ശാന്തിനികേതനിൽ വിജയദിനാഘോഷം നടന്നു

ഇരിങ്ങാലക്കുട : പത്തം ക്ലാസ് പ്ലസ് ടൂ പരീക്ഷകളിൽ 100 % വിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക്സ്കൂളിലെ വിജയദിനാഘോഷം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ ഉദ്‌ഘാടനം ചെയ്തു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി എൻ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എൻ ഇ എസ് പ്രസിഡന്‍റ് കെ കെ കൃഷ്ണാനന്ദ ബാബു, സെക്രട്ടറി എ കെ ബിജോയ്, വൈസ് ചെയർമാൻ എ എ ബാലൻ, വൈസ് പ്രസിഡന്‍റ് പി കെ പ്രസന്നൻ, ട്രഷറർ എം വി ഗംഗാധരൻ, ജോയിന്റ് സെക്രട്ടറി കെ വി ജ്യോതിഷ് , മാനേജർ എം എസ് വിശ്വനാഥൻ, എസ് എം സി ചെയർമാൻ അഡ്വ. കെ ആർ അച്യുതൻ, എം കെ അശോകൻ, വൈസ് പ്രിൻസിപ്പൽ നിഷ ജിജോ, പി ടി എ പ്രസിഡന്റ് റിമ പ്രകാശ്, എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പത്തം ക്ലാസ്സിലും, പ്ലസ് ടൂവിലും ഫുൾ എ വൺ കരസ്ഥമാക്കിയവർക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ക്ലാസ് ടോപ്പേഴ്‌സിനുമുള്ള വിവിധ എൻഡോവ്‌മെന്റുകളും മാനേജ്‌മെന്‍റ് വക ഉപഹാരങ്ങളും സമ്മാനിച്ചു.

Leave a comment

Top