ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ നാടകരാവ് നവംബർ 19 മുതൽ 25 വരെ

പുല്ലൂർ : പുല്ലൂർ ചമയം നാടകവേദിയുടെ 22- ാംവാർഷികാഘോഷത്തിന്റെ ഭാഗമായി പുല്ലൂർ നാടകരവ് 2017 നവംബർ 19 മുതൽ 25 വരെ നാടകാചാര്യൻ കെ ടി മുഹമ്മദ്ദിന് സമർപ്പിച്ചുകൊണ്ട് പി പി തിലകൻ നഗറിൽ ( പുല്ലൂർ മിഷൺ ആശുപത്രിക്ക് വടക്കുവശമുള്ള അമ്പിളി ഗാർഡനിൽ ) അരങ്ങേറും. 7 ദിവസങ്ങളിലായി കുട്ടികളുടെ നാടകം , അമേച്വർ നാടകം , സമാദരങ്ങൾ , സംസ്ഥാന പ്രൊഫഷണൽ നാടകമത്സരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. നവംബർ 19 ഞായറാഴ്ച ചമയം ചിൽഡ്രൻസ് തീയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം ‘ഉറവകൾ ഉണ്ടായിരുന്നു’ അരങ്ങേറും , അതിനുശേഷം തൃപ്പയാർ നാടക സംഘത്തിന്റെ നാടകം തുകിലുണർത്തും പാട്ടും ഉണ്ടാകും  . നവംബർ 20 തിങ്കളാഴ്ച അമ്പലപ്പുഴ സാരഥിയുടെ ‘വനിത പോലീസ്’ അരങ്ങേറും. നവംബർ 21 ചൊവ്വാഴ്ച വെഞ്ഞാറമൂട് സൗപർണികയുടെ നിർഭയ നാടകം അരങ്ങേറും. നവംബർ 22 ബുധനാഴ്ച തിരുവനന്തപുരം സംസ്‌കൃതിയുടെ ‘ഒളിമ്പ്യൻ ചക്രപാണി’ നാടകം അരങ്ങേറും. നവംബർ 23 വ്യാഴാഴ്ച തിരുവനന്തപുരം സംഘകേളിയുടെ’ ഒരു നാഴി മണ്ണ്’ നാടകം അരങ്ങേറും. നവംബർ 24 വെള്ളിയാഴ്ച കോഴിക്കോട് സഗീർത്തനയുടെ ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി’ നാടകം അരങ്ങേറും. നവംബർ 25 ശനിയാഴ്ച അങ്കമാലി ‘അമ്മ കമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ‘മാണിക്യപൊന്ന്, നാടകവും അരങ്ങേറും.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top