നാലമ്പല തീർത്ഥാടകർക്കായി സേവാഭാരതിയുടെ അന്നദാനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ശനി ഞായർ ദിവസങ്ങളിൽ നാലമ്പല തീർത്ഥാടകർക്കായി കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള ശക്തി നിവാസിൽ സേവാഭാരതി നടത്തുന്ന അന്നദാനം ആരംഭിച്ചു. അന്നദാനത്തിനുള്ള അരി , പലവ്യഞ്ജനം, പച്ചക്കറി സമാഹരണ ഉദ്‌ഘാടനം സേവാഭാരതി രക്ഷാധികാരി ഭാസ്‌ക്കരൻ പറമ്പിക്കാടിൽ നിർവ്വഹിച്ചു. അന്നദാനസമിതി കൺവീനർ ടി പി വിവേകാനന്ദൻ സാമഗ്രികൾ ഏറ്റുവാങ്ങി. ഡി പി നായർ, പുരുഷോത്തമൻ ചാത്തംമ്പിള്ളി, സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്‌ണൻ, കെ ആർ സുബ്രഹ്മണ്യൻ, രവീന്ദ്രൻ കണ്ണൂർ, എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top