‘സിനിമ വാലാ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : ബംഗാളി സംവിധായകൻ കൗശിക്ക് ഗാംഗുലിയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ ‘സിനിമ വാലാ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 6ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6ന് സ്ക്രീൻ ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ രാജ്യത്ത് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന സിനിമാകൊട്ടകളെയാണ് സംവിധായകൻ പ്രമേയമാക്കുന്നത്. ബംഗാളിലെ ഒരു ചെറിയ നഗരത്തിൽ തീയേറ്റർ നടത്തുകയാണ് വ്യദ്ധനായ പ്രാണ ബേന്ദു ബോസ്. ഡിവിഡികളുടെ വരവോടെ തീയേറ്റർ സാമ്പത്തിക പ്രതിസന്ധിയിലാവുകയാണ്. മകൻ പ്രകാശ് ഡിവിഡി വില്പനയിൽ എർപ്പെടുന്നത് പിതാവിനെ അസ്വസ്ഥനാക്കുന്നു. 2015ലെ ഇന്ത്യൻ അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ ഫെല്ലിനി പുരസ്കാരം നേടിയ ചിത്രം ന്യൂയോർക്ക് ഉൾപ്പെടെ വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 105 മിനിറ്റ് പ്രദർശനം. പ്രവേശനം സൗജന്യം.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top