മുരിയാട് പഞ്ചായത്ത്
അസ്തമിച്ച
പച്ചപ്പ് ചൂണ്ടിക്കാട്ടി
യു.ഡി.എഫ് ; എല്‍.ഡി.എഫിന്
പ്രതീക്ഷ പരമ്പരാഗത പാര്‍ട്ടി
കുടുംബങ്ങളില്‍
വാഗ്ദാനലംഘനവും കോള്‍പാടങ്ങളുടെ
സര്‍വനാശവും മുരിയാട് പഞ്ചായത്തില്‍
ഇടതുപക്ഷത്തിന്റെ നില
പരുങ്ങലിലാക്കുന്നു. ഇത് മുന്നില്‍
കണ്ട് സി.പി.എമ്മിന് പാരമ്പര്യമായി
ഏറെ സ്വാധീനമുള്ള മുരിയാട്
പഞ്ചായത്ത് പിടിച്ചെടുക്കാനുള്ള
ശ്രമങ്ങളും ചര്‍ച്ചകളും
കൂടിയാലോച്ചനകളും കോണ്‍ഗ്രസ്
പാളയത്തില്‍ കൊണ്ട് പിടിച്ചു
നടക്കുകയാണ്. കാര്യമായ വികസന
പ്രവര്‍ത്തനങ്ങള്‍ മുരിയാട്
പഞ്ചായത്തില്‍ നടക്കാത്തതും
യു.ഡി.എഫിന് ഗുണമാകും. ആരോപണങ്ങളുടെ
നീണ്ട നിരയുമായാണ് ഇത്തവാന്‍
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ
വേളയില്‍ എല്‍ .ഡി.എഫിനെ നേരിടുക.
അനധികൃത കളിമണ്‍ ഖനനവും അനധികൃത
ഇഷ്ടിക നിര്‍മ്മാണവും മുരിയാടിന്റെ
കാര്‍ഷിക പാരമ്പര്യത്തിന്റെ
സജീവസാന്നിധ്യമായ കോള്‍പാടങ്ങളെ
നിഷ്കരുണം കൊലചെയ്തപ്പോള്‍ ഇതിനെ
രാഷ്ട്രീയ മുതലെടുപ്പാക്കി
ഇടതുപക്ഷത്തിനെതിരെ ശക്തമായ
പ്രചരണം നടത്തുകയാണ് കോണ്‍ഗ്രസ്.
മൂന്നു വര്ഷം മുന്‍പ് മുഖ്യമന്ത്രി
വി.എസ്.അച്യുതാനന്ദന്‍
മുരിയാടെത്തി കോള്‍ പാടങ്ങള്‍
സംരക്ഷിക്കാനാവശ്യമായ നടപടികള്‍
കൈക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തത്
നടപ്പാകാത്തതിനെ തെരഞ്ഞെടുപ്പ്
വേളയിലെ ശക്തമായ
പ്രചാരണായുധമാക്കാനാണ് കോണ്‍ഗ്രസിന്റെ
നീക്കം. ഇത് ഒരു പരിധി വരെ
വിജയിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച
കര്‍ഷക സമരമായ മുരിയാട് കര്‍ഷക
സമരവും ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്തിയ
ആരോപണങ്ങളും എല്‍.ഡി.എഫിന്
തെരഞ്ഞെടുപ്പില്‍ ചില
വെല്ലുവിളികള്‍ ഉയര്‍ത്തും.
എന്നാലും സി.പി.എമ്മിന് ശക്തമായ
സ്വാധീനമുള്ള മുരിയാട്
പഞ്ചായത്തില്‍ തങ്ങള്‍ക്കു
അടിതെറ്റില്ലെന്ന് എല്‍.ഡി.എഫ്
കണക്കു കൂട്ടുന്നു. എന്നാല്‍ വനിതാ
സംവരണം വന്നതും ജനറല്‍
സീറ്റുകളിലേക്ക് ആവശ്യമായ
നേതൃനിരയും പൊതു സമൂഹത്തില്‍
സംജാതമായിട്ടുള്ള ഇടതുപക്ഷ
വിരുദ്ധ വികാരവും ഇത്തവണ തങ്ങള്‍ക്ക്
അനുകൂലമാകുമെന്നാണ് യു.ഡി.എഫ്
കരുതുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത്
16 വാര്‍ഡുകള്‍ ഉണ്ടായിരുന്ന
മുരിയാട് പഞ്ചായത്തില്‍ ഇത്തവണ 17
വാര്‍ഡുകളുണ്ട്. ഇതില്‍ 9 വാര്‍ഡ്
വനിതാ സംവരണമാണ് . ഇതില്‍
രണ്ടെണ്ണം പട്ടിക ജാതി വനിതകള്‍ക്കും
സംവരണം ചെയ്തിരിക്കുന്നു.
ബാക്കിയുള്ള 8 ജനറല്‍ വാര്‍ഡില്‍
ഒരെണ്ണം പട്ടികജാതി സംവരണത്തിനായും
മാറ്റി വച്ചിട്ടുണ്ട്. അപ്പോള്‍
ആകെ 7 വാര്‍ഡുകളാണ് പഞ്ചായത്ത്
പ്രസിഡണ്ട് ലതാ ചന്ദ്രന്റെ വാര്‍ഡ്
ഇക്കുറി ജനറല്‍ വാര്‍ഡ്
ആയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ്
പീതാംബരന്റെ വാര്‍ഡ് വനിതാ വാര്‍ഡായി
മാറി. മുരിയാട് മണ്ഡലം കോണ്‍ഗ്രസ്സ്
പ്രസിഡണ്ട് തോമസ്
തത്തംപ്പിള്ളിയുടെ വാര്‍ഡ് ജനറല്‍
വാര്‍ഡാണ്. ഇത് അദ്ദേഹത്തെ മത്സര
രംഗത്തെത്തിക്കും. ഡി.വൈ.എഫ്.ഐ
ബ്ലോക്ക് സെക്രട്ടറി ടി.ജി
ശങ്കരനാരായണന്റെ വാര്‍ഡ് വനിതാ
വാര്‍ഡായി മാറി. വനിതാ സംവരണം
ആശ്വാസമായി എന്ന് ഇരു മുന്നണികളും
പറയുമ്പോഴും വാസ്തവം മറ്റൊന്നാണ്.
വനിതാ സ്ഥാനാ ര്‍ത്ഥികള്‍ക്ക്
വേണ്ടി പാര്‍ട്ടി നേതൃത്വങ്ങള്‍
പരക്കം പായുകയാണ്. കുടുംബശ്രീക്ക്
മുരിയാട് പഞ്ചായത്തിലുണ്ടായ
വ്യാപനം ഇടതുപക്ഷത്തിന്
ഇക്കാര്യത്തില്‍ അല്പം
ആശ്വാസമെകുന്നുണ്ട്. എങ്കിലും പൊതു
രംഗത്ത് പ്രവര്‍ത്തിച്ച് തഴക്കം
ചെന്ന വനിതാ പ്രവര്‍ത്തകരുടെ അഭാവം
എല്‍.ഡി.എഫിന് ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കും. യു.ഡി.എഫും ഇത്തരമൊരു
പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.
യു.ഡി.എഫില്‍ നിന്ന് തോമസ്
തത്തംപ്പിള്ളി, തോമസ് തൊകലകത്ത്,
ജോണ്‍സണ്‍ ആളൂക്കാരന്‍, ജെയിംസ്,
ഫ്രാന്‍സീസ്, തുടങ്ങിയവരും, എല്‍.ഡി.എഫ്
പാളയത്തില്‍ നിന്ന് ലതാ ചന്ദ്രന്‍,
ശങ്കരനാരായണന്‍, ടി.കെ കരുണാകരന്‍,
പ്രശാന്ത് കെ.ടി, വിജയന്‍, സുനിത,
ലളിതാ ബാലന്‍ എന്നിവരും മത്സര
രംഗത്തുണ്ടാകുമെന്നു പൊളിറ്റിക്കല്‍
ഡസ്ക്ക് കരുതുന്നു. ആര്
മത്സരിച്ചാലും ജയിച്ചാലും
കേരളത്തിന്റെ കാര്‍ഷിക
പാരമ്പര്യത്തിന്റെ
ദൃഷ്ടാന്തമായിരുന്ന മുരിയാട്
പാടശേഖരത്തിനു ദാരുണ മരണം
കല്പിച്ചു നല്‍കിയാല്‍ അല്ലെങ്കില്‍
അതിനു കൂട്ട് നിന്നാല്‍
അനിവാര്യമായ തിരിച്ചടി
സമീപഭാവിയില്‍ നേരിടേണ്ടി വരും.