|
ഇരിങ്ങാലക്കുട:
2013 ഓടെ കേബിള്‍ ടെലിവിഷന്‍ രംഗം പൂര്‍ണ്ണമായും
ഡിജിറ്റല്‍ സംവിധാനത്തില്‍ ആക്കണമെന്ന
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം
നടപ്പിലാക്കാന്‍ കേരളത്തില്‍
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍
ഒരുങ്ങുന്നതിന്റെ ഭാഗമായി
ഇരിങ്ങാലക്കുടയില്‍ ഏഷ്യനെറ്റ് കേബിള്‍
സംപ്രേക്ഷണം ഡിജിറ്റലിലേക്ക്.
ലോകത്തിലെ അത്യാധുനിക ഉപകരണ നിര്‍മ്മാണ
കമ്പനിയായ സിസ്കോയുടെ സഹകരണത്തോടെ 100
കോടി രൂപ മുടക്കിയാണ് ഡിജിറ്റല്‍
സംവിധാനം ഏഷ്യനെറ്റ് കേബിള്‍ ടി.വി
കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇതോടെ
അനലോഗ് രീതിയിലുള്ള ടെലിവിഷന്‍
സംപ്രേക്ഷണത്തിന് അന്ത്യമാവുകയാണ്.
200 ഓളം ചാനലുകള്‍, വരിക്കാര്‍ക്കായി
സെറ്റ്ടോപ്പ് ബോക്സ്, ഡിവിഡി,
നിലവാരത്തിലുള്ള പിക്ചര്‍, വരിക്കാരുടെ
താല്പര്യം അനുസരിച്ച് ചാനലുകളുടെ
എണ്ണവും, വരിസംഖ്യയും
തിരഞ്ഞെടുക്കാനുള്ള സൗകര്യം, വീഡിയോ
ഓണ്‍ ഡിമാന്‍ഡ് ഇന്ററാക്ടീവ് സര്‍വീസസ്,
ഹൈ ഡെഫനിഷന്‍ - ഡി വി ആര്‍ പ്രകാരം
വരിക്കാര്‍ക്ക് എച്ച് ഡി ക്വാളിറ്റി
റെക്കോര്‍ഡിങ്ങ് സൗകര്യം എന്നിവയാണ്
ഡിജിറ്റല്‍ സര്‍വ്വീസിന്റെ
പ്രത്യേകതകള്‍.
ഏഷ്യനെറ്റിന്റെ ഇരിങ്ങാലക്കുട സെന്ററും
അത്യാധുനിക രീതിയിലുള്ള ഡിജിറ്റല്‍
സംവിധാനത്തിലേക്ക് മാറുകയാണ്. 90,130,
150 എന്നീ ക്രമത്തില്‍ ഉപഭോക്താക്കള്‍ക്ക്
ഇഷ്ടാനുസരണം ചാനലുകള്‍
ലഭ്യമാക്കാനുള്ള ഇക്കോണമി പാക്കേജും
തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 30
വരെ വരി സംഖ്യ ഒരുമിച്ചു അടക്കുന്ന
വരിക്കാര്‍ക്ക് ആകര്‍ഷകങ്ങളായ
സമ്മാനങ്ങള്‍ ലഭിക്കും. ആഗസ്റ്റ് 26
ഓടെ ഇരിങ്ങാലക്കുട ടൌന്‍ പൂര്‍ണ്ണമായും
ഡിജിറ്റലൈസ് ചെയ്യാനാണ്
തീരുമാനിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട കേന്ദ്രത്തിലെ
ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം ആഗസ്റ്റ്
19 രാവിലെ 10 മണിക്ക് കല്ലട റീജന്‍സിയില്‍
നടത്തുന്ന ചടങ്ങില്‍ അഡ്വ.തോമസ്
ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വഹിക്കും.
നഗരസഭാ ചെയര്‍പേഴ്സന്‍ സോണിയാ ഗിരി
അദ്ധ്യക്ഷത വഹിക്കും. ഏഷ്യനെറ്റ്
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ്
റിജിണല്‍ ബിസിനസ് ഹെഡ് എന്‍.അജിത്കുമാര്‍,
ഏഷ്യനെറ്റ് മേധാവികളായ ബി.ചൊക്കലിംഗം,
ഹരിദാസന്‍.സി.പി, സനീഷ് മേലെപ്പാട്ട്,
ബിജുമോന്‍.ബി.പി, വി.എം.ചാക്കോ,
എസ്.വി.ചന്ദ്രശേഖരന്‍, പ്രകാശ്
ബാബു.എം.ആര്‍, ഏഷ്യനെറ്റ്
അസോസിയേറ്റുകളായ പി.എ.മൊഹമ്മദ് നാസര്‍,
ആനന്ദന്‍.ടി.വി.എന്നിവര്‍ പത്ര
സമ്മേളനത്തില്‍ പങ്കെടുത്തു. |