വാഹനം ദേഹത്ത് തട്ടിയതിനെത്തുടർന്ന് യുവാവിനെ ബാറിൽ ക്രൂരമായി മർദ്ധിച്ച ഗുണ്ടാ സംഘം പിടിയിൽ

ഇരിങ്ങാലക്കുട : കല്ലട ബാറിൽ വാഹനം പാർക്ക് ചെയ്ത സമയം ദേഹത്ത് മുട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് ബാറിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ധിച്ച ഗുണ്ടാ സംഘാങ്ങളായ കടുക് എന്നറിയപെടുന്ന പൊറത്തുശ്ശേരി മണപ്പെട്ടി പ്രസാദ്, കടുപ്പശ്ശേരി തളിയകാട്ടിൽ ഉദയസൂര്യൻ, ആനന്ദപുരം കാനാട്ട് മോഹനൻ എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാറും സംഘവും പിടികൂടി. ഗുണ്ടാ തലവൻ കടുക് പ്രസാദിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 5 ഓളം അടിപിടി കേസുകൾ നിലവിലുണ്ട്.

ഇരിങ്ങാലക്കുടയിലെ അടിപിടിയിൽ കലാശിച്ചത്. ഗുണ്ടാ ആക്രമണത്തിൽ പരിക്കുപറ്റിയ രഞ്ജിത്തിന്റെ 5 പല്ലുകൾ നഷ്ടപെടുകയും, ശരീരത്തിൽ മറ്റ് മുറിവുകൾ പറ്റുന്നതിനും ഇടയായിരുന്നു. പരിക്ക് പറ്റിയ രജ്ഞിത്ത് ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഈ മാസം 4 – തിയ്യതി രാത്രിയായിരുന്നു സംഭവം.

ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ ഗുണ്ടാസം ഘങ്ങളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പരിശോധന നടത്തിയതിൽ നിന്നുമാണ് പോലീസിന് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിൽ എസ് മാരായ കെ എസ് സുശാന്ത്, പി ജി അനൂപ് , ഷാഡോ പോലീസ് അംഗങ്ങളായ സുരേഷ് തച്ചപ്പിള്ളി , മുരുകേഷ് കടവത്ത്, എ കെ മനോജ് , എൻ സുധീഷ് , എം എസ് വൈശാഖ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

  • 33
  •  
  •  
  •  
  •  
  •  
  •  
Top