തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന ന്യൂജെന്‍ യുവാക്കളെ എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ പള്ളി പരിസരത്ത് നിന്നു കഞ്ചാവുമായി രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി. ഇവര്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിട്ടത്തൂര്‍ സ്വദേശികളായ പുല്ലൂര്‍ വീട്ടില്‍ ആഷിക് (20),അമ്പാടത്ത് വീട്ടില്‍ രാഹുല്‍ (21) എന്നി ന്യൂജെന്‍ യുവാക്കളാണ് പിടിയിലായത്.

ഇവരില്‍ നിന്നും 25ഗ്രാം,20 ഗ്രാം എന്നി അളവില്‍ കഞ്ചാവ് പിടികൂടി. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് ഇന്‍സ്‌പെക്ടര്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്നവരിലെ കണ്ണികളാണ് പ്രതികളെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. എക്‌സൈസ് സംഘത്തില്‍ കെ ആര്‍ അനില്‍കുമാര്‍, പി ആര്‍ അനുകുമാര്‍, ടി എ ഷഫീക്ക്, ഇ പി ദിബോസ്, എം പി ജിവേഷ്, എ എസ് സരസന്‍, കെ എസ് മനോജ്, ഷൈജു എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

Top