കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ സംഗീതസായാഹ്നം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തോടനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ സംഗീതസായാഹ്നം അവതരിപ്പിച്ചു. മൃദംഗ മേളയും സംഗീതക്കച്ചേരിയും പ്രസ്തുത പരിപാടിയിൽ അരങ്ങേറി. പതിനഞ്ചോളം വിദ്യാർത്ഥികൾ മൃദംഗമേളയിൽ അണിനിരന്നു. ദിവ്യമണികണ്ഠൻ, വൈക്കം അനിൽകുമാർ എന്നിവർ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയിൽ മുരളി കൊടുങ്ങല്ലൂർ വയലിനും കളരിയുടെ മസ്‌ക്കറ്റിൽനിന്നുള്ള ഓൺലൈൻ സ്റ്റുഡന്റായ ഗൗതം കൃഷ്‌ണ, നവനീത് കൃഷ്‌ണ, ശ്രീഹരി, ഭാരത് കൃഷ്‌ണ, സേനാപതി എന്നിവർ മൃദംഗത്തിലും ദേവാംഗന ഘടത്തിലും പങ്കെടുത്തു. വിക്രമൻ നമ്പൂതിരി സംഗീത സായാഹ്നത്തിന് നേതൃത്വം നൽകി.

Leave a comment

Top