തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ഷന്‍
രണ്ടു ദിവസങ്ങളിലായി
സെപ്‌തംബര്‍ നാലാം വാരം രണ്ടു
ദിവസങ്ങളിലായി സംസ്ഥാനത്തു തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പു നടത്തും.
തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍
വരെ ഒരു ദിവസവും, പാലക്കാട് മുതല്‍
കാസര്‍ക്കോട് വരെ മറ്റൊരു
ദിവസവുമാണ് ഇലക്ഷന്‍ നടത്തുക.
ഇലക്ട്രോണിക് വോട്ടിങ്
യന്ത്രങ്ങള്‍ പൂര്‍ണ്ണമായി
പ്രയോജനപ്പെടുത്തും. 978
ഗ്രാമപഞ്ചായത്തുകളും, 152 ബ്ലോക്ക്
പഞ്ചായത്തുകളും, 59
മുനിസിപ്പാലിറ്റികളും, 14 ജില്ലാ
പഞ്ചായത്തുകളും, 5 കോര്‍പ്പറേഷനുകളുമാണ്
പുനര്‍ വിഭജനത്തിനുശേഷം
സംസ്ഥാനത്തുള്ളത്.
ഇവിടങ്ങളിലെല്ലാം പകുതിയിലേറെ
സീറ്റുകളില്‍ വനിതകള്‍
ജനപ്രതിനിധികളാവും.
ഗ്രാമപഞ്ചായത്തുകളില്‍ ഒട്ടാകെ
16,800 മെമ്പര്‍മാരാണ്
തിരഞ്ഞെടുക്കപ്പെടുക. ഇതില്‍
8,700 പേര്‍ വനിതകളായിരിക്കും.
ഒറ്റ സംഖ്യയില്‍ വാര്‍ഡുകളുടെ
എണ്ണം വരുന്ന പഞ്ചായത്തുകളില്‍
നേര്‍പ്പകുതിയേക്കാള്‍ ഒരു വനിതാ
അംഗം കൂടുതലുണ്ടാകും. ഉദാഹരണത്തിന്
15 വാര്‍ഡുകളുള്ള
ഗ്രാമപഞ്ചായത്തില്‍ 8 വനിതാ
സീറ്റുകളും7 പുരുഷ സീറ്റുകളുമാണ്
ഉണ്ടാവുക. 152 ബ്ലോക്ക്
പഞ്ചായത്തുകളിലായി 1800 ബ്ലോക്ക്
മെമ്പര്‍മാരാണുണ്ടാവുക. 14 ജില്ലാ
പഞ്ചായത്തുകളിലായി 400 മെമ്പര്‍മാരുണ്ടാകും.
5 കോര്‍പ്പറേഷനുകളിലും കൂടി 500
ജനപ്രതിനിധികള്‍ വരും. 59
മുനിസിപ്പാലിറ്റികളിലേക്ക് 2000
കൗണ്‍സിലര്‍മാരെയാണ്
തിരഞ്ഞെടുക്കുക. 152 ബ്ലോക്കുകളില്‍
136 ഇടത്ത് പുനര്‍വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബാക്കിയിടങ്ങളില്‍ പുനര്‍വിഭജനം
ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാനമൊട്ടാകെയായി 35,000
ബൂത്തുകളിലായാണ് തിരഞ്ഞെടുപ്പു
നടക്കുക. ഇലക്ഷന്‍ നടപടികള്‍ക്ക്
1.75 ലക്ഷം ഉദ്യോഗസ്ഥരേയും
നിയമിക്കും. ഇവര്‍ക്കുള്ള പരിശീലനം
സെപ്‌തംബറില്‍ നടത്തും.
ഇവരെക്കൂടാതെ 60,000 പോലീസുകാരാണ്
ക്രമസമാധാനപാലനത്തിനുണ്ടാവുക. ഒരു
ബൂത്തില്‍ ഒരു പോലീസും ഒരു ഹോംഗാര്‍ഡും
ഇലക്ഷന്‍ ക്രമസമാധാനത്തിനുണ്ടാകും.
ആഗസ്‌റ്റ് രണ്ടാംവാരം ഇലക്ഷന്‍
വിജ്ഞാപനം പുറത്തിറങ്ങും. സെപ്‌തംബര്‍
ആദ്യവാരം നോമിനേഷന്‍ സ്വീകരിച്ചു
തുടങ്ങും. ഒക്ടോബര്‍ രണ്ടിനു
പുതിയ സമിതി തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ അധികാരമേല്‍ക്കും.
|