കൂടൽമാണിക്യത്തിലെ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വക വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലായ്ക്കൽ പറമ്പിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് നാലമ്പലം പിൽഗ്രിമേജ് സർക്യൂട്ടിൽ ഉൾപ്പെടുത്തി പുതിയതായി നിർമ്മിച്ചു നൽകിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷതവഹിച്ചു.


ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.

Leave a comment

  • 30
  •  
  •  
  •  
  •  
  •  
  •  
Top