പുല്ലൂർ : ആനുരുളിയിൽ പാടത്തെ വെള്ളക്കെട്ടിൽ വഞ്ചി മറഞ്ഞ് യുവാവ് മരിച്ചു. എസ് എഫ് ഐ മുൻ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി അനീഷ് വെട്ടിയാട്ടിൽ (26 ) ആണ് ബുധനാഴ്ച രാത്രി 7 മണിയോടെ അപകടത്തിൽ മരിച്ചത്. കൂട്ടുകാരൻ തുമ്പരത്തിവീട്ടിൽ ഗോകുലിനോടൊപ്പം ആനുരുളി കള്ളുഷാപ്പ് പരിസരത്തെ പാടത്തെ മൂരിക്കൊളിൽ വെള്ളക്കെട്ടിൽ വഞ്ചിയിൽ പോകുകയായിരുന്നു. വഞ്ചി മറയുകയും നീന്തൽ വശമില്ലാത്ത അനീഷ് മുങ്ങിപോകുകയായിരുന്നു എന്ന് നീന്തി രക്ഷപെട്ട ഗോകുൽ പോലീസിനോട് പറഞ്ഞു. ആനുരുളി വെട്ടിയാട്ടിൽ ഗിരിജന്റെയും രജനിയുടെയും രണ്ടാമത്തെ മകൻ ആണ് അനീഷ്. മൂത്ത മകൻ ജിനീഷ് കുറച്ചു കാലങ്ങൾക്കു മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. അനീഷ് ഇപ്പോൾ ഇലെക്ട്രിഷ്യൻ ആയി ജോലിനിക്കുകയായിരുന്നു .
Leave a comment