home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda NRI pages

 
 

Archives
May 5-9       Vol: 05
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01
 
 
 
Ramesh Menon
 
Hometown: Pullur,Irinjalakuda

Now from:
Abu Dhabi
   
install malayalam font from here
for local informations, Irinjalakuda Directory

 


Submit Your Comment

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 

 

 
     
 

April 19-25  Vol: 04

home    |  special NRI page

അക്കരെ നിന്ന് നാലാം ലക്കത്തിലേക്ക് പതുക്കെ നീങ്ങുകയാണ്. നിങ്ങള്‍ പലരും ഇവിടെ സന്ദര്‍ശിക്കുന്നുണ്ട് എന്നത് വായനക്കാരുടെ എണ്ണം നോക്കിയാല്‍ മനസ്സിലാക്കാം. പക്ഷെ അതില്‍ ഒതുങ്ങി നില്‍ക്കരുത് നമ്മുടെ ഈ കൂട്ടായ്മക്കായുള്ള പരിശ്രമം. നിങ്ങളുടെ അഭിപ്രായങ്ങളും നിങ്ങള്‍ ഈ പംക്തിയിലൂടെ ഉറ്റു നോക്കുന്ന വസ്തുതകളും പറ്റുമെങ്കില്‍ ഒരു അഞ്ചു മിനിറ്റ് എടുത്തു ഞങ്ങളെ എഴുതി അറിയിക്കുക. അത് ഈ ശ്രമത്തിന്റെ വിജയത്തിന് വളരെ അധികം ആവേശം നല്‍കും.
മലയാളം എഴുതാന്‍ എളുപ്പമല്ല. പല തെറ്റുകളും അറിയാതെ ഇടയ്ക്കു കയറി വരുന്നുണ്ട്. അത് സാദരം ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇനി കാര്യങ്ങളിലേക്ക്. മുരിയാട് കര്‍ഷക സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പിന്തുണയിലും ധര്‍ണയിലും ഒതുങ്ങാതെ കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കാം, എന്നുള്ള വസ്തുതകള്‍ ആണ് നമ്മുടെ വിഷയം. ഇത് ഒരു പരിസ്ഥിതി പ്രശ്നമോ, തൊഴിലാളി പ്രശ്നമോ മാത്രമായി ഒതുക്കരുത്‌. ഇത് ഒരു ഗ്രാമത്തിന്റെ വളര്‍ച്ചയുടെ പ്രശ്നമാണ്. പോയ കാലങ്ങളില്‍ മുരിയാട് എന്ന ഗ്രാമത്തിനു ഇരിങ്ങാലക്കുടയിലെയും പരിസ്സര പ്രദേശങ്ങളിലെയും വ്യാപാര വ്യവസായ ഇടപാടുകളില്‍ എത്ര പ്രാധാന്യം ഉണ്ടായിരുന്നു എന്നുള്ളത് പഴമക്കാര്‍ ചന്ത ദിവസ്സങ്ങളില്‍ അവിടെ നിന്ന് കാലത്ത് നാല് മണി നേരത്ത് ഇരിങ്ങാലക്കുട ചന്തയിലേക്ക് മണി കിലുക്കി പോയിരുന്ന വണ്ടികളുടെ എണ്ണം ഓര്‍ത്തു എടുത്താല്‍ ഒരു പക്ഷെ ആ വലിയ പങ്കിന്റെ വില മനസ്സിലാക്കാം. ആ അധ്വാനത്തിന്റെയും അധ്വാനികളുടെയും കാലം നാമാവശേഷമായിരിക്കുന്നു. ഇനി ബാക്കി ഉള്ള കുറച്ചു കഴിവുകളും സ്രോതസ്സുകളും കൂടി വറ്റിയാല്‍..., മുരിയാട് ചരിത്രത്തില്‍ അങ്ങനെയും ഒരു സ്ഥാനം നേടി എടുക്കാന്‍ അധികം നാള്‍ വേണ്ടി വന്നേക്കില്ല.
ട്രാഫിക് പരിഷ്കാരം ഭാഗികമായി പിന്‍വലിച്ചു. എന്ത് പുരോഗമനപരമായ കാര്യം ചെയ്താലും നമ്മള്‍ക്ക് അതില്‍ ഏതെങ്കിലും ഒരു കുറ്റവും കുറവും കണ്ടു പിടിക്കണ്ടേ?. അത് ഇവിടെയും. എന്തായാലും, നിര്‍ത്തലാക്കിയ ഈ പരിഷ്കാരങ്ങള്‍ എത്രയും വേഗം അതിന്റെ കുറവുകള്‍ പരിഹരിച്ചു നാട്ടുക്കാര്‍ക്ക്‌ സൌകര്യപ്രധമായ രീതിയില്‍ കൊണ്ടുവരാന്‍ അധികാരികള്‍ ശ്രമിക്കും എന്ന് ഇവിടെ ഇരുന്നു കൊണ്ട് ആശിക്കട്ടെ.

ലോക ഭൌമ ദിനത്തിന്റെ ഭാഗമായി കൊലോത്തുംപടി പാലസ് റോഡ്‌ റസിഡന്റ്സ് അസോസിയേഷന്‍ ഓരോ കുടുംബത്തിലും ഓരോ മരം നട്ട് നക്ഷത്രവനം രൂപീകരിക്കാന്‍ തീരുമാനിച്ച കാര്യം പ്രത്യേകം ശ്ലാഘനീയം തന്നെ. മറ്റുള്ളവര്‍ ഇത് ഒരു മാതൃകയായി എടുക്കട്ടെ എന്ന് പ്രത്യേകം ഇവിടെ സൂചിപ്പിച്ചു കൊള്ളുന്നു.


കൂടല്‍മാണിക്യം തിരുവുത്സവം ഇരിങ്ങാലക്കുട ലൈവ്.കോമില്‍ തത്സമയം എന്ന വാര്‍ത്ത ഇരിങ്ങാലക്കുടക്കു പുറമെയുള്ള എല്ലാ നിവാസികള്‍ക്കും അത്യധികം ആഹ്ലാദകരമായ വസ്തുതയാണ്. ഈ അവസ്സരത്തില്‍ നാട്ടില്‍ ഉള്ള എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും ഒരു ദിവസ്സം പോലും വിടാതെ ഉത്സവം കണ്ടു ആഘോഷിച്ചു അതിന്റെ വിവരങ്ങള്‍ യഥാവിധം ഞങ്ങള്‍ക്ക് വാര്തകലായും ചിത്രങ്ങളായും പകര്‍ന്നു തരും എന്ന് ആശിക്കട്ടെ. ഈ അവസ്സരത്തില്‍ തന്നെ, ഇരിങ്ങാലക്കുട കൂടല്‍മാണിക്ക്യം മാണിക്ക്യന്‍ എന്ന ആനയെയും ഞാന്‍ സ്മരിച്ചു കൊള്ളുന്നു. അമ്പലത്തിലെ എക്കാലത്തെയും പ്രധാന ആനകളില്‍ ഒന്നായ മാണിക്ക്യന്റെ ആ വേര്‍പാട് ഇന്നേവരെ നികത്താന്‍ പറ്റാത്തതില്‍ അതിയായ ദുഃഖം ഈ അവസ്സരത്തില്‍ രേഖപ്പെടുത്തട്ടെ.

രമേശ്‌ മേനോന്‍
അബുദാബി
25.04.2010
പരിചയപ്പെടുത്താം ഒരു പ്രവാസിയെ - കെ ബി മുരളി

മുരളിയേട്ടന്‍ എന്ന പേര് പറഞ്ഞാല്‍ ഇന്ന് അബുദാബിയില്‍ ഉള്ള ഏതു മലയാളിക്കും, അല്ല ഇതു ഭാരതീയനും ഒരു മുഖമേ ഓര്മ വരുകയുള്ളു. അത് കേരള സോഷ്യല്‍ സെന്റര്‍ എന്ന കേരളീയ കൂട്ടായ്മയുടെ പ്രസിഡന്റ്‌ കെ ബി മുരളിയെ. എല്ലാ സമയത്തും പ്രസന്നമായ മുഖത്തോടെ അല്ലാതെ നിങ്ങള്ക്ക് മുരളിയെട്ടനെ കാണാന്‍ കഴിയില്ല. എത്ര തിരക്കായാലും, ഫോണ്‍ ചെയ്‌താല്‍ മുരളിയെട്ടനില്‍ നിന്ന് മറുപടി പ്രതീക്ഷിക്കാം. അല്ലെങ്കില്‍, ഇതാ ഞാന്‍ ഉടനെ അങ്ങോട്ട്‌ തിരിച്ചു വിളിക്കാം. തിരിച്ചു വിളിച്ചിരിക്കും മുരളിയേട്ടന്‍.


കേരള സോഷ്യല്‍ സെന്റര്‍ എന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായി അഞ്ചു തവണ പ്രസിഡന്റ്‌ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി എന്നതില്‍ കവിഞ്ഞു ഒരു പാട് പ്രത്യേകതകള്‍ ഉണ്ട് ശ്രീ കെ ബി മുരളിക്ക്. ഇതിനു മുന്‍പ് രണ്ടു തവണ പ്രസിഡന്റ്‌ സ്ഥാനം, രണ്ടു തവണ സെക്രട്ടറി സ്ഥാനം എന്നിവയും അദ്ധേഹത്തിന്റെ കഴിവുകളുടെ കൂട്ടത്തില്‍ പെടുത്താം. ഓരോ അംഗങ്ങളെയും പ്രത്യേകം പേരെടുത്തു ഓര്‍മിക്കാനും അവരുടെയും അവരുടെ കുടുംബത്തിന്റെയും സ്നേഹവിവരങ്ങള്‍ അന്വേഷിച്ചു അറിയാനും ഉള്ള മുരളി ഏട്ടന്റെ കഴിവ് ഒന്ന് വേറെ തന്നെ ആണ്. അബുദാബിയിലെ അന്ഗീകൃത സങ്കടനകളില്‍ മുന്നില്‍ നില്‍ക്കുന്ന കെ എസ സി യില്‍ ഈ ഉത്തരവാദിത്വം ഭാരിച്ച ഒന്നാണ്. അത് അതില്‍ ഇടപ്പെട്ട് പ്രവര്തിക്കുന്നവര്‍ക്കെ മനസ്സിലാവൂ. അത് കൂടാതെ ആ സ്ഥാനം മറ്റു ഇന്ത്യന്‍ സംഘടനയില്‍ പ്രവര്‍ത്തന മേഖലയിലും സാന്നിധ്യം താനേ വരുത്തി തീര്‍ക്കുന്നു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ്‌ മെംബെര്‍ഷിപ്‌ ഇതില്‍ ഒന്നാണ്. ഇവയിലൊക്കെ ഒരു മുറുമുറുപ്പും കൂടാതെ, അവയിലുള്ള വ്യത്യസ്തരായ ആളുകളെയും അവരുടെ രീതികളെയും സമന്വയിപ്പിച്ച് കൊണ്ട് നടക്കുന്ന ഈ വലിയ മനുഷ്യന്റെ കഴിവിനെ കുറിച്ച് എത്ര എഴുതിയാലും മതി വരില്ല.

പല സമയങ്ങളിലും ഇന്ത്യയില്‍ നടന്ന വന്‍ വിപത്തുകളില്‍ (ഉദാഹരണം ലാത്തൂരും, ഗുജറാത്തിലും) പെട്ട് കഷ്ടപ്പെട്ട ആയിരക്കണക്കിന് നാട്ടുകാര്‍ക്ക് വേണ്ടി നിര്‍ലോഭം സഹായം എത്തിക്കുന്നതില്‍ മുരളിയേട്ടന്‍ നടത്തിയ കൂട്ടായ പരിശ്രമങ്ങള്‍ വളരെയധികം പ്രശംസയും ദുഖിതര്‍ക്ക് ആശ്വാസ്സവും നേടിയിട്ടുള്ള കാര്യങ്ങള്‍ ആണ്.

സ്കൂള്‍ അഡ്മിഷന്‍ തൊട്ടു, തൊഴില്‍, പാര്‍ട്ടി, കൂട്ടായ്മ, സംസ്കരികമേള എന്ന് വേണ്ട എല്ലായിടതും, മുരളിയേട്ടന്റെ ഒരു സാന്നിധ്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് വന്നു ചേരുന്ന ദൈര്യവും ആത്മ വിശ്വാസ്സവും ഒന്ന് വേറെ തന്നെയാണ്. 1976 ഇല്‍ ഗള്‍ഫില്‍ ജോലിക്കായി എത്തിച്ചേര്‍ന്ന ശ്രീ. മുരളി, എടമുട്ടം സ്വദേശിയാണ്. കാരയില്‍ കുടുംബത്തിലെ ഏഴുമക്കളില്‍ ഏറ്റവും മൂത്തയാള്‍. ഇന്ന് അദ്ദേഹം കഠിനാധ്വാനം ഒന്ന് കൊണ്ട് നല്ല നിലയില്‍ എത്തി ചേര്‍ന്ന ഒരു പ്രവാസി മലയാളി. അതിലുപരി, തന്റെ നാടിനും നാട്ടാര്‍ക്കും തന്റെ സമയത്തില്‍ വലിയ ഒരു ഭാഗം യാതൊരുവിധ ലാഭവും നോക്കാതെ വിനിയോഗിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമ. ഭാര്യ സുമം, മകന്‍ വിമല്‍, മകള്‍ ദീപ്തി. രണ്ടു പേരും അബുദാബിയില്‍ ജോലി നോക്കുന്നു.

അബുദാബിയില്‍ വന്നു സാംസ്കാരികമായും കലാപരമായും പരിപാടികള്‍ നടത്തി കേരളീയരുടെ ആദിത്യ മര്യാദകള്‍ രുചിച്ചു അറിഞ്ഞു ഇവിടെ നിന്ന് മടങ്ങിയിട്ടുള്ള ഏതൊരു പ്രധാനിയോടും ചോദിക്കൂ - നിങ്ങള്‍ കെ ബി മുരളിയെ അറിയുമോ എന്ന്?. അവര്‍ക്ക് പറയാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടി വരും അദ്ധേഹത്തെ പറ്റി. ഇനിയും ഈ നാട്ടിലെ പ്രവാസ്സികള്‍ക്ക് ഒരു പാട് കാലം അദ്ധേഹത്തിന്റെ സേവനം ലഭ്യമാകാന്‍ അവസ്സരം നല്‍കട്ടെ എന്ന് ആശിച്ചു കൊണ്ട് മുരളിയെട്ടനെ കുറിച്ചുള്ള ഈ ചെറിയ ലേഖനം ഇവിടെ നിറുത്തട്ടെ. കൂട്ടത്തില്‍, പരമാവധി ശ്രമിച്ചിട്ടും, "മുരളിയേട്ടന്‍" എന്നുള്ള ആ അഭിസംബോദന മാറ്റാന്‍ സാധിച്ചില്ല എന്നുള്ളത് തന്നെ അദ്ധേഹത്തെ കുറിച്ച് എനിക്കും മറ്റുള്ളവര്‍ക്കും ഉള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നു.
മറുനാടന്‍ വിശേഷങ്ങള്‍

വേനല്‍ അതിന്റെ മൂര്ധന്യാവസ്ത്തയിലേക്ക് നീങ്ങി തുടങ്ങി. അതോടൊപ്പം തന്നെ ദിവസ്സങ്ങളും അതിവേഗത്തില്‍ കടന്നു പോകുന്നു. പ്രവാസി മലയാളികള്‍ പലരും അടുത്ത സ്കൂള്‍ അവധി ദിവസ്സങ്ങള്‍ക്ക് ആയി ഉള്ള ടിക്കറ്റ്‌ ഇതിനോടകം ബുക്ക്‌ ചെയ്യാന്‍ തുടങ്ങി. ഈ വര്‍ഷവും വര്‍ധിച്ചു വരുന്ന ചെലവ് പല കുടുംബങ്ങളെയും നാട്ടിലേക്ക് മാറ്റി പ്രതിഷ്ടിക്കാന്‍ പ്രേരിക്കും എന്ന് തീര്‍ച്ച.

യുറോപ്യന്‍ മേഖലയില്‍ ഉണ്ടായ അഗ്നിപര്‍വതം പൊട്ടലിനെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ ഈ മേഖലയിലെ ഒട്ടനവധി വിമാന കമ്പനികളെയും യാത്രക്കാരെയും വളരെയധികം വിഷമത്തില്‍ ആക്കി. വാന ഗതാഗതം വീണ്ടും തുറന്നതിനെ തുടര്‍ന്ന് യാത്ര ക്ലേശങ്ങള്‍ ഏറെ കുറെ പരിഹരിച്ചു വരുകയാണ് ഇപ്പോള്‍.
പ്രവാസ്സ ലോകത്ത് നിന്ന് ഉള്ള ചിത്രങ്ങള്‍

Passionate Photographers എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതില്‍ രണ്ടു ചിത്രങ്ങള്‍ ഇത്തവണ ഏറെ ശ്രദ്ധ നേടി. അവ രണ്ടും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.


മോഡി - തരൂര്‍ പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് ഒരു കമന്റും ഇല്ല. ദയവായി ഞങ്ങളെ വെറുതെ ഒന്ന് വിട്ടേക്കൂ - photo by Dileep Kumar




പുന്നത്തൂര്‍ കോട്ടയില്‍ നിന്നുള്ള ഒരു ദൃശ്യം
photo by Nishanth Thachambalath



ഇരിങ്ങാലക്കുട ഉത്സവവും അതിനോടനുബന്ധിച്ച ചടങ്ങുകളുടെയും ഫോട്ടോകള്‍ യഥേഷ്ടം Passionate Photographers എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ ചേര്‍ന്ന് പോസ്റ്റ്‌ ചെയ്യുവാന്‍ നിങ്ങളെ ക്ഷണിക്കുന്നു. കൂടാതെ, നിങ്ങള്‍ എടുത്ത പ്രവാസ്സ ലോകത്ത് നിന്നുള്ള ഫോട്ടോകളും പോസ്റ്റ്‌ ചെയ്യാം. അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഫോട്ടോ ഞങ്ങള്‍ വാര്‍ത്ത‍ പ്രാധാന്യത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ഫോട്ടോക്കും പ്രത്യേകം അടിക്കുറിപ്പും ആവുമെങ്കില്‍ അതിനോട് ചേര്‍ന്ന് ഉള്ള വിവരണങ്ങളും പ്രധാനമായും കൊടുത്തിരിക്കണം. നിങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും akkareninnu@irinjalakudalive.com എന്ന ഇമെയില്‍ വിലാസ്സത്തിലും അയച്ചു തരാം.
നമ്മുടെ പഴയകാലം ഓര്‍ത്തെടുക്കാന്‍ ഒരവസ്സരം.

നിങ്ങളുടെ കൈവശം ഇരിങ്ങലക്കുടയെ പറ്റി ഉള്ള പഴയ ഫോട്ടോ അല്ലെങ്കില്‍ വാര്‍ത്തയുടെ പ്രിന്റുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ദയവായി ഞങ്ങള്‍ക്ക് അയച്ചു തരുക. ആ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ആയി ഞങ്ങള്‍ കാത്തിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്. akkareninnu@irinjalakudalive.com എന്ന ഇമെയില്‍ വിലാസ്സത്തില്‍ അവ ഞങ്ങളെ അറിയിക്കുക.


internet casino free counters

Archives
May 5-9       Vol: 05
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01

   location    :  Abu Dhabi
   Image by  :  Ramesh Menon
   Date         : April 19th 2010

 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.