ടി എൻ നമ്പൂതിരി സ്മാരക അവാർഡ് നാടൻപാട്ട് ഓണക്കളി കലാകാരൻ തേശ്ശേരി നാരായണന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമരസേനാനിയും സി പി ഐ നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന ടി എൻ നമ്പൂതിരിയുടെ സ്മരണക്കായി മികച്ച കലാകാരന്മാർക്ക് നൽകി വരാറുള്ള ടി എൻ നമ്പൂതിരി സ്മാരക അവാർഡിന് ഈ വർഷം നാടൻപാട്ട് ഓണക്കളി കലാകാരൻ തേശ്ശേരി നാരയണൻ അർഹനായി.

പന്ത്രണ്ടാം വയസ്സുമുതൽ ഓണക്കളി രംഗത്ത് പ്രവേശിച്ച തേശ്ശേരി നാരയണൻ ഈ രംഗത്ത് വിപുലമായ ശിഷ്യസമ്പത്തിനും ഉടമയാണ്. എഴുപതില്പരം സംഘങ്ങളിലായ് 1500 ൽ പരം ശിഷ്യരുടെ ആശാനാണ് തേശ്ശേരി. ഓണകളിയാണ് മുഖ്യ കർമ്മരംഗമെങ്കിലും നാടൻപാട്ട്, ശാസ്താംപാട്ട്, ചിന്തുപാട്ട്, പൊറാട്ട് നാടകം, എന്നി മേഖലകളിലും സജീവമാണ്. 500 ൽ പരം നാടൻ പാട്ടുകൾ രചിച്ചീട്ടുള്ള ഇദ്ദേഹം ഓണ കളിക്കാരുടെ ജില്ലാ അസോസിയേഷൻ പ്രസിഡന്റാണ്. ഓണ കളിരംഗത്തെ മികച്ച പ്രകടനത്തിനായ് നിരവധി പുരസ്‌ക്കാരങ്ങൾ തേശ്ശേരിക്ക് ലഭിച്ചീട്ടുണ്ട്. ദ്രവിഡ സാംസ്‌കാരിക സമിതി അവാർഡ്, കണ്ണൂർ ഫോക്‌ലോർ അവാർഡ്, സാംസ്‌കാരിക വകുപ്പിന്റെ ഫോക്‌ലോർ അവാർഡ്, ചെറുകുളങ്ങര ക്ഷേത്ര സമിതി അവാർഡ്, 2018 ലെ കലാഭവൻ മണി അവാർഡ് എന്നിവ അവയിൽ ഉൾപ്പെടുന്നു.

കൊടകരക്കടുത്തു തേശ്ശേരി ഗ്രാമത്തിൽ പള്ളിയുടെയും കുറുമ്പക്കുട്ടിയുടെയും മകനാണ് തേശ്ശേരി നാരയണൻ. സി പി ഐ ആളൂർ ബ്രാഞ്ച് അംഗമാണ്. ഭാര്യാ കുറുമ്പക്കുട്ടി തൊഴിലുറപ്പ് തൊഴിലാളിയാണ്. ഏകമകൻ ഷൈജു കാറ്ററിംഗ്‌ തൊഴിലാളിയാണ്.

ടി എൻ നമ്പൂതിരിയുടെ 40 ചരമവാർഷികദിനമായ ജൂലൈ 18 ന് ഇരിങ്ങാലക്കുട എസ് ആൻഡ് എസ് ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ തേശ്ശേരി നാരായണന് അവാർഡ് സമർപ്പിക്കുമെന്ന് ടി എൻ സ്മാരക സമിതി ഭരവാഹികളായ കെ. വി രാമനാഥൻ, കെ ശ്രീകുമാർ, ഇ. ബാലഗംഗാധരൻ എന്നിവർ അറിയിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top