വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ദൈവാലയത്തിലെ ഊട്ടുതിരുനാളിനു കൊടിയേറി

വല്ലക്കുന്ന് : വിശുദ്ധ അല്‍ഫോന്‍സ ദൈവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മരണതിരുന്നാളിന്റെയും, നേര്‍ച്ച ഊട്ടിന്റെയും കൊടിയേറ്റം പുത്തന്‍ചിറ ഫൊറോന വികാരി. ഫാ.ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ നിര്‍വ്വഹിച്ചു. ജൂലൈ 28 ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 6മണി വരെയാണ് നേര്‍ച്ചഊട്ട്. ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാനയും, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദക്ഷിണം എന്നിവയും, നേര്‍ച്ചകഞ്ഞിയും ഉണ്ടായിരിക്കുന്നതാണ്. നേര്‍ച്ച ഊട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ക്കും, രോഗികള്‍ക്കും, കൈകുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

ജൂലൈ 28 ശനിയാഴ്ച 12 മണി മുതല്‍ 3 മണി വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ കുഞ്ഞുങ്ങളെ അടിമ വെയ്ക്കലിനും, ചോറൂണിനും, അമ്മതൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 28 രാവിലെ 6.15, 7.30, 4.30, 6.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും, നൊവേന, ലദീഞ്ഞ്, സന്ദേശം, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനവും ഉണ്ടായിരിക്കും. രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്കു പഴൂക്കര വികാരി. റവ.ഫാ. ജോണി മേനാച്ചേരി മുഖ്യകാര്‍മ്മികത്വവും, കൊടുങ്ങ വികാരി റവ.ഫാ.ജെയ്‌സണ്‍ വടക്കുംചേരി സന്ദേശവും നല്‍കുന്നതായിരിക്കും.

ഊട്ടുതിരുന്നാളിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനവും, സംസ്ഥാന സര്‍ക്കാരിന്റെ ഹരിത മിഷന്‍ പദ്ധതിയുടെ ഭാഗമായി സൗജന്യവൃക്ഷത്തൈ വിതരണവും ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല, വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിംങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഊട്ട് തിരുന്നാള്‍ കമ്മറ്റിക്കുവേണ്ടി റവ.ഫാ.അരുണ്‍ തെക്കിനേത്ത്, കൈക്കാരന്‍മാരായ പൈലപ്പന്‍ നെരെപറമ്പില്‍, ടി.കെ. ആന്റു തൊടുപറമ്പില്‍, എം.വി.റോയ് മരത്തംപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ടി.ജെ. ജോസ് തണ്ട്യേക്കല്‍, ജോ. കണ്‍വീനര്‍ ആന്റണി തണ്ട്യേക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍, ജോണ്‍സണ്‍ കോക്കാട്ട് എന്നിവര്‍ അറിയിച്ചു.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
Top