പാവം ജനകീയാസൂത്രണം . . . ആളൂര്‍
പഞ്ചായത്തിനെതിരെ ആരോപനങ്ങളുമായി
പ്രതിപക്ഷ നേതാവ് രംഗത്ത്
എല്‍.ഡി.എഫ് ഭരിക്കുന്ന ആളൂര്‍
ഗ്രാമപഞ്ചായത്ത് ഭരണ
സമിതിക്കെതിരെ ഒട്ടനവധി
ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ്
എന്‍.കെ.ജോസഫ് രംഗത്ത്.
ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം
പൊളിറ്റിക്കല്‍ ഡസ്ക്കുമായി
സംവദിക്കവെയാണ് എന്‍.കെ.ജോസഫ്
ആരോപണങ്ങളുടെ കെട്ടഴിച്ചത്. "ജനക്ഷേമത്തിന്
ഞങ്ങള്‍ കക്ഷി രാഷ്ട്രീയം മറന്ന്
സഹകരിച്ചു. പക്ഷെ കേട്ടെഴുത്തിന്
തയ്യാറാവുന്ന വിദ്യാര്‍ത്ഥിയെപ്പോലെ
അഹോരാത്രം പണിയെടുത്ത പ്രസിഡന്റ്
ഒടുവില്‍ പാര്‍ട്ടി പറഞ്ഞ പോലെ
എഴുതി അക്ഷരത്തെറ്റു വരുത്തി"
എന്ന ആമുഖത്തോടെയാണ് അദ്ദേഹം
സംഭാഷണം ആരംഭിച്ചത്.
"സ്ത്രീ ശാക്തീകരണം അഴിമതിയില്‍ മുങ്ങി അമ്പേ പരാജയപ്പെട്ടു. 22 വാര്‍ഡുകള്‍
ഉള്ള പഞ്ചായത്തില്‍ ഒരു മാതൃകാ
കുടുംബശ്രീ യൂണിറ്റ് പോലുമില്ല.
ലക്ഷങ്ങള്‍ ചിലവിട്ടു പണി
കഴിപ്പിച്ച വിപണന കേന്ദ്രങ്ങളില്‍
വിപണനത്തിനായി ഒന്നുമില്ല. (ഇപ്പോള്‍
ചെയര്‍പേഴ്സന്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്.)"
എന്ന ഗുരുതരമായ ആരോപണമാണ് പിന്നീട്
അദ്ദേഹം ഉന്നയിച്ചത്. ഇതുവഴി എല്‍.ഡി.എഫ്
വനിതാ സ്ഥാനാര്‍ത്ഥികളായേക്കാവുന്ന
കുടുംബശ്രീ പ്രവര്‍ത്തകരുടെ
പ്രതിശ്ചായക്ക് മാങ്ങലേല്‍പ്പിക്കുകയാണ്
ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു.
പഞ്ചായത്ത് വികസന കാര്യത്തില്‍
ഒരടി പോലും മുന്നോട്ടു
പോയില്ലെന്നും എന്‍.കെ.ജോസഫ്
കുറ്റപ്പെടുത്തുന്നുണ്ട്. "വികസന
പദ്ധതികള്‍ക്ക് സ്വാഭാവിക ജനനം
ഉണ്ടായില്ല. പദ്ധതികള്‍
ചട്ടങ്ങളുടെ തടവിലായി. പദ്ധതികള്‍ക്കുള്ള
ചട്ടങ്ങള്‍ എന്നതിന് പകരം
ചട്ടങ്ങള്‍ക്കുള്ള പദ്ധതി എന്നായി
നില. പഞ്ചായത്തിലെ 40000 ജനങ്ങള്‍
രാത്രി ഉറങ്ങി പകല്‍ ഉണരുന്നത്
പോലെ റോഡും തോടും ശരാശരിയില്‍
ഉണ്ടായി. ഓര്‍മ്മിക്കാന്‍ ഒരു
പദ്ധതി പോലും ഉണ്ടായില്ല. "
എന്നാണു അദ്ദേഹം വികസനത്തെ
കുറിച്ച് പറയുന്നത്. ഗ്രാമസഭകളും
ബഡ്ജറ്റും പ്രഹസനമായി മാറിയെന്ന
ആക്ഷേപവും ജോസഫ് ഉന്നയിക്കുന്നു."
പഞ്ചായത്ത് ബഡ്ജറ്റ് അവതരണ ദിവസം
ഒരു കൊച്ചു ഗുമസ്തന് കോളം
പൂരിപ്പിച്ചു ചെയ്യാവുന്ന പണിയായി
മാറി. വികസന ചര്‍ച്ചകള്‍ വഴിപാടായി
തരം താണു. ട്യൂണ്‍ ചെയ്ത് റിക്കാര്‍ഡാക്കി
സംഗീതം പോലെ ബഡ്ജറ്റ് തുക
ചിലവഴിക്കാന്‍ വേണ്ടി
ചിലവഴിക്കുന്നു. ഒരൊറ്റ ഗ്രാമ
സഭകളിലും ക്വാറം തികയാറില്ല
ഇല്ലാത്ത ഹാജര്‍ കള്ള ഒപ്പിട്ടു
പൂര്‍ത്തിയാക്കുന്നു.1500 പ്രവര്‍ത്തി
ദിവസങ്ങളില്‍ അയ്യായിരത്തില്‍
കൂടുതല്‍ സര്‍ക്കുലര്‍, നിര്‍ദേശങ്ങള്‍,
പരിശീലന കളരികള്‍, ഉദ്ഘാടനങ്ങള്‍
. 5 കൊല്ലത്തെ പ്ലാനിംഗില്‍ 4 സെക്രട്ടറിമാര്‍
വന്നു. ആസൂത്രണത്തിന്റെ ലാളിത്യം
നഷ്ടപ്പെട്ടു. ഒടുവില്‍ പാര്‍ട്ടി
യൂണിയന്‍കാരി ഒരു കൊച്ച്
ഉദ്യോഗസ്ഥ വന്നു . മൊത്തം പദ്ധതി
തടഞ്ഞു . . . ഞങ്ങള്‍ കരഞ്ഞു.
ഇതാണ് ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെ
ഭരണത്തെ കുറിച്ചുള്ള പ്രതിപക്ഷ
നേതാവിന്റെ രസാവഹവും
ആധികാരികവുമായ അഭിപ്രായ
പ്രകടനങ്ങള്‍ . ഒടുവില്‍
ജനകീയാസൂത്രണ പദ്ധതികള്‍ ആളൂര്‍
പഞ്ചായത്തില്‍ വിജയം കണ്ടോ എന്ന
ചോദ്യത്തിന് ഇതായിരുന്നു മറുപടി.
"സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ്
തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക്
വികേന്ദ്രീകരണ പ്രക്രിയയിലൂടെ
ലഭിച്ച അംഗീകാരം തിരിച്ചു
കേന്ദ്രീകരിച്ചു, അടിസ്ഥാന ലക്ഷ്യം
തെറ്റി. പാവം ജനകീയാസൂത്രണം. . .
. ."
എല്‍.ഡി.എഫിന്റെ കുറിക്കു
കൊള്ളുന്ന ഈ ആരോപണങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ
ശക്തമായ യു.ഡി.എഫ് ആയുധങ്ങളാണ്.
ഇവയെല്ലാം സത്യമാണെന്ന വിശ്വാസം
ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍
സാധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ
മുട്ടുകുത്തിക്കാം എന്ന് യു.ഡി.എഫ്
കരുതുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍
കേട്ട് വെറുതെയിരിക്കാന്‍ എല്‍.ഡി.എഫും
തയ്യാറല്ല. വരും ദിവസങ്ങളില്‍
പോളിറ്റിക്കല്‍ ഡസ്ക്കിലൂടെ തന്നെ
എല്‍.ഡി.എഫിന്റെ പ്രത്യാരോപണങ്ങളും
പ്രേക്ഷകരിലെത്തും.
|