home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda POLITICAL DESK

 
 

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 
 
 
install malayalam font from here
 
     
     
 
POLITICAL DESK  an in-depth analysis of irinjalakuda politics

home    |  political desk

   
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഇത് പരീക്ഷണ കാലം  

 
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ; ഇരിങ്ങാലക്കുട നഗരസഭയിലെ സീറ്റ്‌ നില. ആകെ സീറ്റ്‌ - 41, വനിതാ സംവരണം -21, പട്ടികജാതി-വര്‍ഗ്ഗ സംവരണം-2, ജനറല്‍ സീറ്റുകള്‍‍ ;ഇരിങ്ങാലക്കുട മേഖലയില്‍-8, പൊറത്തിശ്ശേരി മേഖലയില്‍-10  ആകെ ;18  

 
വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഭയപ്പെടുത്തുന്ന സീറ്റുകളുടെ എണ്ണമാണിത്  
 
പ്രതിപക്ഷം കരുതി വച്ചിരുന്ന ആരോപണങ്ങളുടെ അണ പൊട്ടിയതും ഘടക കക്ഷികളുടെ ശക്തിയാര്‍ജിക്കലും പാര്‍ട്ടിക്കുള്ളില്‍ തമ്മില്‍ തമ്മില്‍ നടത്തുന്ന വിഴുപ്പലക്കലുകളും  കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു . . . .  ഈ തെരഞ്ഞെടുപ്പ് ഇരിങ്ങാലക്കുട കോണ്‍ഗ്രസിന് പരീക്ഷണ കാലമാകുകയാണ് . .  . . .  ഈ സാഹചര്യങ്ങള്‍ സമഗ്രവും  ആധികാരവുമായി വിലയിരുത്തിക്കൊണ്ടുള്ള പൊളിറ്റിക്കല്‍ ഡസ്ക്കിന്റെ ഇലക്ഷന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌   
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംവരണവും ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനവും കഴിച്ച് ബാക്കി വരുന്ന വിരലിലെണ്ണാവുന്ന സീറ്റുകള്‍ക്കായി കോണ്‍ഗ്രസില്‍ പിടിവലി ആരംഭിച്ചു. കോ ണ്‍ ഗ്രസ് നേതൃത്വം വിഷമ വൃത്തത്തില്‍ . പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഇരിങ്ങാലക്കുട നഗരസഭയില്‍ ലയിച്ചതോടെ മൊത്തം 41  വാര്‍ഡുകളാണ് ഉണ്ടാവുക . എന്നാല്‍ 21  സീറ്റുകളിലെ വനിതാ സംവരണവും 2  സീറ്റുകളിലെ ഹരിജന്‍ സംവരണവും കഴിഞ്ഞാല്‍ കേവലം 18  ജനറല്‍ സീറ്റുകള്‍ മാത്രമേ ബാക്കിയുണ്ടാകൂ. ഇതില്‍ യു.ഡി.എഫ് ഘടക കക്ഷികളായ കേരള കോണ്‍ഗ്രസ്, ജനതാദള്‍, സി.എം.പി, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ക്ക് സീറ്റുകള്‍ നല്‍കി കഴിഞ്ഞാല്‍ നാലോ അഞ്ചോ സീറ്റുകള്‍ മാത്രമാണ് ജനറല്‍ വിഭാഗത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുക. ഇതോടെ കോണ്‍ ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ദ്ധന്യാവസ്ഥയിലെത്തും . തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതടക്കമുള്ള നിസ്സഹകരണ പ്രതിഷേധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ അടുത്തിടെ ചേര്‍ന്ന ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ ധാരണയായതായി സൂചനയുണ്ട്. ഇത് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുക നഗരസഭയുടെ ഇപ്പോഴത്തെ ഭരണ കേന്ദ്രമായ എ ഗ്രൂപ്പ് നേതൃത്വത്തെയാകും. ഇരിങ്ങാലക്കുടയില്‍ എ ഗ്രൂപ്പിനെ നയിക്കുന്ന നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സനെതിരെയും നഗരസഭക്കെതിരെയും പാര്‍ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതും എ ഗ്രൂപ്പിനും വിശിഷ്യാ എം.പി.ജാക്സനും കടുത്ത ക്ഷീണമായിട്ടുണ്ട്. അതിനാല്‍ തന്നെ വിജയം എന്നത് എം.പി.ജാക്സന് മുന്നില്‍ ഒരു വലിയ ചോദ്യ ചിഹ്നമായി നിലകൊള്ളുകയാണ്. ഇത് കണ്ടറിഞ്ഞു അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്ന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സമീപ മണ്ടലങ്ങളിലെതിലെങ്കിലും ഒന്നില്‍ നിന്ന് എം.എല്‍.എ സ്ഥാനത്തിനു വേണ്ടി പടവെട്ടാനാണ് സാധ്യത. പുതുതായി ഒരാള്‍ക്ക്‌ പോലും ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ സാധിക്കില്ല എന്നതിലുപരിയായി നിലവിലുള്ളവര്‍ പലരും കളം വിടേണ്ടി വരുമെന്ന അവസ്ഥയാണ്  ഇരിങ്ങാലക്കുട നഗരസഭയില്‍ സംജാതമായിരിക്കുന്നത്. നിലവില്‍ 33 ശതമാനം വനിതാ സംവരണമാണ് ഇരിങ്ങാലക്കുട നഗരസഭയിലുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ ഇത് അമ്പതു ശതമാനമാകും. ഇതോടെ നിലവിലെ പല പുരുഷ കൌണ്‍സിലര്മാരും പടിക്കു പുറത്താകും. പത്തു വര്‍ഷത്തില്‍ കൂടുതല്‍ കൌണ്‍സിലര്‍മാരായിരുന്നവര്‍ ഇത്തവണ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസിനുള്ളില്‍ ധാരണയുണ്ടായിരുന്നു. ഇങ്ങനെ വന്നാല്‍ നിലവിലെ കൌണ്‍സിലര്‍മാരായ കെ.വേണുഗോപാലന്‍, വര്‍ഗീസ്‌ കല്ലൂക്കാരന്‍ എന്നിവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ സാധിക്കില്ല. 


 
ജനറല്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട മേഖലയില്‍ എട്ടും പൊറത്തിശ്ശേരി മേഖലയില്‍ 10ഉം വാര്‍ഡാണ്‌ ഉള്ളത്‌. എന്നാല്‍ അറുപതോളം പേര്‍ യു.ഡി.എഫില്‍ ജനറല്‍ സീറ്റിനു വേണ്ടി കാത്തിരിക്കുന്നുണ്ടെന്നാണ് വ്യക്തമായ സൂചനകള്‍. നിലവിലെ കൗണ്‍സിലര്‍മാരായ ജെയ്‌സണ്‍ പാറേക്കാടന്‍,കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയമേറ്റുവാങ്ങിയ ടി.വി ചാര്‍ളി, വിജയന്‍ എളേടത്ത്‌, ആന്റണി തെക്കേക്കര, നല്ലകത്ത്‌ ഗോപാലകൃഷ്‌ണന്‍, കെ.കെ ചന്ദ്രന്‍ എന്നിവരും എന്‍.സി.പി യില്‍ നിന്നും സീറ്റ് സാധ്യത മുന്‍ നിര്‍ത്തി തിരിച്ചെത്തിയ ജോസ്‌ കോമ്പാറ, സി.എം ബാബു തുടങ്ങിയവരും സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇരിങ്ങാലക്കുടയില്‍ ശക്തമായ സ്വാധീനമുള്ള ഇവര്‍ സീറ്റ് ‍ പ്രതിഷേധിച്ച് നിസ്സഹകരണം കാട്ടിയാല്‍ കോണ്‍ഗ്രസ് വോട്ടു ബാങ്കിലും ചോര്‍ച്ചയുണ്ടാകും. ഇത് മുന്‍ നിര്‍ത്തി ഇവര്‍ക്ക് പരിഗണന നല്‍കി മറ്റു ഘടക കക്ഷികളെ സംവരണ സീറ്റില്‍ ഒതുക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തയ്യാറെടുപ്പ്. എന്നാല്‍ സമീപ കാലത്തുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ തകിടം മറിക്കുകയായിരുന്നു. അഡ്വ.തോമസ്‌ ഉണ്ണിയാടന്റെ കഠിന പ്രയത്നങ്ങളുടെ ഫലമായി ഇരിങ്ങാലക്കുട മേഖലയില്‍ കേരള കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടായതാണ് സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്ന പ്രധാന ഘടകം.  നഗരസഭയിലും പഞ്ചായത്തിലും വാര്‍ഡുകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിച്ചതും അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്ദ്ധനവുണ്ടാക്കിയതും സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസിന് അനുകൂലമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ്‌ നല്‍കി ഒതുക്കിയ കേരള കോണ്‍ഗ്രസിന് ഇത്തവണ മുതലും പലിശയും ചേര്‍ത്തു അഞ്ചു സീറ്റെങ്കിലും നല്‍കേണ്ടി വരും. ഇരിങ്ങാലക്കുടയില്‍ അതിശക്തമല്ലെങ്കിലും ആവശ്യത്തിനു വേരോട്ടമുള്ള ജനതാദള്‍ വീരന്‍ വിഭാഗവും അഞ്ചില്‍ തന്നെയാണ് കണ്ണ് വച്ചിരിക്കുന്നത്.  ഇതുവരെ നഗരസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ ലഭിക്കാത്ത സി.എം.പി അതിശക്തമായ തിരിച്ചു വരവാണ് ഈ വര്‍ഷം നടത്തിയിരിക്കുന്നത്. സി.പി.എമ്മില്‍ നിന്നും വിട്ടു പോയ ഇരിങ്ങാലക്കുടയില്‍ വന്‍ സ്വാധീനമുള്ള നിരവധി നേതാക്കളുമായാണ്  ഇത്തവണ സി.എം.പി അംഗത്തിനിറങ്ങുന്നത്. പൊറത്തിശേരി  പഞ്ചായത്ത് കീഴടക്കിയുള്ള രാഷ്ട്രീയ മുന്നേറ്റവും സി.എം.പിയുടെ മൂല്യം അഞ്ചു സീറ്റിനു മുകളിലാക്കുന്നു. സീറ്റ്‌ നല്‍കിയില്ലെങ്കില്‍ 10 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സി.എം.പിയുടെ തീരുമാനവും കോണ്‍ഗ്രസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. മുസ്ലീം ലീഗിന് കഴിഞ്ഞ വര്‍ഷം നല്‍കിയത് ഒരു സീറ്റ് മാത്രമാണ്. എന്നാല്‍ ഇത്തവണ മുസ്ലീം സമുദായത്തിന് ഏറെ സ്വാധീനമുള്ള കാട്ടുങ്ങച്ചിറ മേഖല ഇരിങ്ങാലക്കുട നഗരസഭയിലെത്തിയത് മുസ്ലീം ലീഗിന്റെ ഇരട്ടിയാകാന്‍ ഉപകരിക്കും. ഘടക കക്ഷികളെ വനിതാ, പട്ടികജാതി സീറ്റ് നല്‍കി ഒതുക്കാരുള്ള കോണ്‍ ഗ്രസിന്റെ പതിവ് തന്ത്രം നടപ്പാകാത്ത സാഹചര്യമാണ് ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ നിലവിലുള്ളതെന്ന് ഇവ വ്യക്തമാക്കുന്നു.  പുരുഷന്‍മാര്‍ക്ക്‌ ആര്‍ക്കും സീറ്റ്‌ കിട്ടിയില്ലെങ്കില്‍ പലയിടത്തും വിമതന്‍മാരായി മത്സരിക്കുമെന്ന ഭീഷണിയും കോണ്‍ഗ്രസിനെ വലയ്ക്കുന്നു. കോണ്‍‍ഗ്രസിനുള്ളിലെ എ, ഐ ഗ്രൂപ്പ് പോര് ഒതുക്കിതീര്‍ത്ത്‌ സീറ്റ് സംബന്ധിച്ച സമവായമാകുമ്പോഴേക്കും ഘടക കക്ഷികള്‍ സ്വയം തീരുമാനമെടുത്തു കഴിഞ്ഞിരിക്കും. ഇതും നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. നഗരസഭാ പ്രദേശത്ത്‌ സീറ്റ്‌ വിഭജന ചര്‍ച്ച നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്‌ കോ ണ്‍ഗ്രസിപ്പോള്‍.  സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക്‌ താല്‍കാലികമായെങ്കിലും പരിഹാരമായാലേ മറ്റു ഘടകക്ഷികളുമായി കോ ണ്‍ ഗ്രസിന് ചര്‍ച്ച നടത്താന്‍ കഴിയൂ. ഇത്തരം പ്രശ്‌നങ്ങള്‍ തന്നെയാണ്‌ പൊറത്തിശ്ശേരി മേഖലയിലും സംജാതമാകുന്നത്. ജനറല്‍ വിഭാഗത്തില്‍ 10 സീറ്റ്‌ മാത്രമാണ്‌ ഇവിടെയുള്ളത്‌. ബ്ലോക്ക്‌ പഞ്ചായത്തും, ജില്ലാപഞ്ചായത്തും ഇത്തവണ ഇല്ലാത്തതിനാല്‍ അവിടെ കഴിഞ്ഞ തവണ മത്സരിച്ച്‌ പരാജയപ്പെട്ടവരും നിലവിലുള്ള ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും മത്സരത്തിനു തയ്യാറെടുത്തു കഴിഞ്ഞു. ഇതോടെ നഗരസഭയില്‍ എത്ര സീറ്റുണ്ടായാലും യു.ഡി.എഫിന് പ്രശ്ന പരിഹാരം അസാധ്യമെന്ന നിലക്കാണ് കാര്യങ്ങളുടെ പോക്ക്. 
 


internet casino free counters

irinjalakudalive.com Political Desk

   click here for next story



 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.