വീട്ടുകരമാണ് കാറളം
പഞ്ചായത്തിനെ പ്രധാന
വരുമാന സ്രോതസ്. കൃഷി ,
കൈത്തൊഴിലുകള്‍, ചെറുകിട
കച്ചവടങ്ങള്‍, എന്നിവയെ
പരമാവധി
പ്രോത്സാഹിപ്പിക്കാന്‍ 64
ശതമാനം പദ്ധതി വിഹിതവും
ഇവക്കായി
ചിലവഴിച്ചിരിക്കുന്നു. ഇത്
മെച്ചപ്പെട്ട ജീവിത
സാഹചര്യം ജനങ്ങള്‍ക്ക്
പ്രദാനം
ചെയ്തിട്ടുണ്ടെന്ന്
പഞ്ചായത്ത് അധികൃതര്‍
സാക്ഷ്യപ്പെടുത്തുന്നു.
ഇ.എം.എസ് , എം.എന്‍. ഭാവന
നിര്‍മ്മാണ പദ്ധതികളുടെ
പ്രയോജനം പരമാവധി
പ്രയോജനപ്പെടുത്തി
ഇരുനൂറോളം വീടുകള്‍
കഴിഞ്ഞ കാലയളവില്‍
പഞ്ചായത്ത് നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട്. എസ്.സി.,
എസ്.ടി വിഭാഗത്തില്‍
പെടുന്ന സാധാരണക്കാരാണ്
ഇതിന്റെ
ഗുണഭോക്താക്കളിലേറെയും.
ജനറല്‍ വിഭാഗത്തിനും
വീടുകള്‍
ലഭ്യമാക്കിയിട്ടുണ്ട്.
നെല്‍കൃഷി , തെങ്ങ് കൃഷി,
എന്നിവയുടെ
പുനരുദ്ധാരണത്തിനും വളര്‍ച്ചക്കുമായി
പദ്ധതി വിഹിതത്തിന്റെ
നല്ലൊരു പങ്കും പഞ്ചായത്ത്
ചിലവഴിച്ചിട്ടുണ്ട്.
കാര്ഷികാവശ്യത്തിനായി
നടപ്പിലാക്കിയ 4 ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികളും
ജനോപകാരപ്രദമാണ്. കാര്‍ഷിക
വികസനത്തിന് തയ്യാറാക്കിയ
പദ്ധതികളെല്ലാം
ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍
മഴക്കാലത്ത് വെള്ളക്കെട്ട്
രൂക്ഷമായിരുന്ന കാറളം
പഞ്ചായത്തില്‍ ഇത്തവണ
വെള്ളക്കെട്ട് ഒഴിവാക്കാന്‍
സാധിച്ചത് എല്‍.ഡി.എഫിന്റെ
നേട്ടമാണ് . 3 വര്‍ഷങ്ങളില്‍
എസ്.ജി.ആര്‍.വൈ ഫണ്ടില്‍
നിന്നും നിരവധി പദ്ധതികള്‍
നടപ്പാക്കിയത്
പഞ്ചായത്തിന്റെ എടുത്തു
പറയാവുന്ന നേട്ടമാണ്.
പുല്ലത്തറ പ്രാഥമികാരോഗ്യ
കേന്ദ്രത്തിന്റെ നില
മെച്ചപ്പെടുത്തിയതും,
മനപ്പടിയില്‍ ആയുര്‍വ്വേദ
കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതും
നേട്ടങ്ങള്‍ തന്നെ. ആശ്രയ
പദ്ധതി പ്രകാരം ഒന്നാം
ഘട്ടത്തില്‍ 100 പേര്‍ക്ക്
വസ്തു, മരുന്ന് പഠന സഹായം
എന്നിവ സൌജന്യമായി നല്‍കാന്‍
പഞ്ചായത്തിന് സാധിച്ചു.
2200 പേര്‍ക്ക് കൂടി ഇവ
നല്‍കാനുണ്ടെന്ന്
പഞ്ചായത്ത് പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക്
സൌജന്യ കായിക പരിശീലനം നല്‍കാന്‍
പഞ്ചായത്തിന്
സാധിച്ചിട്ടുണ്ട്.
പഠനത്തില്‍ പിന്നോക്കം
നില്‍ക്കുന്ന കുട്ടികള്‍ക്ക്
സൌജന്യ ട്യൂഷന്‍ നല്‍കുക
വഴി വിദ്യാര്‍ത്ഥികളുടെ
ഉന്നമനം പഞ്ചായത്ത് ഉറപ്പു
വരുത്തുന്നു. മൂന്നു
അംഗനവാടികളുടെ അടിസ്ഥാന
സൌകര്യങ്ങള്‍
വികസിപ്പിക്കാനും
പഞ്ചായത്ത് തയ്യാറായി.
എസ്.സി.,എസ്.ടി
വിഭാഗക്കാര്‍ക്കും
സാധുക്കളുടെ വിധവകള്‍ക്കും
സാമ്പത്തിക സഹായം
പഞ്ചായത്ത് നല്‍കുന്നുണ്ട്.
വികലാംഗര്‍ക്ക് സൌജന്യ
ഉപകരണങ്ങള്‍, മാനസിക
വൈകല്യമുള്ള മുഴുവന്‍
കുട്ടികള്‍ക്കും പഠന സഹായം,
പഠനോപകരണങ്ങള്‍ എന്നിവയും
ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും
ശുചിത്വമുള്ള ഓഫീസിനുള്ള
ഒരു ലക്ഷം രൂപയുടെ അവാര്‍ഡു
സ്വന്തമാക്കിയതും എല്‍.ഡി.എഫ്
ഭരണ സമിതിയുടെ
നേട്ടങ്ങളാണ്.