അഖിലകേരള ഡോൺബോസ്‌കോ ടേബിൾ ടെന്നീസ് ടൂർണമെൻറ്

ഇരിങ്ങാലക്കുട : ഡോൺബോസ്‌കോ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന 27-ാമത് അഖില കേരള ഡോൺബോസ്‌കോ പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റും ഇന്റർസ്കൂൾ ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പും സമാരംഭിക്കുന്നു. സ്കൂളിലെ സിൽവർ ജൂബിലി മെമ്മോറിയൽ ഫ്ലഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ ജൂലൈ 20 ,21 ,22 ,തിയ്യതികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ജൂലൈ 20 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ഡി വൈ എസ പി ഫേമസ് വർഗ്ഗിസ് ടൂർണമെൻറ് ഉദ്‌ഘാടനം ചെയ്യും. ദിവസവും രാവിലെ 9 മുതൽ രാത്രി 8 30 വരെയാണ് മത്സരങ്ങൾ.

ഒരുസ്കൂളിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടത്തപെടുന്ന ഏക റാങ്കിങ് ടൂർണമെൻറ്,ടൂര്ണമെന്റിനോടൊപ്പം തന്നെ ഇന്റർ സ്കൂൾ ചാംപ്യൻഷിപ്പും അരങ്ങേറുന്ന സംസ്ഥാനത്തെ ഏകമത്സരം. മുന്നൂറോളം സംസ്ഥാന ദേശിയ ടേബിൾ ടെന്നീസ് പ്രതിഭകൾ ഈ ടൂര്ണമെന്റിൽ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ഫാ. മാനുവൽ മേവട നിർവ്വഹിക്കും.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top