പൊറത്തിശ്ശേരി : തുറുപറമ്പിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്തമഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു പോയി. തൈവളപ്പിൽ കൃഷ്ണകുമാറിന്റെ വീട്ടുവളപ്പിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്ന് പോയത്. കിണറിനൊപ്പം സമീപത്തുണ്ടായിരുന്ന മോട്ടോർ ഷെഡും അതിലെ രണ്ട് മോട്ടോറുകളും കിണറിന്റെ സിമന്റ് കൊണ്ട് നിർമ്മിച്ചിരുന്ന സംരക്ഷണഭിത്തിയും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ള ഈ കിണറിൽ നിന്നാണ് വീട്ടാവശ്യത്തിനും കൃഷി ആവശ്യത്തിനും വെള്ളം എടുത്തിരുന്നത്.
കിണർ ഇടിഞ്ഞത് ആദ്യം അറിഞ്ഞത് രാത്രി ലോകകപ്പ് ഫുട്ബോൾ കാണാനിരുന്ന സമീപവാസികളാണ്. ഈ സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സംഭവസ്ഥലം സന്ദർശിക്കാനെത്തുന്നത്.
Leave a comment