ഡി.വൈ.എഫ്.ഐ സ്വാതന്ത്ര്യ സംഗമത്തിന്‍റെ അവതരണ ഗാനം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ രാജ്യത്തെമ്പാടും നടക്കുന്ന “ഇന്ത്യ അപകടത്തിലാണ് നമ്മുക്കൊന്നിച്ച് പൊരുതണം” എന്ന മുദ്രാവാക്യത്തിലുള്ള സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ അവതരണഗാനം ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ് ഓഡിയോ പ്രകാശനം നിർവ്വഹിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ: സെക്രട്ടറി കൂടിയായ ആർ.എൽ. ജീവൻലാൽ രചനയും പ്രശാന്ത് മുരിയാട് സംഗീതവും നിർവ്വഹിച്ച ഗാനം ഷൈജു അവറാനാണ് ആലപിച്ചത്.

ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം പി.സി. നിമിത ചടങ്ങിൽ സംസാരിച്ചു. ഓഗസ്റ്റ് 15 ന്. വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട പൂതംകുളത്ത് നിന്ന് ആരംഭിക്കുന്ന യുവജന റാലിയിലും തുടർന്ന് നഗരസഭ ഹാൾ അങ്കണത്തിൽ ചേരുന്ന സ്വാതന്ത്ര്യ സംഗമം വിജയിപ്പിക്കുന്നതിന് മുഴുവൻ ചെറുപ്പക്കാരും രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ അഭ്യർത്ഥിച്ചു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top