home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda NRI pages

 
 
Archives
May 5-9       Vol;05
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01
 
 
 
Ramesh Menon
 
Hometown: Pullur,Irinjalakuda

Now from:
Abu Dhabi
   
install malayalam font from here
for local informations, Irinjalakuda Directory

 


Submit Your Comment

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 

 

 
     
 

Akkare Ninnu - Vol 6 - Dt. 10.05.2010

home    |  special NRI page

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ NRI പേജ് അക്കരെ നിന്ന് ആറാം ലക്കത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. തീര്‍ത്തും അവിസ്മരണീയമായ ഒരു ഉത്സവക്കാലം എത്ര പെട്ടെന്ന് കടന്നു പോയി. ചൂടും മഴയും ഇട കലര്‍ന്ന് നിന്ന കാലാവസ്ഥയില്‍ പങ്കെടുത്ത ആനകളെ എല്ലാം തീര്‍ത്തും ശ്രദ്ധയോടെ പരിപാലിച്ചു ഒരു അപകടവും ഇല്ലാതെ ഈ ഉത്സവക്കാലം കടന്നു പോയി എന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. അമ്പലം അധികൃതര്‍, ഉത്സവ ആഘോഷ കമ്മിറ്റി, ആന മുതലാളി, ആന പരിപാലന സംഘടന, ആന തൊഴിലാളികള്‍, പാപ്പാന്മാര്‍, എന്ന് വേണ്ട അതിനു പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രവാസികളുടെ പേരില്‍ അക്കരെ നിന്ന് എന്ന പേജിലൂടെ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ആന ഇടഞ്ഞില്ലെങ്കിലും ആനക്കാരന്‍ ഇടഞ്ഞു. അത് വേറെ ഒരു തമാശ. ഉത്സവത്തോടനുബന്ദിച്ചു, ഒരു കാന പ്രശ്നത്തില്‍ ആന പരിപാലന സംഘടനയുമായി ബന്ധം ഉള്ള ഒരു ചെറുപ്പക്കാരന്‍ കയറി ഇടപ്പെട്ട് ഇരിഞ്ഞാലക്കുട ലൈവ് ഡോട്ട് കോമിന്റെ ഒരു പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യുകയുണ്ടായി. കൂടുതല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാതെ അത് ഒത്തു തീര്‍പ്പായി ആ കാനയുടെ സ്ലാബ് ഇതിനോടകം ശരിയാക്കിയിട്ടുണ്ടാവും എന്ന് കരുതട്ടെ.

interACT with Akkare Ninnu എന്ന പുതിയ പങ്ക്തിക്ക് നല്ല പ്രതികരണം ആണ് ലഭിച്ചത്. നിങ്ങളുടെ കത്തുകളും നിര്‍ദേശങ്ങളും അതിന്റേതായ പ്രാധാന്യത്തില്‍ എടുത്തു ഞങ്ങള്‍ ഓരോ ലക്കവും കഴിഞ്ഞതിനേക്കാള്‍ നല്ലതാക്കുവാന്‍ ശ്രമിക്കുന്നുണ്ട്.

ഏതൊരു മാറ്റത്തിനുള്ള ശ്രമവും പണ്ട് മുതലേ നമ്മള്‍ ഒരു സംശയ ദൃഷ്ടിയോടെ മാത്രമേ വീക്ഷിക്കുകയുള്ളൂ. ആ ഉദ്യമം വിജയകരമാണ് എന്ന് കണ്ടാല്‍ പിന്നെ പെടാപാടായി, അത് പോലെ ഉള്ള ഒരു സമാന്ധര ശ്രമത്തിനു തുടക്കം കുറിക്കാന്‍. ഇത് നമ്മള്‍ ഇരിങ്ങാലക്കുടയില്‍ പല കാര്യങ്ങളിലും കണ്ടിട്ടുള്ളതാണ്. ഇനിയും, അവിടെയും, ഇവിടെയും, മറ്റു എല്ലായിടത്തും അത് കണ്ടു കൊണ്ടേ ഇരിക്കും. ആ ആദ്യ പരിശ്രമത്തിന്റെ പുറകില്‍ ഉള്ള ധൈര്യവും പരിശ്രമവും ആണ് ഏറ്റവും പ്രധാനം. കാര്യങ്ങള്‍ വഴിയെ മനസ്സിലാവും.

ഇരിങ്ങാലക്കുടയിലും പരിസ്സരത്തും വര്‍ധിച്ചു വരുന്ന മോക്ഷണ ആക്രമണ പരമ്പര അല്പം ഭീതിയോടെയാണ് ഞാന്‍ നോക്കി കാണുന്നത്. നാട്ടുകാര്‍ പരിചയം ഇല്ലാത്തവരോ, സംശയം തോന്നിക്കുന്നവരോ ആയ ആളുകളെയോ, വാഹനങ്ങളെയോ കണ്ടാല്‍ ഉടനെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു നാടിനെയും നാട്ടാരെയും പറ്റുമെങ്കില്‍ ഒരു ആപത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഒരിക്കലും മടി കാണിക്കരുത്.

ഇരിങ്ങാലക്കുടയില്‍ കലാലയങ്ങളില്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന യുവതി യുവാക്കളെ അക്കരെ നിന്ന് എന്ന ഈ പംക്തിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളാണ് നാളെയുടെ വാഗ്ദാനങ്ങള്‍ എന്നത് അന്വര്‍ഥമാക്കുന്ന വിധത്തില്‍ നവ നവങ്ങളായ കാര്യങ്ങളുമായി മുന്നോട്ടു വന്നു ഒരു നല്ല 2010 എന്ന  ആശയത്തെ ഒരു വന്‍ വിജയമാക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാന്‍ ഈ വരികളിലൂടെ ഞാന്‍ സ്വാഗതം ചെയ്യുന്നു. 
 
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട, കെ.കെ.ചന്ദ്രന്‍ (പ്രസിഡന്റ്), ഷോബി .കെ.പോള്‍(സെക്രട്ടറി), രാഗേഷ് സി.കെ.(വൈസ് പ്രസിഡന്റ്), ഷാജന്‍ ചകാലകല്‍(ജോയിന്റ് സെക്രട്ടറി), സിബിന്‍ ടി.ജി.(ട്രഷറര്‍) കമ്മിറ്റിയംഗങ്ങളായി നവീന്‍ ഭഗീരധന്‍ , സി.വി.രാമകൃഷ്ണന്‍ എന്നിവരെ ഇരിങ്ങാലക്കുട പ്രവാസികളുടെ പ്രത്യേകം ആശംസകള്‍ അറിയിക്കുന്നു. ഇവിടെയും തമ്മില്‍ വൈരാഗ്യ ബുദ്ധിയില്ലാതെ മത്സര ബുദ്ധിയും വികസ്സനവും പൊതു നന്മയും ലക്ഷ്യമാക്കി ഉള്ള കൂട്ടായ പ്രവര്‍ത്തനത്തിന് ഈ പുതിയ കമ്മിറ്റിക്ക് സാധ്യമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
 
രമേശ്‌ മേനോന്‍ 
അബുദാബി
09.05.2010
 
പരിചയപ്പെടുത്താം ഒരു പ്രവാസി കുടുംബത്തെ -
 ശ്രീ ജഗതീഷ് ചന്ദ്രന്‍ & ശ്രീമതി റോസിലി ജഗതീഷ്
ഈ ലക്കത്തില്‍ ഒരു പ്രവാസി കുടുംബം തന്നെ ആവട്ടെ നിങ്ങള്ക്ക് മുന്നില്‍. നമ്മുടെ ഓര്‍മ്മകള്‍ കുറച്ചു അധികം പുറകോട്ടു കൊണ്ട് പോകാം. ഒരു ജാഥ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് സെനറ്റ്‌ ജോസഫ്‌ കോളേജിന്റെ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണ്. അത് നയിക്കുന്നത് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ അന്നത്തെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പ്രധാനമായും ഉണ്ടായിരുന്ന ക്ഷാമ ദുരിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ എടുക്കണം എന്ന് ധീരമായി ചൊല്ലി വിളിക്കുന്നു. കൂട്ടുകാര്‍ അത് ഏറ്റു പാടുന്നു. ഗേറ്റ് അപ്പോഴേക്കും അച്ചന്മാര്‍ വിളിച്ചു പറഞ്ഞത് അനുസ്സരിച്ച് കന്യാസ്ത്രിമാര്‍ അടച്ചിട്ടിരുന്നു. കുറെ നേരം ആയിട്ടും ഇവര്‍ പിരിഞ്ഞു പോകില്ല, എന്ന് മനസ്സിലാക്കിയ അവര്‍, നേതൃത്വത്തില്‍ ഉള്ള ഒന്നോ രണ്ടോ പേരോട് മാത്രം അകത്തു വന്നു, തങ്ങളുടെ ആ ദിവസ്സത്തെ സമരത്തിന്റെ ലക്‌ഷ്യം ആ കോളേജിലെ വനിതാ നേതാക്കളോട് പറഞ്ഞു ഫലിപ്പിക്കുവാന്‍ നിര്‍ദേശിക്കുന്നു. അവര്‍ക്ക് അത് ബോധ്യപ്പെട്ടാല്‍ മാത്രമേ അന്ന് കോളേജ് വിടുകയുള്ളു. അങ്ങനെ അവരെ പറഞ്ഞു ബോധ്യമാക്കുകയും ആ ദിവസ്സത്തെ സമരം വിജയകരമായി ആ വനിതാ കോളേജിനു അവധി കൊടുപ്പിച്ചു കൊണ്ട് ജയ് വിളിയും ആഹ്ലാദ പ്രകടനവും അരങ്ങേറുന്നു. ഇത് ഇങ്ങനെ കുറച്ചു തവണ തുടരുന്നതിനിടയില്‍, വേറെ ഒരു സമരം അവിടെ രണ്ടു മനസ്സുകളുടെ ഇടയില്‍ മുളയിട്ടു തുടങ്ങിയിരുന്നു. അത് മറ്റാരുമായിരുന്നില്ല, നമ്മുടെ ഇത്തവണത്തെ കഥയിലെ കഥാപാത്രങ്ങള്‍. ജഗതീഷും രോസിലിയും.
 
ഒരാള്‍ ക്രൈസ്റ്റ് കോളേജ് ചെയര്‍മാന്‍. മറ്റൊരാള്‍, സെന്റ്‌ ജോസഫ്‌ കോളേജ് ചെയര്‍മാന്‍. ഒരാള്‍ ഹിന്ദു, ഒരാള്‍ കൃസ്ത്യാനി. രണ്ടു പേരും കലാലയത്തിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പില്‍. സമൂഹത്തിലെ രണ്ടു നല്ല കുടുംബങ്ങളില്‍ നിന്നുള്ളവര്‍. അവര്‍ തമ്മില്‍ ആശയപരമായും അല്ലാതെയും പൊരുത്തം ഇല്ലെങ്കിലെ അത്ഭുതം ഉള്ളു.
 
രാഷ്ട്രീയ പ്രശ്നങ്ങള്‍ മാറ്റി വച്ച് കൊണ്ട് ജീവിതത്തിന്റെ കൂടുതല്‍ സങ്കീര്‍ണമായ മേഖലകളിലേക്ക് ചേക്കേറുവാന്‍ ആയി ജഗതീഷ് 1975 ഇല്‍ ദുബായില്‍ കലാലയ ജീവിതത്തിനു ശേഷം എത്തി ചേരുന്നു. എന്നാലും മനസ്സിനുള്ളില്‍ ആ ബന്ധം വേരുറച്ചു തന്നെ നിന്നു.   ജോലിയും കാര്യങ്ങളും ഒക്കെ ശരിയായി എന്ന് മനസ്സിലാക്കിയ ആദ്യ അവസ്സരത്തില്‍ തന്നെ ജഗതീഷ്, രോസിലിക്ക് ഒരു വിസ ശരിയാക്കി നാട്ടിലേക്ക് തിരിച്ചു. അത് 1979 ഇല്‍ . ഒരു പക്ഷെ അന്നത്തെ കാലത്ത് അപൂര്‍വ്വം നടന്നിരുന്ന കാര്യം, കല്യാണത്തിന് മുന്‍പ് തിടുക്കത്തില്‍ വിസ എടുത്തു നാട്ടിലേക്ക് പറക്കുക എന്നത്. കാര്യം ചോദിച്ച മേലധികാരിയോട് നര്‍മം എന്നും കൂടെ കൊണ്ട് നടക്കുന്ന ജഗദീഷിന് ഒന്നേ പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ. സാര്‍, ഞാന്‍ ഒരു ഹിന്ദുവാണ്. ഇത് ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്ന പെണ്‍കുട്ടിയും. അവള്‍ ഒരു കൃസ്ത്യാനിയും . ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചു എന്ന് നാട്ടില്‍ ആളുകള്‍ അറിയുന്നതിന് മുന്‍പ് എനിക്ക് അവളെ ഇങ്ങോട്ടേക്കു കൊണ്ട് വരണം അല്ലെങ്കില്‍ ഞങ്ങളുടെ രണ്ടാളുടെയും കഴുത്തില്‍ തല ഉണ്ടാവില്ല. അങ്ങനെ, കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്ക, അല്ല, ജഗദീഷ് കൊത്തി കൊണ്ട് പോയി എന്ന് നാലാളുകള്‍ അറിയുന്നതിന് മുന്‍പ് രണ്ടാളും ഗള്‍ഫ്‌ മരുഭൂമിയില്‍ പറന്നു ഇറങ്ങി.
 
മിശ്ര വിവാഹം, രണ്ടു മതങ്ങളെയും സംസ്കാരങ്ങളെയും അതിന്റെ നല്ല വശങ്ങള്‍ ഉള്കൊള്ളുവാന്‍ സഹായിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ക്ക്, തങ്ങളുടെ നടപടിയില്‍ ഇന്നേ വരെ ദുഃഖം തോന്നിയിട്ടില്ല. കോളേജ് കാലഘട്ടത്തില്‍ ഗബ്രിയെലച്ചന്റെ അരുമ ശിഷ്യരില്‍ ഒരാള്‍ ആയിരുന്ന ജഗതി ചേട്ടന്‍ എന്ന് ആദരപൂര്‍വ്വം എല്ലാവരും വിളിക്കുന്ന ജഗതീഷിനു ദുബായി ജീവിതം ഒട്ടനവധി പ്രത്യേകതകള്‍ ഇതിനോടകം നേടി കൊടുത്തിരിക്കുന്നു. വന്ന കാലം മുതല്‍ ഇന്നേവരെ "ഫ്രെയിറ്റ് വര്‍ക്സ്" എന്ന സ്ഥാപനത്തില്‍ ഇത്രയും കാലം ജോലി ചെയ്യുക. കൈരളി, എമിരേറ്റ്സ് ആര്‍ട്സ് സെന്റര്‍, പ്രിയദര്‍ശിനി, വീക്ഷണം എന്നീ സങ്കടനകളുടെ സജ്ജീവ പ്രവര്‍ത്തകന്‍. അതില്‍ വീക്ഷണം രീടെര്സ് ഫോറത്തിന്റെ സ്ഥാപക മെമ്പര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈഫ് ടൈം മെമ്പര്‍ എന്ന നിലയില്‍ ഇതര സങ്കടനകളുടെയും വളര്‍ച്ചക്ക് ശ്രീ ജഗതീഷിന്റെ സേവനം വളരെയേറെ വിലപ്പെട്ടതായിരുന്നു. കലാ സാംസ്‌കാരിക മേഖലകളില്‍ തന്റെ സാന്നിധ്യം എന്നും സജ്ജീവമായി നില നിര്‍ത്തുന്ന ജഗതീഷ് ഇപ്പോള്‍ ഇരിങ്ങലകുട ക്രൈസ്റ്റ് കോളേജ് അലുംനി അസോസിയേഷന്‍ രക്ഷാധികാരികളില്‍ ഒരാള്‍ ആണ്. 
 

റോസിലി ആണെങ്കില്‍ അതെ എമിരേറ്റ്സ് ഗ്രൂപ്പിന്റെ തന്നെ ഒരു വിഭാഗമായ ദിനാട്ട എയര്‍പോര്‍ട്ട് ഒപെരഷന്സില്‍ ജോലി ചെയ്യുന്നു. കോളേജ് കാലം തൊട്ടേ പഠനത്തിലും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മികവു കാട്ടിയിരുന്ന റോസിലി, ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌ കോളേജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് തൃശൂര്‍ വിമല കോളേജില്‍ നിന്ന് രാന്കോട് കൂടി ബിരുദാനന്ദബിരുദവും നേടിയിരുന്നു. കോളേജ് യുനിയന്‍ ചെയര്‍മാന്‍, യുനിവേര്സിടി യുനിയന്‍ വൈസ് പ്രസിഡന്റ്‌ , കാലിക്കറ്റ്‌ യുനിവേര്‍സിറ്റി ആദ്യത്തെ വനിതാ മെമ്പര്‍ സ്ഥാനം ( ഒരു പക്ഷെ ഈ സ്ഥാനം അലങ്കരിച്ച ആദ്യ വനിത ഒരു പക്ഷെ ശ്രീമതി റോസിലി ആയിരിക്കാം) എന്നീ മേഖലകളില്‍ ഒക്കെ അവര്‍ തന്റെ കഴിവ് തെളിയിച്ചു.  ഗള്‍ഫിലേക്ക് വിവാഹാനന്തരം ഉള്ള പറിച്ചു മാറ്റല്‍ ഒന്നും അവരെ വെറുതെ ഇരുത്തിയില്ല. " ALL KERALA EMIRATES LADIES ASSOCIATION - AKELA"  എന്ന വനിതകള്‍ക്ക് മാത്രമായി ദുബായില്‍ തുടങ്ങിയ കൂട്ടായ്മയുടെ സ്ഥാപക മെമ്പര്‍, മറ്റൊട്ടനവധി കൂട്ടായ്മകളുടെ പ്രവര്‍ത്തക സമിതി അംഗം  എന്നീ  മേഖലയില്‍ ഇന്നും തന്റെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെ ബഹുമാന സൂചകമായി കഴിഞ്ഞ വര്ഷം ധ്വനി എന്ന സംഘടന അന്താരാഷ്ട്ര വനിതാ ദിവസ്സത്തോടനുബന്ധിച്ചു ഇവരെ ദുബായില്‍ പ്രത്യേകം ആദരിക്കുകയുണ്ടായി.
 

The couple in the cock pit of Emirates' B777 300
 
നല്ല മനസ്സും നല്ല പ്രവര്‍ത്തിയും കൂടി ചേരുന്ന ഇടത്ത് ദൈവം എപ്പോഴും നല്ല ഒരു ദുഖവും കൊടുക്കാറുണ്ട്. പരീക്ഷണങ്ങളെ എന്നും സധൈര്യം ചെറുത്തു നിന്നിട്ടുള്ള ഈ ദമ്പതികള്‍, പക്ഷെ 2003 ഇല്‍ ശരിക്കും മരണത്തെ നേരില്‍ കണ്ടു എന്ന് പറയാവുന്ന അവസ്ഥയില്‍ പെട്ടെന്ന് എടുത്തെറിയപ്പെട്ടു. നിസ്സാരമായ ഒരു തലവേദന, രോസിലിക്ക് മാരകമായ ഒരു ബ്രെയിന്‍ ട്യുമര്‍ ആണെന്ന വസ്തുത മനസ്സിലാക്കി മുംബയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ ജഗദീഷ്, അവിടെ ചെന്ന് ഏതാനും ദിവസ്സത്തിനുള്ളില്‍ ശരീരം മുഴുവനും തളര്‍ന്നു, മരണത്തോട് മല്ലടിക്കുന്ന രോസിലിയെ ആണ് കാണേണ്ടി വന്നത്. ജാതി മത വ്യത്യസ്സമില്ലാതെ രണ്ടു മതത്തിലെ ഈശ്വരന്മാരും കനിഞ്ഞു അനുഗ്രഹിച്ചത് കൊണ്ടും, തങ്ങള്‍ ജോലി ചെയ്യുന്ന എമിരേറ്റ്സ് ഗ്രൂപ്പിന്റെ നിര്‍ലോഭം ഉള്ള സഹായവും  കൊണ്ടും ആറു മാസ്സത്തെ ചികിത്സക്ക് ശേഷം രോസിലിക്ക് ചലന ശേഷി തിരിച്ചു കിട്ടി. ഇപ്പോള്‍ അവര്‍ സുഖമായി തിരിച്ചെത്തി വീണ്ടും ജോലിയിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നു. 
 
ഈ ദമ്പതികള്‍ക്ക് രണ്ടു ആണ്‍ മക്കളാണ് ഉള്ളത്. പഠനത്തില്‍ മിടുക്കരായ രണ്ടുപേരും ഇന്ന് നല്ല നിലയില്‍ ജോലി നോക്കുന്നു. മൂത്തയാള്‍, രാജേഷ്‌, ഖത്തര്‍ Qtel ഇല്‍ സീനിയര്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു. രണ്ടാമത്തെ മകന്‍, ശ്രീജിത്ത്‌, മുംബെയില്‍ മഹിന്ദ്ര ആന്‍ഡ്‌ മഹിന്ദ്രയില്‍ സ്കോര്‍പിയോ ഡിവിഷന്റെ മാനേജര്‍ ആണ്. രണ്ടു പേരും വിവാഹിതര്‍.
 
മുന്‍ കരുതലോടെ ജീവിക്കാന്‍ പഠിക്കണം. ഇന്നലെങ്കില്‍ നാളെ സ്വദേശത്തേക്ക് മടങ്ങേണ്ടവര്‍ ആണെന്ന ബോധം നമുക്കുണ്ടായിരിക്കണം ആ ബോധമുള്ളവര്‍ക്ക് പുനരധിവാസ്സതിന്റെ കാര്യത്തില്‍ അത്ര വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ല എന്നതാണ് ഇവര്‍ക്ക് നമളോട് തരാന്‍ ഉള്ള ഏറ്റവും വിലയേറിയ ഉപദേശം.

ജഗദീഷ് റോസിലി ദമ്പതികളെ നിങ്ങള്ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
 
Mobile: 00 971 50 4510 443
E-mail: rosemata@emirates.com
 
ശ്രീ ജഗതീഷിന്റെയും ശ്രീമതി രോസിളിയുടെയും കഥ ഇവിടെ ഇത്ര ചുരുക്കത്തില്‍ എനിക്ക് ഒതുക്കുവാന്‍ പറ്റുകയില്ല. അവര്‍ക്ക് നമ്മളോട് ഒരുപാട് കാര്യങ്ങള്‍ പറയുവാനും പകര്‍ന്നു തരുവാനും ഉണ്ട്. അത് കൊണ്ട് ഇത് അവരുടെ കഥയുടെ ഒരു ഉള്ളടക്കം മാത്രം. അടുത്ത ലക്കത്തില്‍ മറ്റു പുതിയ വിശേഷങ്ങളുമായി അവര്‍ നമ്മോടൊപ്പം വീണ്ടും കാണും. 
മറുനാടന്‍ വിശേഷങ്ങള്‍
യു എ യിലെ മുഖ്യ പത്രങ്ങള്‍ വാര്‍ത്ത പ്രാധാന്യത്തോടെ തന്നെ അജ്മല്‍ കസ്സബിന്റെ വധ ശിക്ഷയെ പറ്റിയുള്ള വാര്‍ത്ത‍ പ്രസിദ്ധീകരിച്ചു. ഗള്‍ഫ്‌ ന്യൂസ്‌ നടത്തിയ ഒരു എസ് എം എസ് പോളില്‍ 22% പേര്‍ വധ ശിക്ഷ തീര്‍ത്തും ശരിയാണെന്ന് പ്രതികരിച്ചു.
 
യു എ യി നാഷണല്‍ മീഡിയ കൌണ്‍സില്‍ ഇയര്‍ ബുക്ക്‌ 2010 പ്രസിദ്ധീകരിച്ചു.www.uaeyearbook.ae. എന്ന വിലാസ്സത്തില്‍ സന്ദര്‍ശിച്ചു നിങ്ങള്ക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാം.
 

സൗദി നിയമ വകുപ്പ് വനിതകളുടെ വയസ്സ് വിവാഹ സമയത്ത് രേഖപ്പെടുത്തണം എന്ന പുതിയ നിയമം കൊണ്ട് വന്നു. വര്‍ധിച്ചു വരുന്ന ബാല്യ വിവാഹങ്ങള്‍ക്ക് തടയിടാന്‍ വേണ്ടി ഉള്ള ഒരു പ്രാരംഭ നടപടി എന്ന് വേണം ഇതിനെ കരുതാന്‍.
 
പിരിച്ചു വിടപ്പെടുന്ന തൊഴിലാളികള്‍ക്ക് ന്യായമായ രീതിയില്‍ ഉള്ള തൊഴില്‍ അവകാശങ്ങളും വേതനവും സ്ഥാപനങ്ങള്‍ കൊടുക്കണം എന്ന് ബഹ്‌റൈന്‍ ഗവണ്മെന്റ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.
 

 

പ്രവാസ്സ ലോകത്തിലേക്ക്‌ കടന്നു വന്ന ചിത്രങ്ങള്‍
 
Passionate Photographers എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതില്‍ ചിത്രങ്ങള്‍ ഇത്തവണ മൂന്നു ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. അവ മൂന്നും നിങ്ങള്‍ക്കായിസമര്‍പ്പിക്കുന്നു
 

Photo:Biju Bhaskaran
 
photo:Prasanth Siddhanthi
 

photo:Raj Varma

 

interACT with AKKARE NINNU
 
ലക്കം അഞ്ചിലെ interACT with AKKARE NINNU  എന്ന പംക്തിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വളരെയധികം നന്ദി.
 
ആദ്യത്തെ വിഭാഗത്തിലെ ഉത്തരം, ശ്രീ ലോനപ്പന്‍ നമ്പാടന്‍, ശ്രീമതി മീനാക്ഷി തമ്പാന്‍, ശ്രീമതി സാവിത്രി ലക്ഷ്മണന്‍ എന്നിവര്‍ ആണ് ഇരിങ്ങാലക്കുടയില്‍ നിന്ന് രാഷ്ട്രീയ പ്രശസ്തിയിലേക്ക് ഉയര്‍ന്ന സമര്‍ത്ഥരായ അധ്യാപകര്‍.
 
രണ്ടു കാറുകളെ കുറിച്ച് എഴുതിയിരുന്നു. KLR 7503 അന്തോണി (ആന്റണി) എന്നയളുടെതും, KLH 1610 ദിവാകരന്‍ (കരുവാന്‍) എന്ന് വിളിക്കുന്ന ആളുടെതും ആണ്. ഇവരെ കൂടാതെ, ഇരിങ്ങാലക്കുടയില്‍ ഒട്ടനവധി പ്രസിദ്ധരായ കാറുകളും ഡ്രൈവര്‍മാരും ഉണ്ടായിരുന്നു. ചിലര്‍ കത്തുകള്‍ മുഖേന അവ സൂചിപ്പിക്കുകയുണ്ടായി. ഓരോ സമയങ്ങളില്‍ അവരെയൊക്കെ കുറിച്ച് ഇവിടെ എഴുതുന്നതായിരിക്കും.
 
മൂന്നാമത്തെ ചിത്രം - മാപ്രാണം പള്ളിയെ കുറിച്ചുള്ളതാണ്. ഇന്ന് ഇരിങ്ങാലക്കുട സന്ദര്‍ശിക്കുന്ന ഏതൊരു ആളും അവിടെ സന്ദര്‍ശിച്ചു അവിടെ രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര കഥകള്‍ മനസ്സിലാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്,  Mapranam Holy Cross Church, Mapranam, PO. Madaikonam, Irinjalakuda, Thrissur Dist. Kerala INDIA 680712 Phone : 0480 2826192 ( Vicar) : 0480 2822740 ( Office) എന്ന വിലാസ്സത്തില്‍ ബന്ധപ്പെടാം.
 
ലക്കം ആറിലെ ചോദ്യങ്ങള്‍ :
 
- ഇരിങ്ങാലക്കുടയില്‍ എഴുപതുകളിലും എന്പതുകളിലും ഒട്ടനവധി തവണ കേന്ദ്രത്തിലേക്ക്‌ സ്ഥാനാര്‍ഥി ആയി കുരുവി അടയാളത്തില്‍ മത്സരിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനി.
 
-  ഇരിങ്ങാലക്കുടയില്‍ എഴുപതു മുതല്‍ വളരെക്കാലം രണ്ടു വനിതാ ഡോക്ടര്‍മാര്‍ പ്രശസ്തമായ രീതിയില്‍ സേവനം അനുഷ്ടിച്ചിരുന്നു. അവര്‍ രണ്ടു പേരും ഒരേ വിഭാഗം തന്നെ ആണ് കൈകാര്യം ചെയ്തിരുന്നത്. അത് ഏതു? അവര്‍ അവര്‍ ആരൊക്കെ?
 
 
വാല്‍ കഷ്ണം: ഇത്തവണത്തെ പ്രവസ്സിയെ പരിചയപ്പെടുത്തുവാന്‍ വേണ്ടി ഞാന്‍ ജഗതി ചേട്ടനെ വിളിച്ചു സംസാരിച്ചത് കൂടല്‍മാണിക്യം ആറാട്ടിന്റെ അന്നായിരുന്നു. സംസാരിച്ചു കഴിഞ്ഞതിനു ശേഷം, കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഒരു ഫോണ്‍.   ജഗതി ചേട്ടന്‍ ആയിരുന്നു അത്. രമേശ്‌, നിങ്ങള്‍ എഴുതിയ കൂടല്‍മാണിക്യം മാണിക്യനെ പറ്റിയുള്ള വാര്‍ത്ത‍ ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ ഉണ്ട് ഞങ്ങള്‍ അത് കണ്ടു. എന്ത് കൊണ്ടോ എന്റെ കണ്ണ് നിറഞ്ഞു പോയി അപ്പോള്‍. കാരണം, ആ ലേഖനം, ഈ ഉത്സവ കാലത്ത് അങ്ങനെ ഒന്ന് മാണിക്യനെ പറ്റി ഓര്മ തോന്നി എഴുതുവാനും, പിന്നെ അവര്‍ അത് എടുത്തു, അവരുടെ പ്രിന്റ്‌ ലക്കത്തിലും ഓണ്‍ലൈന്‍ ലക്കത്തിലും ഉത്സവക്കാലത്തും, പ്രത്യേകിച്ച് ആറാട്ടിന്റെ അന്ന് എടുവാനും ഇടയായ കാര്യം ഏതോ അദൃശ്യ ശക്തിയുടെ പ്രവര്‍ത്തനം പോലെ തോന്നിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം അമ്പലത്തിന്റെ പ്രിയങ്കരനായ ആ ആനക്ക് ഒരു സ്മരണാഞ്ജലി ആയി അത്. ആ രണ്ടു വാര്‍ത്താ ചിത്രങ്ങളും ഇതോടൊപ്പം വക്കുന്നു
 
 
നമ്മുടെ പഴയകാലം ഓര്‍ത്തെടുക്കാന്‍ ഒരവസ്സരം. 

നിങ്ങളുടെ കൈവശം ഇരിങ്ങലക്കുടയെ പറ്റി ഉള്ള പഴയ ഫോട്ടോ അല്ലെങ്കില്‍ വാര്‍ത്തയുടെ പ്രിന്റുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ദയവായി ഞങ്ങള്‍ക്ക് അയച്ചു തരുക. ആ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ആയി ഞങ്ങള്‍ കാത്തിരിക്കുന്നു. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്. akkareninnu@irinjalakudalive.com എന്ന ഇമെയില്‍ വിലാസ്സത്തില്‍ അവ ഞങ്ങളെ അറിയിക്കുക.
 
 

 


internet casino free counters


Archives
May 5-9       Vol;05
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01

   location    :  Abu Dhabi
   Image by  :  Ramesh Menon
   Date         :May 10th 2010

 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.