കെ പി സി സി വിചാർ വിഭാഗ് കരുണാകരൻ അനുസ്മരണം നടത്തി

കാട്ടൂർ : ലീഡർ കെ കരുണാകരന്റെ 100-ാമതു ജന്മദിനത്തോടനുബന്ധിച്ചു കെ പി സി സി വിചാർ വിഭാഗ് കാട്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും തുടർന്ന് കിഴുത്താണി ആർ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് മധുരവിതരണവും നടത്തി. ബ്ലോക്ക് ചെയർമാൻ തിജേഷ് കിഴുത്താണിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി മുരളീധരൻ വടക്കേടത്ത് , കെ പി സി സി വിചാർ വിഭാഗ് ഭാരവാഹികളായ ഷണ്മുഖൻ ചെമ്പിപറമ്പിൽ, അഭിൻ ചെമ്പിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Leave a comment

Top