ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് നിയോജകമണ്ഡലം നേതൃത്വ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : ബൂത്ത് കമ്മറ്റികൾ പ്രഹസനമാക്കാതെ പ്രവർത്തനം സജീവമാക്കാനും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പരമാവധി വോട്ടുകൾ ചേർക്കാനും പ്രവർത്തകർ മുന്നിട്ട് ഇറങ്ങണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ. വി.ഡി സതീശൻ എം എൽ എ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ചേർന്ന കോൺഗ്രസ്സ് നിയോജകമണ്ഡലം നേതൃത്വ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തൃശൂർ പാർലിമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള അദ്ദേഹം.

കോൺഗ്രസ്സ് സംഘടന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കെ പി സി സി അംഗങ്ങൾ മുൻ കെ പി സി സി അംഗങ്ങൾ , ഡി സി സി ഭാരവാഹികൾ ഡി സി സി മെമ്പർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, മുൻ മണ്ഡലം പ്രസിഡന്റുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗംങ്ങൾ, മുൻ മെമ്പർമാർ, സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, പോഷക സംഘടനകൾ, സെല്ലുകൾ, ഡിപ്പാർട്ടുമെന്റുകൾ, എന്നിവയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രെസിഡന്റുമാർ, എന്നിവരുടെ യോഗമാണ് ഗായത്രി ഹാളിൽ ചേർന്നത്.

 

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top