സാന്ദ്ര പിഷാരടിക്ക് മോഹിനിയാട്ടം സ്‌കോളർഷിപ്പ്

ഇരിങ്ങാലക്കുട : കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് കൾച്ചർ വിഭാഗം വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന യുവകലാകാരന്മാര്ക്ക് നൽകി വരുന്ന 2 വർഷത്തെ സ്കോളർഷിപ്പ് മോഹിനിയാട്ട വിഭാഗത്തിൽ സാന്ദ്ര പിഷാരടിക്ക് ലഭിച്ചു. 17 വർഷമായി ഇരിങ്ങാലക്കുട നടന്ന കൈശികി മോഹിനിയാട്ട ഗുരുകുലത്തിലെ പ്രശസ്ത ഗുരുവായ നിർമ്മല പണിക്കരുടെ കിഴിൽ മോഹിനിയാട്ടം അഭ്യസിച്ചു വരുന്നു. 2007 മുതൽ തുടർച്ചയയായി സി സി ആർ ടി സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട് 2017 ൽ ചെന്നൈ ആസ്ഥാനമായ് പ്രവർത്തിച്ചുവരുന്ന കലാവാഹിനി ട്രസ്റ്റിന്റെ ജൂനിയർ ഫെല്ലോഷിപ്പും ലഭിച്ചീട്ടുണ്ട്.

സ്പിക്ക്മാക്കെ സംഘടിപ്പിക്കുന്ന മോഹിനിയാട്ടം വർക്ക് ഷോപ്പുകളിൽ സ്ഥിരം സാന്നിധ്യമാണ് സാന്ദ്ര പിഷാരടി. സൂര്യ ഫെസ്റ്റിവൽ, സ്വരലയ ഫെസ്റ്റിവൽ, നൃത്യതി ഫെസ്റ്റിവൽ തുടങ്ങി ഒട്ടേറെ കലാവേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചീട്ടുണ്ട് 2010 ജപ്പാനിലും 2017 ൽ ഓസ്‌ട്രേലിയായിലും മോഹിനിയാട്ടം അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും മോഹിനിയാട്ടം നടത്തിയീട്ടുണ്ട്. തൃശൂർ കേരളവർമ്മ കോളേജിൽ ഫയൽ ഇയർ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് ഇരിങ്ങാലക്കുട വടക്കെപിഷാരത്ത് രാധാകൃഷ്‌ണന്റെയും റാണി രാധാകൃഷ്ണന്റെയും ഏക മകളാണ് സാന്ദ്ര പിഷാരടി.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top