സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : തൈക്കാട്ടുശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സംഘമിത്ര വനിതാ കൂട്ടായ്മയും, എൻ എസ് എസ് പിടഞ്ഞാറെക്കര കരയോഗത്തിന്റെ വനിതാസമാജവും എച്ച് ആർ സെല്ലും, സേവാഭാരതിയും, സംയുക്തമായി സംഘമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടത്തിയ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ നിർവ്വഹിച്ചു. യോഗത്തിൽ എൻ എസ് എസ് കരയോഗം പ്രസിഡണ്ട് സേതുമാധവൻ നമ്പ്യാർ അദ്ധ്യക്ഷനായിരുന്നു.

എൻ എസ് എസ് മുകന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ.ഡി.ശങ്കരൻകുട്ടി
വിശിഷ്ട അതിഥിയായിരുന്നു. വൈദ്യരത്നം ഔഷധശാല കോർഡിനേറ്റർ പി.മുകന്ദൻ , കൃഷ്ണകുമാർ, നളിൻ എസ്.മേനോൻ, കമലാ രാമകൃഷ്ണൻ, ബിന്ദു സേതുമാധവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ .ടി.എസ്. ഗോകുൽദാസ് ആയൂർവേദ ജീവിതരീതിയിൽ ഭക്ഷണംതന്നെയാണ് മരുന്നെന്ന് വിശദമാക്കി ക്ലാസെടുത്തു. ഡോക്ടർമാരായ അസ്ലാം, ശ്രീലക്ഷ്മി എന്നിവർ ക്യാമ്പിലെത്തിയ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണവും ഔഷധക്കഞ്ഞി വിതരണം നടത്തി. ഗിരിജാദേവി ടീച്ചർ സ്വാഗതവും ഹരിനാഥ് കൊറ്റയിൽ നന്ദിയും പറഞ്ഞു.

Leave a comment

Top