ഇരിങ്ങാലക്കുട : കനാൽ ബേസിൽ വിജയൻ വധകേസിലെ കൊലയാളി സംഘങ്ങളെ കൊല നടന്ന സ്ഥലത്തേക്കും, കൊലക്കു ശേഷം പിറ്റേന്ന് തമിഴ്നാട്ടിലെ മധുരയിലേക്കും രക്ഷപെടാനായി ഓട്ടോയിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുചെന്നാക്കിയ കുറ്റത്തിന് നടവരമ്പ് ഡോക്ടർ പടി സ്വദേശി ഏലൂ പറമ്പിൽ സനൽദാസ്( 2 1 ) നെ കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ഇരിങ്ങാലകുട സി ഐ. എം കെ സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. പിന്നീട് ബോംബ് ജിജോയെ കണ്ണൂർ തില്ലങ്കേരിയിലെ മുടകുഴി മലയിൽ നിന്നും, രഞ്ജും, മെജോ എന്നിവരെ മറ്റ് ഒളിസങ്കേതത്തിൽ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു .
ഗുണ്ടാ തലവൻ രഞ്ജുവും, ബോംബ് ജിജോയും, മെജോ എന്നിവരെയാണ് സനൽദാസ് രക്ഷപെടാൻ സഹായിച്ചത്. ഇതോടെ വിജയൻ വധകേസ്സിൽ 13പേര് പോലീസിന്റെ പിടിയിലായി റിമാന്റിൽ കഴിഞ്ഞുവരികയാണ്. പ്രത്യേക അന്യേഷണ സംഘത്തിൽ എസ് ഐ കെ എസ് സുശാന്ത്, സ്ക്കാഡ് അംഗങ്ങളായ മുരുകേഷ് കടവത്ത് , സുജിത്ത് കുമാർ , എ കെ മനോജ്, എ കെ രാഹുൽ എന്നിവരാണ് ഉണ്ടായിരുന്നത് . കൊലപാതകത്തിന് നേരിട്ട് പങ്കെടുത്തവരെയും, കൊലപാതകത്തിന് ആയുധങ്ങൾ നൽകിയവരേയും, രക്ഷപെടാൻ സഹായം നൽകിയവരടക്കം മുഴുവൻ പേരേയും അറസ്റ്റു ചെയ്യുമെന്നു സി ഐ പറഞ്ഞു.