ജലനിരപ്പ് ഉയർന്നു, ചെമ്മണ്ട പാടശേഖരത്തിലെ 120 ഹെക്ടർ മത്സ്യക്കൃഷി ഒലിച്ചുപോയി

കാറളം : ഫിഷറീസ് ഡിപ്പാർട്മെന്‍റ് നടപ്പിലാക്കുന്ന ‘പാടശേഖരത്തിലെ മത്സ്യക്കൃഷി പദ്ധതി’ പ്രകാരം കാറളം പഞ്ചായത്തിലെ ചെമ്മണ്ട പറൂമ്പാടത്തെ 120 ഹെക്ടർ സ്ഥലത്തു സഹകരണ സംഘം ചെയ്ത മത്സ്യക്കൃഷി പൂർണ്ണമായി ഒലിച്ചുപോയി . ജലനിരപ്പ് വൻതോതിൽ ഉയർന്നതിനെ തുടർന്ന് സംരക്ഷണ വലയുൾപ്പടെ മത്സ്യസമ്പത്താക്കെ ഒഴികിപ്പോയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന കർഷകർ പറയുന്നു. ആർ 320 ചെമ്മണ്ട – പുളിയം പാടം കടും കൃഷി സഹകരണ സംഘത്തിന്‍റെ നേതൃത്വത്തിലാണ് പാടത്ത് മത്സ്യകൃഷി ഇറക്കിയത്. ആറുലക്ഷത്തിലധികം നഷ്ടം കണക്കാക്കുന്നു

Leave a comment

Top