എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോനാ ദേവാലയത്തിൽ ഊട്ട് തിരുന്നാൾ ഞായറാഴ്ച

എടത്തിരുത്തി : എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോനാ ദേവാലയത്തിൽ പരിശുദ്ധ കർമ്മലമാതാവിൻ്റേയും വിശുദ്ധ വിൻസെന്റ് ഡി പോളിൻ്റേയും ഞായറാഴ്ച ആഘോഷിക്കുന്ന ഊട്ട് തിരുന്നാളിനോടനുബന്ധിച്ചുളള ഒരുക്കങ്ങൾ പൂർത്തിയായി. നേർച്ച പായ്ക്കറ്റ് വെഞ്ചിരിപ്പ് വികാരി ഡോ ഫാ വർഗീസ് അരിക്കാട്ട് നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ ജോണി മേനാച്ചേരി കാർമികത്വം വഹിച്ചു.

തിരുന്നാൾ ദിനമായ ജൂലായ് 22 ഞായറാഴ്ച രാവിലെ 6:30ന് ദിവ്യബലിക്കു ശേഷം നേർച്ച ഊട്ട് വെഞ്ചിരിപ്പ്. 9:30 ന് തിരുന്നാൾ ദിവ്യബലിക്കു ഫാ റിജോ കൊച്ചുപുരയ്ക്കൽ എസ ഡി വി മുഖ്യ കാർമ്മികനായിരിക്കും. ഫാ ജോജോ അരിക്കാട്ട് സി എം ഐ തിരുന്നാൾ സന്ദേശം നൽകും. വികാരി ഫാ ഡോ വർഗ്ഗീസ് അരിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ ചാക്കോ കാട്ടുപറമ്പിൽ, കൈക്കാരന്മാരായ ജോജു ചാലിശ്ശേരി, സൈമൺ ചിറയത്ത്, കൺവീനർമാരായ ഡിജു ചാലിശ്ശേരി, ജോയ് ചിറപ്പണത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top