്ലറി, വുഡൻ ഹാന്റിക്രാഫ്റ്റ്, ബൻജാര, കൊൽക്കത്ത ബാഗുകൾ, ജയ്പൂരി രജായ്, ഒറീസ പെയിന്റിംഗ് ആൻഡ് ഹാന്റിക്രാഫ്റ്റ് എന്നിവയുടെ വിപുലമായ ശേഖരം ടൗൺ ഹാളിൽ ഒരുക്കിയിരിക്കുന്നു.

ആന്ധ്രപ്രദേശിലെ ധർമ്മവരം, വെങ്കടഗിരി, മംഗൾഗിരി, കലംകാരി, ഉപ്പട, ആസാമിലെ മൂംഗ ആൻഡ് ഏറി സിൽക്‌സ്, ഛത്തിസ്ഗഢിലെ കാന്ത, ട്രൈബൽ വർക്കുകൾ, കോസ സിൽക്ക്, ഗുജറാത്തിലെ ബാന്ദ്നി, ബീഹാറിലെ ടസ്സർ, ജൂട്ട് സിൽക്ക്, ജമ്മുകശ്മീർ ഡ്രസ്സ് മെറ്റീരിയലുകൾ, പാസ്മിന ഷാൾ മദ്ധ്യപ്രദേശിലെ ചന്ദേരി, മഹേശ്വരി രാജസ്ഥാനിലെ കോട്ട,സംഘനേരി പ്രിന്റുകൾ, ബ്ലോക്ക് പ്രിന്റഡ് ഡ്രസ്സ് മെറ്റീരിയൽ, പോച്ചംപള്ളി, ജംധാനി ആൻഡ് ബനാറസ് ഉത്തർപ്രദേശിലെ ഗഡ്‌വാൾ, കോയമ്പത്തൂരിലെ കാഞ്ചിപുരം സിൽക്‌സ് ബംഗാളിലെ ബാലുച്ചരി, താംഗയ് കാന്ത വർക്ക് കേരള, കണ്ണൂരിലെ കൈത്തറി വസ്ത്രങ്ങൾ എന്നി വ്യത്യസ്തതയാർന്ന വസ്ത്രങ്ങളും ഇവിടെ പ്രദർശനത്തിനും വില്പനക്കും തയ്യാറാക്കിയിരിക്കുന്നു.

 

Leave a comment

Top