home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda NRI pages

 
 
Archives
May 5-9       Vol: 05
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01
 
 
 
Ramesh Menon
 
Hometown: Pullur,Irinjalakuda

Now from:
Abu Dhabi
   
install malayalam font from here
for local informations, Irinjalakuda Directory

 


Submit Your Comment

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 

 

 
     
 

May 5-9 Vol: 05

home    |  special NRI page

 
അക്കരെ നിന്ന് എന്ന എന്റെ ഈ ചെറിയ ഉദ്യമത്തിന്റെ അഞ്ചാം ലക്കത്തിലേക്ക് സ്വാഗതം. ഉത്സവക്കാലം. ഇരിങ്ങാലക്കുട തീര്‍ത്തും ലൈവ് ആയ കാലം. എല്ലാ അര്‍ത്ഥത്തിലും ഒരു പ്രത്യേക ഉണര്‍വും ഉഷാറും എല്ലായിടത്തും കാണാന്‍ കഴിഞ്ഞു. എന്തിന്, ഹര്‍ത്താല്‍ വരെ മാറ്റി വച്ചു. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ ഉത്സവ ആഘോഷങ്ങളുടെ തല്‍സമയ സംപ്രേക്ഷണം ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. ഓരോ ദിവസ്സത്തെയും കലാപരിപാടികളും അതാതു സമയത്ത് തന്നെ കാണാന്‍ പറ്റുക എന്നത് ഏതൊരു ഉത്സവ പ്രേമിയേയും സന്തോഷിപ്പിക്കുന്ന വസ്തുത തന്നെയാണ്. അത് അയാള്‍ മറുന്നാട്ടില്‍ ഓണ്‍ലൈന്‍ സൗകര്യം കൂടി ഉള്ള ആള്‍ ആയാലോ, പറയുകയും വേണ്ട. അങ്ങനെ ഇത്തവണത്തെ ഉത്സവം ഓണ്‍ലൈന്‍ കാഴ്ച്ചയിലൂടെയെങ്കിലും കാണാന്‍ ഉള്ള ഭാഗ്യം കിട്ടി എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. ഈ തല്‍സമയ പ്രക്ഷേപണം, പോയ കാലത്തെ ഉത്സവ പറമ്പും, മഴയും, ആനകളും, വാദ്യങ്ങളും കളിയാട്ടങ്ങളും എല്ലാം ഒന്ന് കൂടി ഓര്‍മിചെടുക്കാന്‍ അവസ്സരം നല്‍കി. ആ പരിശ്രമത്തിന്റെ പിന്നില്‍ രാവും പകലും പ്രവര്‍ത്തിച്ച ഇരിങ്ങാലകുട ലൈവ് ഡോട്ട് കോമിന്റെ എല്ലാ പ്രവര്‍ത്തകരെയും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. Good job, Well done.

ഇതെന്താ മലയാളത്തിന്റെ ഇടയില്‍ ഇംഗ്ലീഷ് കയറിവരുന്നത്? മനപൂര്‍വം ആണ്. ഇത് ഒരു ചെറിയ മാറ്റത്തിന്റെ തുടക്കം. ഉത്സവ കാഴ്ച കാണുന്നതിനിടയിലും അതിന്റെ അഭിപ്രായങ്ങള്‍ ആരായുന്നതിനിടയിലും ഒട്ടനവധി വിദേശ ഇരിങ്ങാലക്കുടക്കാരെ പരിചയപ്പെടാന്‍ ഇടയായി. അവരുടെ സന്തോഷവും, ഈ കാഴ്ചകള്‍, അവര്‍ അവരുടെ മക്കളെ കാണിച്ചു കൊടുക്കുവാന്‍ പറ്റിയതില്‍ ഉള്ള സന്തോഷവും ഒന്ന് വേറെ തന്നെ. പ്രത്യേകിച്ചും അമേരിക്കന്‍ നാടുകളിലും യൂറോപ്പിലും ഉള്ള നിവാസികള്‍ ഈ പരിപാടി ശരിക്കും ആസ്വദിച്ചു. ഒന്ന് മനസ്സിലാക്കിയത്, അവരില്‍ ഒരു ചെറിയ ശതമാനം എങ്കിലും ആളുകളുടെ കുട്ടികള്‍, മലയാളം അത്രയ്ക്ക് അറിയാത്തവര്‍ ആണ്. എന്നാല്‍ അവര്‍, നാട്ടില്‍ വരുകയും ഇടപെടുകയും ചെയ്യുന്നവര്‍. നാടിനെ തങ്ങളുടെ കൊച്ചു മനസ്സിന്റെ ഓര്‍മകളില്‍ ഉള്പ്പെടുത്തുന്നവര്‍. എന്ത് കൊണ്ട് അവരെയും നമ്മുടെ ഒരു ഭാഗമാക്കികൂടാ. ആ തോന്നല്‍ പുതിയ ചില കാര്യങ്ങളിലേക്ക് എന്നെ നയിച്ചു. അത് വഴിയെ കാണാം. നിങ്ങള്‍ ഏവരും ഈ ചെറിയ മാറ്റങ്ങള്‍ വലിയ മനസ്സോടെ സ്വീകരിക്കും എന്ന് തന്നെ കരുതട്ടെ.

നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍, നാടിനോടുള്ള സ്നേഹം, അതിലുപരി മലയാളം എഴുതാന്‍ ഉള്ള കഴിവ് മറക്കരുത് എന്ന ഒരു വാശി. ഇതൊക്കെയാണ് എന്നെ ഇവിടെ എഴുതാന്‍ പ്രചോദനം നല്‍കുന്ന പ്രധാന കാര്യങ്ങള്‍. അതിനു, അല്ലെങ്കില്‍ ഇതിനൊക്കെ എങ്ങനെ സമയം എങ്ങനെ കണ്ടെത്തുന്നു എന്ന ചോദ്യം പലരില്‍ നിന്നും വരുന്നുണ്ട്. അവരോടുള്ള ആദ്യ മറുപടി, ഓരോ കാര്യങ്ങളും നിശ്ചിത ദിവിസ്സം നിശ്ചിത സമയത്ത് ചെയ്യാന്‍ ചെറുപ്പത്തിലെ ഉള്ള പരിശീലനം, പിന്നെ ഇതൊക്കെ ചെയ്യാന്‍, ചെയ്യണം, എന്ന മനസ്സിന്റെ അതിയായ ആഗ്രഹം. അപ്പോള്‍ ഓരോ ഇരുപത്തി നാല് മണിക്കൂറുകളും 60 മിനുട്ടുകളും 60 സെക്കണ്ടുകളും ഒക്കെ ആയി ചുരുങ്ങി ഇതൊക്കെ സംഭവിക്കും.അല്ലാതെ ഞാന്‍ ഒരു മുഴുവന്‍ സമയ പത്ര പ്രവര്‍ത്തകനോ അല്ല, എതെങ്കിലു രാഷ്ട്രീയ കക്ഷിയുടെ അക്കരെ നിന്നുള്ള പ്രതിനിധിയും അല്ല. കക്ഷി രാഷ്ട്രീയ ജാതി മത വ്യത്യാസം ഇല്ലാതെ അക്ഷരങ്ങളെയും നാടിനെയും സ്നേഹിക്കുന്ന ഒരു വ്യക്തി. അവിടെ എനിക്ക് കച്ചവട ലക്ഷ്യമോ പരസ്യ പ്രചാരണമോ ഒന്നും ലക്ഷ്യങ്ങളായി ഇല്ല. അക്കരെ നിന്ന് കൊണ്ട് കണ്ടും കേട്ടും വായിച്ചും അറിയുന്ന ചില ചെറിയ കാര്യങ്ങളും ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കുന്ന പഴയ കാര്യങ്ങളും എനിക്കറിയാവുന്ന രീതിയില്‍ നിങ്ങള്‍ക്കായി ഇവിടെ സമയവും സൌകര്യവും പോലെ പകര്‍ന്നു വക്കുന്നു. അത്ര മാത്രം.

ഇനി കാര്യങ്ങളിലേക്ക്. നടന്നതെല്ലാം നല്ലതിന്. നടക്കാനിരിക്കുന്നതും നല്ലതിന്. ഈ ആഴ്ചയിലെ അക്കരെ നിന്ന് ലക്കം സമയത്ത് തന്നെ എഴുതി അയച്ചു കൊടുത്തിരുന്നു. പക്ഷെ ഉത്സവ തിരക്കിനിടയില്‍ അത് പോസ്റ്റ്‌ ചെയ്യാന്‍ കുറച്ചു വൈകി. അപ്പോള്‍ അതാ വരുന്നു ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത. സ്ലാബിനുള്ളില്‍ പെണ്‍കുട്ടിയുടെ കാല്‍ കുടുങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇരിങ്ങാലക്കുട ലൈവ്.കോം റിപ്പോര്‍ട്ടറെ പോലീസും ഉത്സവക്കമ്മിറ്റിയംഗങ്ങളും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എന്താ ചെയ്യാ, സങ്കമേശ്വരാ...!!! ഇത് തന്നെയാണ് ഞാനും ഈ ഉദ്യമത്തിലൂടെ എല്ലാവരെയും മനസ്സിലാക്കാന്‍ വേണ്ടി ശ്രമിക്കുന്നതും. നമ്മള്‍ എല്ലാം പൊതുവേ, നമ്മുക്ക് നേരിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ പ്രതികരിക്കൂ. അല്ലെങ്കില്‍ എന്ത് കണ്ടാലും അതിനു നേരെ കണ്ണടച്ച്, ആ വഴിയെ നോക്കാതെ മാറി പോകും. കാര്യം നിസ്സാരം. ഒരു സ്ലാബിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ കാല്‍ ഒന്ന് കുടുങ്ങി. ആ വാര്‍ത്ത‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ലൈവ് ആയിട്ട് പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചു. ആകെ പ്രശ്നം. എത്ര പേര്‍ ആ വഴിയെ നടന്നു പോയിട്ടുണ്ടാവും. ആവര്‍ ആരെങ്കിലും ഇത് കാണാതെ ഇരുന്നോ? അഥവാ കണ്ടിട്ട് അത് ഒന്ന് തള്ളി നേരെ ആക്കി വച്ച് അപകടം വരാതെ ഇരിക്കുവാന്‍ പറഞ്ഞുവോ? അല്ലെങ്കില്‍ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍, പോലീസും കമ്മിറ്റിയും ഒക്കെ ഉണ്ടല്ലോ, പറഞ്ഞുവോ? ആ പെണ്‍കുട്ടിക്ക് പകരം ഒരു കൊച്ചു കുട്ടി ആയിരുന്നെങ്കിലോ? അതല്ല, ആ വഴിയെ എങ്ങാനും പോകാന്‍ ഒരാനക്ക് നടക്കാന്‍ തോന്നി, അതിന്റെ കാലെങ്ങാനും അതിനിടയില്‍ കുടുങ്ങി വേദനിച്ചു, അത് അലറി വിളിച്ചു അവിടെ ഓടി നടന്നെങ്കിലോ? സംഗതി എന്താകുമായിരിക്കും. അതുകൊണ്ട്, ദയവായി നല്ലവരായ എല്ലാ അധികാരികളോടും, നിങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍, കയ്യടിച്ചും, എഴുതിയും പ്രോല്‍സാഹിക്കുന്ന പോലെ, എന്തെങ്കിലും കുറവുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍, അതിനെതിരെ രൂക്ഷമായി എതിര്‍ത്ത് നടപടികള്‍ എടുക്കുന്ന സമയങ്ങളില്‍ ദയവായി ആലോചിക്കുക. ഇന്ന് ലോകം വളരെ ചെറുതാണ്. ഏതെങ്കിലും ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് ക്ലിക്ക് ചെയ്തു, എസ് എം എസ് ആയി അയക്കവുന്നതെയുള്ളൂ ഏതു വാര്‍ത്തയും. അത് ലോകം മുഴുവന്‍ എത്താന്‍ പിന്നെ ഏതാനും നിമിഷങ്ങള്‍ മതി. അക്കരെ ഇരിക്കുന്ന ഞങ്ങള്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അതീവ താല്‍പര്യവും ഉള്കന്ടയും ഉള്ളവരാണ്. അത് കൊണ്ട് ദയവായി വാര്‍ത്തകള്‍ പരമാവധി പുരോഗമനത്തിന്റെയും നന്മയുടെയും ആവാന്‍ എല്ലാവരും ഒത്തു ചേര്‍ന്ന് ശ്രമിക്കാന്‍ ഈ വരികളിലൂടെ അപേക്ഷിക്കുന്നു.

കൂടല്‍മാണിക്യം തിരുവുത്സവത്തിന്‍റെ ഔദ്യോഗിക സപ്ലിമെന്‍റ് പ്രകാശനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയില്‍ ഭക്തജനങ്ങളില്‍ പ്രതിഷേധമുയരുന്നു. എന്ത് കൊണ്ട് നമ്മള്‍ പലപ്പോഴും ഈ വക പ്രശ്നങ്ങളില്‍ ഔചിത്യമില്ലാതെ പെരുമാറുന്നു എന്ന വസ്തുത എന്നെ സങ്കടപ്പെടുത്തുന്നു. നിസ്സാരങ്ങളായാ പ്രേരണകള്‍ പലപ്പോഴും താങ്ങാനാവാത്ത കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിക്കും എന്ന വസ്തുത പലപ്പോഴും നമ്മള്‍ മറക്കുന്നു. ഇതും അതിനു ഒരു ഉദാഹരണം

ഉത്സവത്തിന് ആനകള്‍ എത്തിയതോടെ ജാഗരൂഗരായി ആന ഉടമ സംഘവും കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തി, ആംബുലന്‍സ് ഉള്‍പ്പടെ വിപുലമായ സജ്ജീകരണങ്ങള്‍ തയാറാക്കി ഒരു അപകടവും ആനകള്ക്കോ നാട്ടുകാര്‍ക്കോ, ആന തൊഴിലാളികള്‍ക്കോ വരുത്താതെ ശ്രദ്ധിക്കുന്നതില്‍ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തട്ടെ.

എല്ലാ വായനക്കാര്‍ക്കും അത്യതികം ഗംഭീരമായ ഒരു ഉത്സവക്കാലം പകര്‍ന്നു തന്ന ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ പ്രവര്‍ത്തകര്‍ക്ക് ഒന്ന് കൂടി നന്മ നേര്‍ന്നു കൊണ്ട് സസ്നേഹം ഈ ലക്കത്തിലെ ആമുഖം ഇവിടെ അവസ്സനിപ്പിക്കട്ടെ.

രമേശ്‌ മേനോന്‍
അബുദാബി
02.05.2010
 
പരിചയപ്പെടുത്താം ഒരു പ്രവാസിയെ
 പ്രദീപ്‌ യു മേനോന്‍, മസ്കറ്റ്, ഒമാന്‍.



ഇത്തവണ നമുക്ക് ഒമാനിലെ മസ്കറ്റിലേക്ക് ഒന്ന് യാത്ര ചെയ്യാം. അവിടെ കേരളോത്സവം നടക്കുന്നു. എന്താണെന്ന് നോക്കാം. കുറച്ചു നാളുകളായി മലയാളികളുടെ ഈ കൂട്ടായ്മയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. മൂന്നു ദിവസ്സങ്ങളിലായി നടക്കുന്ന ഈ കലാമേളയില്‍ ഒട്ടനവധി കലാകാരന്മാര്‍ നാട്ടില്‍ നിന്നും പിന്നെ ഒമാനില്‍ നിനും പങ്കെടുക്കുന്നു. എല്ലാം അതി വിശിഷ്ടം. രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാരും ഉണ്ട് കൂട്ടത്തില്‍ വിരുന്നുകാരായി. എല്ലാത്തിനും പുറകില്‍ ശ്രദ്ധയോടെ വേണ്ട വിധത്തില്‍ കാര്യങ്ങള്‍ മുനോട്ടു നയിച്ചു നീങ്ങുന്നു ഒരു താടി വച്ച ചെറുപ്പക്കാരന്‍. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അല്ലെ ആളെ മനസ്സിലായത്‌. മറ്റാരുമല്ല, ക്രൈസ്റ്റ് കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്പോള്‍ തന്നെ കോളേജ് യുണിയന്‍ നേതൃത്വത്തിന്റെ തലപ്പത്തേക്ക് ടഎക സീറ്റില്‍ ജയിച്ച നടവരമ്പ് സ്വദേശിയായ പ്രദീപ്‌ യു മേനോന്‍.

തടിച്ചുരുണ്ട ശരീര പ്രകൃതം, സൌമ്യന്‍, എപ്പോഴും ചിരി ഉതിര്‍ന്നു വീഴുന്ന മുഖം, സാധാരണ വേഷം, ഇത്രയൊക്കെയും അതിന്റെ കൂടെ, അസാധ്യ സംഘടനാപാടവവും. കോളേജ് പഠന സമയത്ത് തന്നെ തന്റെ രാഷ്ട്രീയ വീക്ഷണവും നേതൃത്ത്വ ശക്തിയും പ്രദീപ്‌ എല്ലാവരെയും മനസ്സിലാക്കി കൊടുത്തിരുന്നു. ക്രൈസ്റ്റ് കോളേജില്‍ നിന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എടുത്ത ശേഷം കുറച്ചു കാലം മെഡിക്കല്‍ രേപ്രസേന്റെട്ടീവ് ആയി പണിയെടുത്ത അദ്ദേഹം 1996 ഇല്‍ ഒമാനില്‍ എത്തി. പിന്നെ അവിടെ നിന്ന് ഇത് വരെ തിരിഞ്ഞു നോക്കാന്‍ സമയവും സന്ദര്‍ഭവും ഇല്ലാത്ത പരിശ്രമം. ഈ സമയം ഒക്കെയും കേരളവും സംഘടനകളും പ്രദീപിനോടൊപ്പം ഉണ്ടായിരുന്നു. ഇതിനിടയില്‍ ചെറിയ ഒരു ഇടവേളയില്‍ അമേരിക്കയിലേക്ക് മാറാന്‍ തീരുമാനിച്ചു പ്രദീപ്‌. പക്ഷെ അദ്ധേഹത്തെ അറിയാവുന്ന എല്ലാവര്ക്കും അറിയാമായിരുന്നു, ആ മാറ്റം ഒരു ചെറിയ ഇടവേള മാത്രമാണെന്നും, അത് ആ മണ്ണിലും, മലയാള മണ്ണിന്റെ 'പ്രദീപ്‌ സ്റ്റൈല്‍' വിത്തുകള്‍ പാകാന്‍ വേണ്ടിയുള്ള യാത്ര മാത്രം ആയിരുന്നു എന്ന്.

മസ്കറ്റില്‍ വച്ചു പ്രദീപ്‌ കണ്‍വീനര്‍ ആയി ഉള്ള കേരള വിംഗ് ഈയടുത്തു നടത്തിയ കേരളോത്സവം പരിപാടിയില്‍ നിത്ത്യവും ഏകദേശം മുപ്പതിനായിരത്തോളം സന്ദര്‍ശകര്‍ പങ്കെടുത്തു. പൊതുവേ കേരളീയരെ വളരെയധികം ഇഷ്ടപ്പെടുന്ന ഒമാനികള്‍ക്ക് പ്രദീപിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കേരളീയ കലകളെയും കുറിച്ച് കുറച്ചു കൂടുതല്‍ അറിയുവാനും അടുത്ത് ഇടപ്പെഴകുവാനും ഈ കലാമേളകള്‍ അവസ്സരം നല്‍കുന്നു എന്നത് പ്രത്യേകം സ്തുത്യര്‍ഹം. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ 2001 മുതല്‍ ആരംഭിച്ച കേരള വിങ്ങിന്റെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാളായ പ്രദീപിന്റെ സേവനം ഇന്ന് മലയാളികള്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, സ്വദേശികളായ ഒമാനികളും വളരെയധികം പ്രയോജനപ്പെടുത്തുന്നു.

ഇപ്പോള്‍ സ്വന്തമായി കേരളത്തിലെ തനതു ഭക്ഷണ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കച്ചവടം ചെയ്യുന്ന പ്രദീപ്‌, കേരളത്തില്‍ നിന്ന് ഒമാനിലേക്കും, പിന്നെ അവിടെ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അവ കയറ്റുമതി ചെയ്യുന്നു.
ഒമാന്‍ ഇന്ത്യ സോഷ്യല്‍ ക്ലബ്‌, കേരള വിങ്ങിന്റെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രദീപിന്റെ കുടുംബം ഇപ്പോള്‍ നാട്ടില്‍ ആണ്. ഭാര്യ ഇന്ദു മേനോന്‍, ഇരിങ്ങാലക്കുട കോടതിയില്‍ അഡ്വക്കേറ്റ് ആയി ജോലി ചെയ്യുന്നു. മകന്‍ ഗോവിന്ദ് മേനോന്‍ (റെേ ഃ), മകള്‍ ഗായത്രി മേനോന്‍ (റെേ ശ്), രണ്ടു പേരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് സ്കൂളില്‍ പഠിക്കുന്നു. പ്രദീപിനെ പോലെ തന്നെ, ഇന്ദുവും സംഘടനാ താല്പര്യങ്ങള്‍ ഉള്ള ഒരു വനിതയാണ്‌. കേരള പ്രവാസി സംഘടനയുടെ വനിതാ കണ്‍വീനര്‍, വെള്ളാന്കല്ലൂര്‍ പഞ്ചായത്ത് ബ്ലോക്കിലെ ഒരു സജ്ജീവ പ്രവര്‍ത്തക എന്നീ നിലയിലൊക്കെ അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇത്രയും അസാമാന്യ കഴിവുകള്‍ ഉള്ള പ്രദീപിനെ നിങ്ങള്ക്ക് പരിച്ചയ്പ്പെടുതുവാന്‍ കഴിഞ്ഞതില്‍ എനിക്ക് അത്യധികം സന്തോഷം ഉണ്ട്. ശ്രീ പ്രദീപ്‌ മേനോന്റെ നിങ്ങള്ക്ക് താഴെ കാണുന്ന വിലസ്സത്തില്‍ ബന്ധപ്പെടാം:

ഇ-മെയില്‍ : pradeepumenon@yahoo.കോം
മൊബൈല്‍: 00 968 99 10 6111
 
മറുനാടന്‍ വിശേഷങ്ങള്‍

പ്രധാനമായ ഒരു വാര്‍ത്ത‍ ഇന്ത്യയില്‍ നിന്നുള്ള ലര്സേന്‍ ആന്‍ഡ്‌ ടുബ്രോ കമ്പനിക്ക്‌ അബുദാബി ഗവണ്മെന്റ് ഉടമസ്ഥതയില്‍ ഉള്ള ഖലീഫ പോര്‍ട്ട്‌ പ്രോജെക്ടില്‍ 300 മില്യണ്‍ ദിര്‍ഹംസിന്റെ കോണ്ട്രാക്റ്റ് കിട്ടിയ വാര്‍ത്ത‍യാണ്. ലര്സേന്‍ ആന്‍ഡ്‌ ടുബ്രോ ഗള്‍ഫ്‌ രാജ്യങ്ങളില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു വരുന്നതിന്റെ മറ്റൊരു ലക്ഷണം. ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വന്‍ വ്യവയസ്സായ സൃന്ഖലകളോട് മത്സരിച്ചാണ് ഈ വിജയം എന്നുള്ളത് പ്രത്യേകം പറയേണ്ടതാണ്

ദുബായ് മെട്രോ വികസ്സനം തന്നെ പ്രധാന വാര്‍ത്ത. യാത്രക്കാര്‍ക്ക് ആശ്വാസമേകാനായി ഏഴു പുതിയ സ്റെഷനുകള്‍ കൂടി ഈയടുത് തുറന്നു. വര്‍ധിച്ചു വരുന്ന ഇന്ധന വാഹന ചിലവുകള്‍ക്ക് ഒരു ശാന്തി ആയിരിക്കും കൂടുതല്‍ സ്റെഷനുകളും ട്രെയിനുകളും.

മറ്റൊരു രസ്സകരമായ വാര്‍ത്ത, വില അധികമായാലും ആവശ്യക്കാരുടെ വര്‍ധന കാരണം അധികമായി മത്സ്യ ഭന്ദനം നടത്തുന്നത് കൊണ്ട്, ഷേരി മുതലായ മത്സ്യങ്ങള്‍ കുറഞ്ഞു വരുന്നു എന്നതാണ്. ഇവയുടെ ഉപയോഗം കുറക്കുവാനും മറ്റുള്ള ഇനങ്ങള്‍ വാങ്ങി ഉപയോഗിച്ച് ഇവ അന്യം നിന്ന് പോകാതെ ഇരിക്കുവാനും ആ പത്ര വാര്‍ത്ത‍ മാര്‍ഗ നിര്‍ദേശം നല്‍കുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ആര്‍ട്ട്‌ മത്സരം നടത്തുന്നു. May 2nd നുള്ളില്‍ കുട്ടികളുടെ അവരുടെ കലാ രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്.

പ്രവാസ്സ ലോകത്തിലേക്ക്‌ കടന്നു വന്ന ചിത്രങ്ങള്‍


Passionate Photographers എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ ഇത്തവണ ഏറെ ശ്രദ്ധ നേടി. അവ രണ്ടും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.


Thrissur Pooram by Dibesh Bulhar
-


Coobra Dance by Arun Rao - trichur pooram centre alignment


Sneha Swanthanam by Dileep Kumar - Trichur Pooram centre alignment
  interACT with AKKARE NINNU

Dear Readers,

This is a new section I am starting today, with a view to interact with all of you and to recollect and remember bits and pieces of OUR Irinjalakuda. Through this section, I will be presenting you a series of pictures, short questions etc, to which you are welcome to send your answers at akkareninnu@irinjalakudalive.com. No. I am not doing any competition and no prices available for correct answers. It is just an initiative for the old timers to recollect a part of history, or in fact, may be an opportunity for them to tell their children about something which they have not seen or heard or even better, for the new generation to look forwrad to see when they visit Irinjalakuda next. Here they are:

Do you know them?

Several educators came into political prominence from Irinjalakuda at the state and national level. Could you remember and list three of them?. In my list, I am looking for two ladies and one gentleman, who were eminent teachers by profession and then went on to become interesting and efficient political personalities. All the three I mention here here are alive.

Identify please 



Any guess for the owners cum drivers of these two historic taxis of Irinjalakuda. There were only few those days, and these two were prominent amongst them. Incidentally, they were driven by their owners and these cars stood as silent witnesses for many marriages, births, festivities and death trips of residents from in and around Irinjalakuda.









 
(The photos are not exact of those cars they drove, but their registration numbers are correct and historical - so please try to remember the car and owners).













This flag mast is part of a church which has a great history behind it. Identify it and let us know in which church is this placed. For your information, it is very close to Irinjalakuda and if you have not visited it, must see the church and the premises for a sequence of historic significances explained there.


നമ്മുടെ പഴയകാലം ഓര്‍ത്തെടുക്കാന്‍ ഒരവസ്സരം.

നിങ്ങളുടെ കൈവശം ഇരിങ്ങലക്കുടയെ പറ്റി ഉള്ള പഴയ ഫോട്ടോ അല്ലെങ്കില്‍ വാര്‍ത്തയുടെ പ്രിന്റുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ദയവായി ഞങ്ങള്‍ക്ക് അയച്ചു തരുക. ആ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ആയി ഞങ്ങള്‍ കാത്തിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്. akkareninnu@irinjalakudalive.com എന്ന ഇമെയില്‍ വിലാസ്സത്തില്‍ അവ ഞങ്ങളെ അറിയിക്കുക.


internet casino free counters

Archives
Archives
May 5-9       Vol: 05
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01

   location    :  Abu Dhabi
   Image by  :  Ramesh Menon
   Date         :May 4th 2010

 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.