അവിട്ടത്തൂര്‍: എല്‍.പി.വിഭാഗം ഉപജില്ല കലോത്സവത്തില്‍ ദേവിപ്രിയ എന്ന കുരുന്ന് പ്രതിഭയുടെ പ്രകടനം വിസ്മയമായി. മത്സരിച്ച ഭാരത നാട്യം, മോഹിനിയാട്ടം എന്നീ രണ്ടിനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് കാണികളുടെ കൈയ്യടി നേടിയത്. അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥിനിയായ ദേവിപ്രിയ കൊടകര ആലത്തൂര്‍ പ്രണവം കൃഷ്ണകുമാറിന്റെ ശിഷ്യയാണ്. അവിട്ടത്തൂര്‍ കള്ളിക്കാട്ടില്‍ ഷൈന്‍, ലിമ എന്നിവരുടെ മകളാണ് ദേവിപ്രിയ. ഈ വലിയ സന്തോഷത്തിനിടയിലും എല്‍.പി.വിഭാഗം മത്സരം ഉപജില്ലയോടു കൂടെ തീരുന്ന കൊച്ചു സങ്കടം കൂടെ ഈ മിടുക്കിക്കുണ്ട്.
Leave a comment