മഴക്കെടുതിയിൽ ആശ്വാസമായ് മൂർക്കനാട് ഇടവക

മൂർക്കനാട് : കാലവർഷക്കെടുതിമൂലം മൂർക്കനാട് എൽ പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന 40 ഓളം കുടുംബങ്ങളില്‍, 150ൽ പരം അംഗങ്ങൾക്ക് ആശ്വാസമായി മൂർക്കനാട് സെന്റ് ആന്റണീസ് ഇടവക. വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളിയും ഇടവകാംഗങ്ങളും ക്യാമ്പിൽ എത്തി ഒരു രാത്രിയിലെ ഭക്ഷണം നല്കി, ക്യാമ്പിലെ അംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാത്ഥന നടത്തുകയും ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ അബ്ദുല്ലക്കുട്ടി, എ ആർ സഹദേവൻ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക കൈക്കരാന്മാരായ ജോണ്‍ തെറ്റയില്‍, ആന്റോ എലുവത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top