|
പരിചയപ്പെടുത്താം ഒരു
ഇരിങ്ങാലക്കുട പ്രവാസിയെ -
രമേശന്‍ നമ്പീശന്‍, ദുബായ്
ഇരിങ്ങാലക്കുട
ബോയ്സ് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍
വിദ്യാഭ്യാസം,
അതിനു ശേഷം
കലാലയത്തില്‍ നിന്ന് പഠനവും,
തുടര്‍ന്ന് ഡല്‍ഹിയില്‍ രണ്ടു വര്‍ഷം
വിവിധ ജോലികള്‍. അവിടെ നിന്ന്
ദുബായിലേക്ക് ജോലി തേടിയുള്ള മാറ്റം. ഈ
കാലഘട്ടത്തിലോക്കെ മനസ്സില്‍ ഒരേ ഒരു
ചിന്തയെ ഉണ്ടായിരുന്നു കളിവിളക്കുകളും
ആട്ടവും ആട്ടക്കാരും. ആ ചിന്ത
മരുഭുമിയില്‍ എത്തി ജോലിയും മറ്റു
കാര്യങ്ങളും ഒക്കെ തരമായപ്പോള്‍ ഒരു
കാട്ടു തീ പോലെ പടര്‍ന്നു. ആ കലാ വാസനയുടെ
കാട്ടു തീ ഗള്‍ഫ് രാജ്യങ്ങളിലെ പരമ്പരാഗത
കലകളെ സ്നേഹിക്കുന്ന ആയിരിക്കണക്കിനു
മലയാളി കലാ അസ്സ്വാധകര്‍ക്ക് ഒരു
മരുപ്പച്ചയായിരുന്നു. പറഞ്ഞു വരുന്നത്
മറ്റാരെയും പറ്റിയല്ല,
ഇരിങ്ങാലക്കുടയില്‍
നിന്നുള്ള രമേശന്‍ നംബീശനെ പറ്റിയാണ്.
കണ്ടാല്‍ ഒരു ഇരുപതു വയസ്സിനു മേല്‍
കൂടില്ല എന്ന് തോന്നിക്കുന്ന ആ
കൃശഗാത്രന്‍ ഇന്ന് ഒരു വലിയ കൂട്ടായ്മയുടെ
പ്രധാനിയാണ്. "തിരനോട്ടം" എന്ന പേരില്‍
അറിയപ്പെണ്ടുന്ന ഈ കൂട്ടായ്മ ഇന്ന്
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലായിടത്തും
സുപരിചിതമാണ്.
എന്താണ് തിരനോട്ടം?
പ്രവാസി
മലയാളകള്‍ക്ക് തങ്ങള്‍ നാട്ടില്‍ കണ്ടു
ആസ്വദിച്ചിരുന്ന കേരളത്തിന്റെ തനതു കലാ
രൂപങ്ങളായ കഥകളി,
കൂടിയാട്ടം,
ചാക്ക്യാര്‍ കൂത്ത്,
കേളി,
തായമ്പക, കൊമ്പ് പറ്റു, സമ്പ്രദായ
ഭജന എന്നിങ്ങനെ ഉള്ളവ കാണുവാനും അവയെ
പറ്റി തനിക്കും തന്റെ വരും തലമുറക്കും ആ
കലകള്‍ അന്യം നിന്ന് പോകാതെ അവയെ കുറിച്ച്
കൂടുതല്‍ വിജ്ഞാനം ഉളവാക്കാന്‍ ഉള്ള ഒരു
കൂട്ടായ്മ. അതില്‍ ഏറെ പ്രാത്യേകത എന്താണ്
എന്ന് വച്ചാല്‍ ഇത് ഒരു "ലാഭം" നോക്കി
കച്ചവട കണ്ണോടെ നടത്തുന്ന ഒരു
പ്രസ്ഥാനമല്ല എന്ന വസ്തുതയാണ്. ആയതിനാല്‍,
ഈ കൂട്ടായ്മയില്‍,
ഒരു തരത്തിലും ഉള്ള അധികാര വികേന്ദ്രീകരണവും നിശ്ചയിച്ചിട്ടില്ല. കലയെ സ്നേഹിക്കുന്ന
എല്ലാവരും, കൂടി
ചേര്‍ന്ന് തന്നാല്‍ ആവുന്ന വിധം തന്റെ
ഭാഗത്ത് നിന്ന് ഉള്ള പ്രയത്നം ഇതിന്റെ
വളര്‍ച്ചക്കായി വിനിയോഗിക്കുന്നു. അത്
തന്നെയാണ് "തിരനോട്ടം" ഇത്രയും ശക്തമായി
മുന്നേറുവാന്‍ ഉള്ള പ്രധാന കാരണവും.
2007 ജനുവരി 26നു കലാനിലയം ഉണ്ണികൃഷ്ണന്റെ
കഥകളിപദ
കച്ചേരിയോട് കൂടി ആരംഭിച്ച
ഈ ഉത്സവമേള,
ഇപ്പോള്‍ എല്ലാ വര്‍ഷവും കളി ആരാധകര്‍
ആകാംഷയോടെ ഉറ്റു നോക്കുന്ന ഒന്നായി
തീര്‍ന്നിരിക്കുന്നു. ആ വര്ഷം തന്നെ,
നാട്ടില്‍ അവധിക്കാലം
ആഘോഷ്ക്കുന്ന കളി
ആസ്വാധകര്‍ക്ക് വേണ്ടി,
ഉത്സവക്കാലം ഇല്ലാത്ത സമയങ്ങളില്‍
കളി കാണാനും അതോടൊപ്പം മറ്റു പാരമ്പര്യ
കലകള്‍,
തങ്ങള്‍ക്കും തങ്ങളുടെ വരും
തലമുറകള്‍ക്കും കണ്ടു മനസ്സിലാക്കുവാനും
ആയി ഡോക്ടര്‍ കെ എന്‍
പിഷാരടി സ്മാരക കഥകളി ക്ലബുമായി കൂടി
ചേര്‍ന്ന് "നളചരിതം രണ്ടാം ദിവസ്സം" എന്ന
ആട്ടം അരങ്ങേറുകയും ഉണ്ടായി. ഇത് രണ്ടും
വലിയ ഒരു കലാ ഉത്ബോധന യാത്രയുടെ തുടക്കമായിരുന്നു
എന്ന് ആ സങ്കം ചെറുപ്പക്കാരും അത് കാണാന്‍
എത്തി ചേര്‍ന്ന ചെറിയ ഒരു കൂട്ടം കാണികളും മനസ്സിലാക്കിയിരുന്നില്ല
. ആ മധുരസ്മരണകള്‍,
ഒരു വായില്‍ നിന്ന് പല വായ,
ഒരു മെയിലില്‍ നിന്ന് പല
ഇമെയില്‍, അങ്ങനെ
ആ വിജയകരമായ തുടക്കം ഇന്ന് ആയിരക്കണക്കിന്
ആളുകളിലേക്ക് എത്തി ചേര്‍ന്ന്
കഴിഞ്ഞിരിക്കുന്നു.
ആദ്യത്തെ സംരംഭം പകര്‍ന്നു തന്ന
ആത്മദൈര്യം ഇന്ത്യന്‍
സ്വാതന്ത്ര്യത്തിന്റെ അറുപതാം വര്‍ഷ ആഘോഷ
വേളയില്‍ ഇന്ത്യന്‍ കവുന്സിലുമായി കൂടി
ചേര്‍ന്ന് "ഉത്സവം
'07" എന്ന പേരില്‍ നാല് ദിവസ്സം
യു എ യിലെ അബുദാബി,
ദുബായ്,
റാസ് അല്‍ കൈമ എന്നീ
മൂന്ന് നഗരങ്ങളില്‍ നീണ്ടു നിന്ന
ഒരു കളി മേള തന്നെ ആഘോഷിക്കുകയുണ്ടായി.
വിപുലമായ പരസ്യ രീതികളോ,
സ്പോന്സര്മാരോ
ഇല്ലാതിരുന്നിട്ട് കൂടി വളരെ അധികം കളി
ആസ്വധകരുടെ സാന്നിധ്യം ഇങ്ങനെ ഒരു തനി
നാടന്‍ കലാ അവതരണം അവര്‍ വളരെ കാലമായി
കാത്തിരിക്കുകയായിരുന്നു എന്ന വസ്തുതക്ക്
ഉദാഹരണം ആയിരുന്നു. ഈ പരിപാടി കൂടി
കഴിഞ്ഞതിനു ശേഷം തിരന്നോട്ടം തിരിഞ്ഞു
നോക്കേണ്ടി വന്നിട്ടില്ല എന്നതാണ്
യാഥാര്‍ത്ഥ്യം. ഗള്‍ഫിലും കേരളത്തിലും
വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ രീതില്‍
പരംബാരാഗത കലകള്‍ ഒരു കലാമേളയുടെ
രൂപത്തില്‍ സ്ഥിരമായി നടത്തുവാന്‍
ആ ഉദ്യമം ചരിത്രത്തിന്റെ ഏടുകളില്‍ ഒരു
കാരണമായി കൂടി ചേര്‍ന്നു.
2008 ഓഗസ്റ്റ് 9-10 ദിവസ്സങ്ങളില്‍
അമ്മന്നൂര്‍ മാധവ് ചാക്ക്യാരുടെ സ്മരണാര്‍ത്ഥം
ഇരിങ്ങാലക്കുടയില്‍ വച്ച് നടത്തിയ
"സന്ഗീതനാട്ട്യാന്ജലി" എന്ന
പരിപാടിയും വന്‍വിജയമായിരുന്നു. ഡിസംബര്‍
2008 ഇല്‍ കഥകളി,
കേളി, മേളപ്പദം,
തായമ്പക,
കൂത്ത് എന്നീ കലകളുടെ
അവതരണവും അവയെപ്പറ്റി പ്രഗല്‍ബരായ
കലാകാരന്മാരുടെ പ്രഭാഷണങ്ങളും മുഖാമുഖം
പരിപാടിയും 2008 ഇലെ തിരന്നോട്ടം
പരിപാടിക്ക് കൊഴുപ്പ് കൂട്ടി. കലാമണ്ഡലം
രാമന്‍കുട്ടി ആശാന്‍,
കലാമണ്ഡലം ഗോപി ആശാന്‍,
സദനം കൃഷ്ണന്‍കുട്ടി,
കലാനിലയം ഉണ്ണികൃഷ്ണന്‍,
അമ്മാനൂര്‍ കുട്ടന്‍ ചാക്ക്യാര്‍
എന്നിവര്‍ ആ വര്ഷം ദുബായില്‍ നടന്ന
പരിപാടികളില്‍ പങ്കെടുത്തു.

ആദ്യ രണ്ടു വര്‍ഷ കാലങ്ങളിലെ പ്രേക്ഷകരുടെ
നിസ്സീമമായ സഹകരണവും സാനിധ്യവും,
തിരന്നോട്ടം 2009
തീര്‍ത്തും പുതിയ മേഖലകളിലേക്ക് കടന്നു
ചെല്ലുവാന്‍ അതിന്റെ ഭാരവാഹികള്‍ക്ക് പ്രചോദനമായി. 2009
ഓഗസ്റ്റ് 8നു
തിരനോട്ടം അതിന്റെ
വാര്‍ഷിക പരിപാടികളുടെ ഭാഗമായി പദ്മ
ശ്രീ കലാമണ്ഡലം ഗോപി
ആശാനെയും പദ്മ
ശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി
മാരാരെയും ആദരിക്കുകയും അവരുല്‍പ്പാടെ,
ചെര്‍പ്ലശ്ശേരി ശിവന്‍,
കേളി, കലായ്മാമണി
മന്നാര്‍ഗുടി എ ഈശ്വരന്‍,
കൂടാതെ കേരളത്തില്‍ തന്നെ പ്രത്യേകത
ഇതിനോടകം ആകര്‍ഷിച്ചിട്ടുള്ള കോട്ടയം
സ്റ്റൈല്‍ കഥകളി,
എന്നിവയും,
അഭിമുഖങ്ങളും സംവാദങ്ങളും,
കൂടാതെ നിവാതകവചകാലകെയവധം
കളിയും നടത്തുവാന്‍ കഴിഞ്ഞു. 2009
november 26 മുതല്‍ 29
വരെ ഈദ് ദിവസ്സങ്ങളില്‍ നടന്ന "ഉത്സവം
2009" പോയ രണ്ടു
വര്‍ഷങ്ങളേക്കാളും ഗംഭീരമായിരുന്നു. ഇങ്ങനെ ഒരു കലാ മേള
നടക്കുന്നു എന്നറിഞ്ഞത് മുതല്‍ തന്നെ
ഇതിനെ പറ്റി അന്വേഷണങ്ങളും താല്പര്യം
ഉളവാക്കി മുന്നോട്ടു വന്നു
പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ കലാ
പ്രേമികളുടെ ആവേശം ഒന്ന് പറയേണ്ടത്
തന്നെയാണ്. "ഇന്റര്‍നാഷണല്‍ കൂടിയാട്ടം
ആന്‍ഡ് കഥകളി ഫെസ്റ്റിവല്‍" എന്ന്
അനുയോജ്യമായി പേര് നല്‍കിയ ആ പരിപാടി
കാണുവാന്‍ കാലത്ത് തന്നെ ഹാള്‍ തിങ്ങി
നിറഞ്ഞു എന്ന് പറഞ്ഞാല്‍ അതിശയോക്തി
ആവില്ല. ഇതേ കാരണം തന്നെ 2010 ഇല്‍ ഇതിലും
ഗംഭീരമായി നടത്തുവാന്‍ ഉള്ള ഒരിടം എങ്ങനെ
കണ്ടെത്തും എന്നുള്ള ആശങ്കയിലാണ് തിരന്നോട്ടം
പ്രവര്‍ത്തകര്‍ ഇപ്പോള്‍.
ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി,
അമ്മന്നൂര്ര്‍ കുട്ടന്‍
ചാക്ക്യാര്‍,
കലാമണ്ഡലം സങ്കര വാര്യര്‍ എന്നെ
കലാകാരന്മാരെ ആദരിക്കുകയും അവരുടെ
കഴിവുകള്‍ കളി ആസ്വാധകര്‍ക്ക് ഈ മറുനാടന്‍
വേദിയിലൂടെ ആസ്വദിച്ചു ആനന്ദിക്കുവാന്‍
ഉള്ള അവസ്സരം ഉണ്ടായി. ഇതിനോടകം തന്നെ
തിരനോട്ടം "കഥകളിപദങ്ങള്‍" എന്ന ഒരു
ഗ്രന്ഥവും പ്രസിദ്ധീകരിക്കുകയുണ്ടായി.
കഥകളിയും പാരമ്പര്യ കലകളെയും പറ്റി
പഠിക്കുവാനും മനസ്സിലാക്കുവാനും ആയി
ദുബായി കേന്ദ്രീകരിച്ചു മൂന്ന്
മാസ്സത്തില്‍ ഒരിക്കല്‍ ഒരു പഠന ക്ലാസ്സ്
ഇപ്പോള്‍ തിരനോട്ടത്തിന്റെ
ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. കൂടാതെ
വളര്‍ന്നു വരുന്ന കലാകാരന്മാരെ കണ്ടെത്തി അവര്‍ക്ക്
കേരളത്തില്‍ പത്തു വ്യത്യസ്ത വേദികളില്‍
കളി അവതരീപ്പിക്കുവാനും കൂടെ ഒരു
ചെറിയ സാമ്പത്തിക സഹായവും
എല്ലാ വര്‍ഷവും നല്‍കാന്‍
ഉള്ള പദ്ധതി ഇതോടകം തുടങ്ങി കഴിഞ്ഞു.
കലാമണ്ഡലം പ്രദീപിനാണ് ആണ്
2008 ഇല്‍ ഈ പഠന
സ്കോളര്‍ഷിപ്പ് ആദ്യമായി സ്വീകരിക്കുവാന്‍ ഉള്ള
ഭാഗ്യം ലഭിച്ചത്. സദനം ഭാസിയാണ് 2009
ഇല്‍ ഈ അസുലഭ
ഭാഗ്യം ലഭിച്ച മറ്റൊരു
കലാകാരന്‍. ഇവിടെയും തീരുന്നില്ല
"തിരനോട്ടം" എന്ന രമേശന്‍ നംബീശന്റെയും
കൂട്ടുകാരുടെയും കലയെ വളര്‍ത്തുവാന്‍ ഉള്ള ആവേശം. ഇതോടകം
കളിയരങ്ങില്‍ പ്രായം കൊണ്ടോ മറ്റു
കാരണങ്ങളാലോ സാമ്പത്തികമായി ബുദ്ധിമുട്ട്
അനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി,
അവര്‍ക്ക് മാസം തോറും
1000 രൂപ ഒരു സഹായ
നിധിയായി നല്‍കുകയും
ഈ കൂട്ടായ്മയിലൂടെ അവര്‍ ഈ
വര്ഷം മുതല്‍ തുടങ്ങിയിരിക്കുന്നു.
ഒരു കലാ പോഷണ സംഘടനയെ പറ്റി ഇത്രയും
എഴുതാന്‍ കാരണമായത് അതിനു പിന്നില്‍
ആത്മാര്‍ഥതയോടെ പരിശ്രമിച്ച ഈ ചെറുപ്പക്കാരന്റെ
വിജയം ഒന്ന് മാത്രമാണ്. കഥകളിയെ
പ്രേമിച്ചു നടന്നു ആ കലയും മറ്റു
കേരളീയ പാരമ്പര്യ കലകളും അതിന്റെ തനതു
രൂപത്തില്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍
ഉള്ള കലാ സ്നേഹികളുടെയും അല്ലാത്തവരെയും
മനസ്സില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞ ഈ
ചെറുപ്പക്കാരനെയും അതിനു പുറകിലുള്ള അദ്ധേഹത്തിന്റെ
കഠിന പരിശ്രമത്തിന്റെയും കഥകള്‍ മറ
നീക്കി പുറത്തു കൊണ്ട് വരാന്‍ ഇനിയും
വൈകരുത് എന്ന് എനിക്കും അദ്ധേഹത്തെ
അടുത്തറിയുന്ന പലര്‍ക്കും ഇതോടകം
തോന്നിയിരുന്നു.
സംഘടനാവൈഭവത്തിന്റെ അനിത സാധാരണമായ
കഴിവുകള്‍ എല്ലാ അര്‍ത്ഥത്തിലും
പുറത്തെടുത്തു ഒരു വലിയ ആസ്വാദക
സംഗമത്തിന്റെ മാറ്റൊലികള്‍ ഗള്‍ഫ്
രാജ്യങ്ങളിലും നാട്ടിലും ഒരു
കൂട്ടം തിരമാല പോലെ വീണ്ടും
വീണ്ടു ആഞ്ഞടിച്ച പ്പോള്‍ ഉയര്‍ന്നു
വന്ന അപേക്ഷകളുടെ
ഫലമാണ് ഈ പ്രവാസിയെ പറ്റി ഒട്ടു വൈകാതെ
ഇരിങ്ങാലകുട ലൈവ് ഡോട്ട് കോമിലൂടെ
എഴുതുവാന്‍ എനിക്ക് പ്രോത്സഹനമായത്.
കടലിനെ നമ്മള്‍ എത്രകണ്ടാലും മതിവരുമോ,
അതെ പോലെ തന്നെ ഈ ചെറുപ്പക്കാരന്റെ
പ്രവര്‍ത്തികളും അദ്ദേഹം തുടങ്ങി വച്ച
തിരന്നോട്ടം എന്ന പ്രസ്ഥാനത്തിലൂടെ
നമ്മള്‍ കാത്തിരിക്കുന്ന കലാമേളകളും.
ഇരിങ്ങാലക്കുട നിവാസിയായ രമേശന്‍
നംബീശന്റെ മാതാപിതാക്കള്‍ നാട്ടിലും,
ഒരു സഹോദരന്‍ ഇവിടെ
ദുബായിലും ഏക സഹോദരി വിവാഹാനന്തരം
സകുടുംബം യുകെയിലും വസിക്കുന്നു. രമേശന്‍
നംബീശനെ പറ്റിയോ തിരന്നോട്ടം എന്ന ഈ
സങ്കടനയെപ്പറ്റി കൂടുതല്‍
അറിയണം എന്നുണ്ടെങ്കില്‍ താഴെ കാണുന്ന
വിലാസ്സങ്ങളില്‍ ബന്ധപ്പെടാം.
Mobile : 00 971 50
7760410 (UAE number)
00 91 92 498 00
700 (Kerala contact number for
Thirannottam representative)
Email : thiranottam@gmail.com
website: www.thiranottam.com |