|
പ്രവാസി എങ്കിലും തൊമ്മിക്ക് പ്രിയം തൃശൂരും പരിസരങ്ങളും....ശാസ്ത്രഞ്ജന്‍
(Scientist) എങ്കിലും കാര്‍ട്ടൂണ്‍ വരയാണ് ഉപാസന....
ജനിച്ചതും വളര്‍ന്നതും കിഴക്കേ കോട്ടയില്‍...പഠിച്ചത്
ക്ലാരമടം, മോഡല്‍ ബോയ്സ്, സെന്റ്.തോമസ്.......കളിച്ചത്
തേക്കിന്‍കാട്, തോപ്പ്, പാലസ്സ് മൈതാനഅങ്ങളില്‍ കാര്‍ട്ടൂണ്‍
വരതുടങ്ങിയത് ആസ്സാധുവില്‍....പയറ്റി തെളിഞ്ഞത്
തൃശൂരിന്റെ സ്വന്തം എക്സ്പ്രസ്സില്‍ ......ഇപ്പൊ വര
മലയാളം പത്രം (യു.എസ്.എ), മലയാളം ന്യൂസ് (സൗദി അറേബ്യ)
എന്നീ പത്രങ്ങളില്‍.
ഈ കലയില്‍ കൈപിടിച്ച് നടത്തിയത് സ്വന്തം പിതാവ്,
നിര്യാതനായ പ്രൊഫസര്‍ കെ.പി.അന്തോണി (രസതന്ത്രം, സെന്റ്.തോമസ്),
ഈയടുത്ത് നിര്യാതനായ ശ്രീ. പി.ശ്രീധരന്‍ (എഡിറ്റര്‍,
എക്സ്പ്രസ്സ്), പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ശ്രീ.
യേശുദാസന്, ശ്രീ പി.കെ.എസ്. കുട്ടി, സ്വന്തം സഹോദരനും
പ്രശസ്ത കലാകാരനും ആയ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് എന്നിവര്‍.
മദ്രാസ് ഐ.ഐ.ടി യില്‍നിന്ന് എങ്ങനെയോ രസതന്ത്രത്തില്‍
ഡോക്ടറേറ്റ് (PhD) ഒപ്പിച്ചു . 1993 മുതല്‍ പ്രവാസം.
ഇപ്പോ (കൊളറാഡോ/ യു.എസ്.എ യില്‍) ഗവേഷണവും കാര്‍ട്ടൂണ്‍
വരയും, കുടുംബവും ആയി ജീവിച്ചു പോകുന്നു. >750 കാര്‍ട്ടൂണുകള്‍,
>75 ഗവേഷണ പ്രബന്ധങ്ങള്‍, >10 പേറ്റന്റ് പിന്നെ കാര്‍ട്ടൂണ്‍
വരയില്‍ കുറെ അവാര്‍ഡുകള്‍....പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ
ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹം.
Thomas A. Kodenkandath, Ph.D.
(Thommy)
|