കെ എസ് ആർ ടി സിയുടെ നാലമ്പല ബസുകൾ ഫ്ലാഗ്ഗ് ഓഫ് ചെയ്തു – ദർശന യാത്ര 106 രൂപക്ക്

ഇരിങ്ങാലക്കുട : ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീർത്ഥാടനത്തിന് കെ എസ് ആർ ടി സി യുടെ നാലമ്പല ബസുകൾ കൂടൽമാണിക്യം ക്ഷേത്രനടയിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. രാവിലെ 6 നും 6:30 നും ക്ഷേത്രനടയിൽ നിന്നും ബസുകൾ പുറപ്പെടും. 106 രൂപയാണ് ചാർജ്. ഇത്തവണ തീർത്ഥാടകരായ സീനിയർ സിറ്റിസന് 10 രൂപ ചാർജിൽ മുൻകൂട്ടി റിസർവേഷനും സൗകര്യവും ഉണ്ട്.

ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാൻ,കെ ജി സുരേഷ് എ വി ഷൈൻ, കെ കെ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ക്ഷേത്രം മാനേജർ രാജി സുരേഷ്, കെ എസ് ആർ ടി സി കണ്ട്രോൾ ഇൻസ്‌പെക്ടർ രവി പി വി, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ , സംഘടനാ പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

  • 113
  •  
  •  
  •  
  •  
  •  
  •  
Top