ജീവൻ രക്ഷാപതക് നേടിയ അബിൻ ചാക്കോയെ മുകുന്ദപുരം താലൂക്ക് വികസനസമിതി ആദരിച്ചു

ഇരിങ്ങാലക്കുട : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ ചുഴിയിൽ അകപ്പെട്ട് മരണത്തോട് മല്ലടിച്ചിരുന്ന രണ്ട് വിദ്യാർത്ഥികളെ രക്ഷിച്ചതിന്‍റെ അംഗീകാരമായി രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് അവാർഡ് നേടിയ മാപ്രാണം കുന്നുമ്മക്കര തൊമ്മാന വീട്ടിൽ അബിൻ ചാക്കോയെ മുകുന്ദപുരം താലൂക്ക് വികസനസമിതി ആദരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ഒരു ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ ഒമ്പതിനായിരം രൂപയും താലൂക്ക് വികസന സമിതി യോഗത്തിൽ വച്ച് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ നൽകി.


താലൂക്ക് വികസന സമിതിയുടെ സ്നേഹോപഹാരവും ചടങ്ങിൽ സമ്മാനിച്ചു. ഇരിങ്ങാലക്കുട ആർ ഡി ഒ ഡോ. എം സി റിജിൽ, മുകുന്ദപുരം താലൂക്ക് തഹസിൽദാർ ഐ ജി മധുസൂദനൻ, എം പി പ്രതിനിധി കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി ജി ശങ്കരനാരായണൻ, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Leave a comment

  • 19
  •  
  •  
  •  
  •  
  •  
  •  
Top