g

 

home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 


irinjalakuda NRI pages

 
Archives
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01
 
 
 
Ramesh Menon
 
Hometown: Pullur,Irinjalakuda

Now from:
Abu Dhabi
   
install malayalam font from here
for local informations, Irinjalakuda Directory


Submit Your Comment on this Article

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 

 

 
     
     
 

April 04-11  Vol: 01    home    |  special NRI page

അക്കരെ നിന്ന്

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം എന്ന സൈറ്റില്‍ ഇങ്ങനെ ഒരു പേജ് എഴുതുവാനായി ഉള്ള അവസ്സരം തന്ന അതിന്റെ ഭാരവാഹികള്‍, ഇരിങ്ങാലക്കുട പ്രസ്‌ ക്ലബ്‌ അംഗങ്ങള്‍, പിന്നെ ഈ സൈറ്റിലെ നിത്യ വായനക്കാര്‍ - എല്ലാവര്ക്കും എന്റെ നമസ്കാരം. ഇങ്ങനെ ഒരു ഉദ്യമം തുടങ്ങുവാന്‍ എന്നെ പ്രചോദിപ്പിച്ചത് നിത്യേന കാണുന്ന ചില പ്രധാന വസ്തുതകള്‍ ആണ്.

പ്രധാനമായും ഇന്ന് മലയാളം ഭാഷയില്‍ എഴുതുവാനും അത് വായിക്കുവാനും ഉള്ള നമ്മുടെ ജനതയുടെ താല്പര്യ കുറവ്. അത് ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല എന്ന ആഗ്രഹം. എല്ലാ നൂതന സാങ്കേതിക ഉപകരണങ്ങളും കൈവശം ഉള്ള നമ്മുടെ ഇന്നത്തെ ജനത, ഇക്കരെ നിന്നാല്‍ അക്കരെ പച്ച എന്ന വസ്തുതയെ സത്യമാക്കാന്‍ തുനിഞ്ഞു ഇറങ്ങി ഇരിക്കുന്നു എന്ന് തോന്നാവുന്ന പല വസ്തുതകളും നമ്മള്‍ നേരില്‍ കാണുന്നു. അങ്ങനെ ഉള്ള ഒരു കൂട്ടം ജനതയെ ഈ മാധ്യമത്തിലൂടെ പ്രവാസ്സ ലോകത്തിലെ നല്ലതും ചീത്തയുമായ ചെറിയ കാര്യങ്ങള്‍, ലളിതമായ ഭാഷയില്‍ എഴുതി ഏതാണ് ഭാവിയില്‍ തനിക്കു അനുയോജ്യം എന്നത് ശരിയാംവണ്ണം വിലയിരുത്താന്‍ ഉള്ള ഒരു ഓണ്‍ലൈന്‍ പരിശ്രമത്തിന്റെ തുടക്കം.

രണ്ടാമതും, ആദ്യം പറഞ്ഞതിനേക്കാള്‍ പ്രധാനമായതും ആയ ഒരു വിഷയം ഇരിങ്ങാലക്കുടയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഉള്ള ഇരിങ്ങാലക്കുട 2020 എന്ന ആശയം ആണ്. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന് പറയുന്ന പോലെ, ചുറ്റുവട്ടത്തുള്ള എല്ലാ നഗരങ്ങളിലും വികസനം എത്ര പുരോഗമിച്ചാലും ‘‘ഇരിങ്ങാലക്കുടയും പരിസരവും പഴയത് പോലെ തന്നെ എന്നും’' എന്നത് പലര്‍ക്കും നേരിട്ടറിയാവുന്ന കാര്യമാണല്ലോ. ഒരു തരത്തില്‍ അതിന്റെ ഒരു സുഖവും രസ്സവും ഒന്ന് വേറെ തന്നെ. എന്നാലും, പല കാര്യങ്ങളും അവശ്യം ആവശ്യമായി മാറേണ്ടതും മാറ്റെണ്ടതും ഉള്ളതാണെന്നും, ആ മാറ്റത്തില്‍ നാട്ടില്‍ ഇന്നുള്ളവര്‍ക്ക് ഉള്ള അതെ പങ്കു തന്നെ പ്രവാസ്സലോകത്തുള്ള ഓരോ ഇരിങ്ങാലകുടക്കാരനും ഉണ്ട് എന്ന് വ്യക്തമായി മുന്നോട്ടു വന്നു പറയുവാനും പ്രതികരിക്കുവാനും ഉള്ള ഒരു വേദിയായിട്ടാണ് ഈ പേജ് ഞാന്‍ കാണുന്നത്. ഇരിങ്ങാലക്കുടയിലും പരിസ്സര പ്രദേശത്തും നടക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ അപ്പോള്‍ അറിയുക വഴി നാട്ടിലെ ഓരോ സ്പന്ദനങ്ങളും തങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ഉള്ള ഈ അവസ്സരം, ഓരോ പ്രവാസ്സിയിലും നാടിനോടുള്ള അവന്റെ പ്രതിബദ്ധത കൂട്ടാന്‍ ഉള്ള അവസ്സരമാണ് ഒരുക്കി തരുന്നത്. ഹേ, ഇത് എന്നെ ബാധിക്കുന കാര്യമല്ല എന്ന് ഒഴിഞ്ഞു മാറി നടക്കുന്ന പ്രവാസി ജനതയെ, അല്ല, ഇത് എന്റെ നാടിനെയും വീട്ടുകാരെയും ബാധിക്കുന്ന പ്രശ്നമാണ്, ആയതിനാല്‍, അത് എന്റെയും കൂടി പ്രശ്നമാണ് എന്നുള്ള ഒരു ഉള്‍വിളി തന്നത്താന്‍ വരുത്തുവാനും, ഇരിങ്ങലക്കുടയിലെയും പരിസ്സര പ്രദേശങ്ങളിലെയും വികസ്സനത്തില്‍ പ്രവാസികളുടെ പങ്കു ചെറുതല്ല ഇനിയുള്ള കാലങ്ങളില്‍ എന്ന് പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കുവാനും കൂടിയുള്ള ഒരു ഉദ്യമം ആണ് ഇത്.

മൂന്നാമതായി, വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക്, കമ്മ്യൂണിറ്റി ജെര്‍ണലിസത്തിന്റെ പ്രസക്തി എന്താണ് എന്നുള്ളത് മനസ്സിലാക്കി കൊടുക്കുവാനും അവരാല്‍ നാടിനും നാട്ടാര്‍ക്കും വേണ്ടി എങ്ങനെ അവരുടെ കഴിവുകള്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുവാനും ഉപയോഗിക്കുവാനും കഴിയും എന്നുള്ള വസ്തുത സരളമായ രീതിയിലൂടെ അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാനും ഉള്ള ഒരു ശ്രമം. ഓരോ ആഴ്ചയിലും ഈ പേജ് രൂപ കല്പന ചെയ്യുന്നത് ഒരു വായനക്കാരന്‍ ഏതാനും നിമിഷങ്ങള്‍ ഇവിടെ ചിലവഴിക്കുമ്പോള്‍ എത്രയും വേഗത്തിലും എത്രയും ലളിതമായ ഭാഷയിലും കാര്യങ്ങള്‍ വായിക്കുകയും മനസ്സിലാകുകയും ചെയ്യണം എന്ന ചിന്ത മുന്‍ നിര്‍ത്തി കൊണ്ടാണ്. ആയതിനാല്‍ ഇത് എന്റെ പേജ് മാത്രമായി കാണരുത്. ഓരോ വായനക്കാരനും, നാടിനെ സംബന്ധിക്കുന്ന എന്ത് വിഷയം ചര്‍ച്ച ചെയ്യണം എന്ന് തോന്നിയാലും നമ്മുക്ക് ഈ പേജില്‍ കൂടി ഒരു ശ്രമം നടത്തി നോക്കാം. പുരോഗതി നമ്മുടെ കൂടെ തന്നെ എന്ന മുന്‍വിധിയോടെ ഈ ലക്കത്തിലെ ആമുഖം ഇവിടെ നിറുത്തട്ടെ.

രമേശ്‌ മേനോന്‍
അബുദാബി
06.04.2010

 

പരിചയപ്പെടുത്താം ഒരു ഇരിങ്ങാലക്കുട പ്രവാസിയെ - ശശി കൈതമുള്ള് , ദുബായ്

 

ബാലപംക്തികളില്‍ പ്രസിദ്ധീകരിച്ച കുട്ടിക്കവിതകളും കഥകളും കണ്ടും കെട്ടും വായിച്ചും സ്കൂള്‍ കൈയെഴുത്തു മാസികയുടെ സ്റ്റുഡന്റ്‌ എഡിറ്ററായി തുടങ്ങിയ എഴുത്ത് ശീലം ഇന്ന് എണ്ണം പറയാവുന്ന കഥാകാരന്മാരില്‍ ഒരാളായി നടവരമ്പ് സ്വദേശി ആയ ശ്രീ ശശി കൈതമുള്ള് എന്ന പേരിലെഴുതുന്ന ശശി ചിറയില്‍ എത്തി ചേര്‍ന്നിരിക്കുന്നു. സ്കൂളിലെ പണ്ഡിറ്റ്‌ മാഷും, പിന്നെ സാഹിത്യമെന്തെന്ന് മനസ്സിലാക്കാനും ഗൗരവത്തോടെ സമീപിക്കാനും പ്രേരിപ്പിച്ച ‌ ക്രൈസ്റ്റ്‌ കോളേജിലേക്കുള്ള സച്ചിദാനന്ദന്‍ മാഷുടെ (കവി സച്ചിദാനന്ദന്‍) പ്രോത്സാഹനവും, എഴുതിയ നുറുങ്ങു കഥകള്‍ വായിക്കാനും തെറ്റുകള്‍ തിരുത്താനും ആധുനിക സാഹിത്യത്തെപ്പറ്റി മണിക്കൂറുകളോളം കിട്ടിയ ക്ലാസ്സുകളും അവയ്ക്ക് ഉറപ്പു കൂട്ടി. ആനുകാലിക പ്രസിദ്ധീകരണ രംഗത്തിലേക്കു  കൂട്ടികൊണ്ട് പോയ വല്യേച്ചിയുടെ ഭര്‍തൃസഹോദരന്‍  രാജേട്ടനും (രാജന്‍ ചിന്നങ്ങത്ത്‌) ഈ വളര്‍ച്ചയില്‍ ഒരു ഭാഗഭാക്കായി. അക്കാലത്തു  കല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന രാജധാനി വാരികയില്‍ (പത്രാധിപര്‍ ശ്രീ ശേഖര്‍ തളിപ്പറമ്പ്‌) തന്റെ നോവല്‍ തുടരനായി വരാന്‍ ഈ ബന്ധം ഒരു കാരണമായി.  ഒന്നൊരക്കൊല്ലത്തെ ബോംബെ ജീവിതത്തിനു ശേഷം കൈതമുള്ള്‌ എന്ന ഈ എഴുത്തുകാരന്‍ മുന്നു പതിറ്റാണ്ട്‌ മുന്‍പ്‌ ഗള്‍‍ഫിലെത്തിച്ചേരുന്നത്‌. ബന്ധങ്ങളും കടമകളും തലയില്‍ വാസമുറപ്പിച്ചപ്പോള്‍ എഴുത്ത് എന്നാല്‍ വീട്ടിലേക്കും കൂട്ടുകാര്‍ക്കും അയക്കുന്ന കത്തുകള്‍ എന്നായി മാറി. ഓഫീസ് ജോലികളില്‍ തല പൂഴ്ത്തിക്കിടന്നപ്പോള്‍‍‍ വായനയും പിണങ്ങി. ദശാബ്ദങ്ങള്‍ക്ക് ശേഷം എഴുത്തിലേക്ക്‌ തന്നെ തിരിച്ചുകൊണ്ട്‌ വന്ന ബ്ലോഗുലകം എന്ന ഇ-കൂട്ടായ്മയും, അതിലൂടെ  പ്രോത്സാഹിപ്പിച്ച സഹബ്ലോഗേഴ്സിനോടും ആയിരക്കണക്കിനുള്ള വായനക്കാരെയും ശശി എന്നും നന്ദിയോടെ സ്മരിക്കുന്നു. ഈയിടെ പ്രസിദ്ധീകരിച്ച 'ജ്വാലകള്‍, ശലഭങ്ങള്‍' എന്ന അദ്ധേഹത്തിന്റെ പുസ്തകം ഒരുപാട് വായനക്കാരെ ആകര്‍ഷിക്കുകയുണ്ടായി.

 

ഇന്ന് സുക്ഷിച്ചു നോക്കിയാല്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെയൊക്കെ അടിത്തറ തന്റെ ബോംബെ ജീവിതമാണെന്നു കാണാം; നാട്ടില്‍ നേടിയെടുത്ത്‌ ഔദ്യോഗിക വിദ്യാഭ്യാസം മാത്രമല്ല. ബോംബെ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ചേക്കേറിയ ആളുകളാണ് ഗള്‍‍ഫിലെ പ്രധാന സ്ഥാനങ്ങളിലേറെപ്പേരും എന്നത്‌ ചരിത്രപരമായ യാദൃച്ഛികതയല്ല. നാടു വിടുന്ന മലയാളി ആര്‍ജ്ജിച്ചെടുക്കുന്ന നവീനവും വിഭിന്നവുമായ അനുഭവപരിസരങ്ങള്‍ പ്രധാന ശക്തിസ്രോതസ്സായി മാറുന്നു. ഗള്‍‍ഫില്‍ പഴയ കാലത്ത്‌ അറബികളുടെ രണ്ടാം ഭാഷയുടെ സ്ഥാനത്താണ് ഹിന്ദി. കാലങ്ങള്‍ക്കു ശേഷം അറബികളിലെ യുവ സമൂഹം നേടിയ യൂറോപ്യന്‍ വിദ്യാഭ്യാസം ഹിന്ദിയുടെ സ്ഥാനത്ത്‌ ഇംഗ്ലീഷിനെ പ്രതിഷ്ഠിച്ചു. ഫലത്തില്‍ രണ്ട്‌ തലമുറകളുമായും അനായാസമായ ആശയവിനിമയം സാധ്യമാക്കി. ഇത്‌ അത്തരം പ്രവാസിസമൂഹത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്‌. ബോംബെയിലും ദല്‍ഹിയിലും പോയി പണിയെടുക്കുക വഴി ഭാഷയില്‍ മാത്രമല്ല, മലയാളി നവീനമായ കരുത്ത്‌ നേടിയത്‌. അടഞ്ഞ കേരളീയ സമൂഹത്തിനപ്പുറത്തുള്ള തുറസ്സായ സങ്കല്‍പ്പങ്ങളും മനോഭാവങ്ങളും അവരെ കീഴടക്കി. പരിഷ്കരിക്കപ്പെട്ട സ്ത്രീ പുരുഷ സങ്കല്‍പം അവയിലെ പ്രധാനപ്പെട്ട ഒരിനമായിരുന്നു. തുറസ്സായ അത്തരം സമീപന രീതികളുടെ പരിചയം കൈതമുള്ള് എന്ന തൂലികാകാരനു നേടിക്കൊടുത്ത ഒട്ടേറെ അനുഭവങ്ങളില്‍ നിന്നു പ്രത്യേകം മാറ്റിവച്ച ഏതാനും ഓര്‍മ്മകളാണു 'ജ്വാലകള്‍, ശലഭങ്ങള്‍'. 
 

 

കൈതമുള്ളിന്റെ ഭാഷയുടെ മാസ്മരശക്തി എടുത്ത്‌ പറയേണ്ട ഒന്നാണ്. തുടങ്ങി വച്ചാല്‍ പിന്നെ മുഴുവനാക്കാതെ ആരും അദ്ധേഹത്തിന്റെ പുസ്തകങ്ങളെ വിട്ടൊഴിയില്ല. ആഖ്യാനങ്ങളില്‍ എപ്പോഴും അവസാനമെന്താവും എന്ന ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും  ശ്രദ്ധിക്കുന്നു. നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത യൗവനകാലം ഈ എഴുത്തുകാരനെ തന്റെ ഓര്‍മ്മകള്‍ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതിനു ചെറുതായൊന്നുമല്ല സഹായിക്കുന്നത്‌. ജീവിതം തന്നെ വലിയൊരു നാടകമാണെന്ന് അദ്ദേഹം നിശബ്ദമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ നാടകത്തില്‍ ഒരു കാഴ്ചക്കാരന്റെ റോളില്‍ മാത്രമല്ല, ഇടപെടലുകാരനായും സഹാനുഭൂതി നിറഞ്ഞവനായും നിസ്സംഗത ബാധിച്ചവനായും ക്ലൈമാക്സിന്നായി കാത്തിരിക്കുന്ന അക്ഷമനായ ആസ്വാദകനായും ഒക്കെ വരുന്നുണ്ട്‌. അദ്ധേഹത്തിന്റെ മറ്റു രചനകള്‍ ശ്രദ്ധിച്ചാലും ഒരു കാര്യം മനസ്സിലാകും, ഇദ്ദേഹം‍ മാറുന്ന ഭൗതിക വസ്തുക്കളെയോ കെട്ടിടങ്ങളെയോ അല്ല കാര്യമായി ശ്രദ്ധിക്കുന്നത്‌. ഒരു എഴുത്തുകാരന്റെ കണ്ണ് എപ്പോഴും മനുഷ്യാത്മാവിലേക്ക്‌ ചുഴിഞ്ഞിറങ്ങാനാണ് ശ്രമിക്കുക. മനുഷ്യ പ്രകൃതത്തിന്റെ വൈവിധ്യങ്ങളെ നിസ്സംഗതയോടെ കാണുമ്പോള്‍ത്തന്നെ അതിന്റെ വിഭിന്നതകളെ കൌതുകമേറിയ ഒരു കുട്ടിയെപ്പോലെ വായിച്ചറിയാനും ശ്രദ്ധിക്കുന്നു.

ബ്ലോഗ്‌ എന്ന സൈബര്‍ സാങ്കേതികതയാണു ദശാബ്ദങ്ങള്‍ക്ക്‌ ശേഷം ഈ എഴുത്തുകാരനെ വീണ്ടും സാഹിത്യരചനയിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. സൈബര്‍ സാഹിത്യം എന്നത്‌ പരിഹസിക്കാനുള്ള പദമല്ല ആദരിക്കാനുള്ളതാണ് എന്ന് ഒട്ടേറെ നല്ല ബ്ലോഗര്‍മാരെപ്പോലെ കൈതമുള്ളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 

ഭാര്യ പ്രേമയോടൊപ്പം ദുബായില്‍ പ്രവസ്സ ജീവിതം നയിക്കുന്ന ശ്രീ ശശിയുടെ മക്കള്‍ പ്രശോബ്‌ , ശ്രിപ്രദ  എന്നിവര്‍ പൂനെയിലെ സിംബയോസിസില്‍ നിന്ന് മാനേജ്‌മന്റ്‌ ബിരുദം നേടി നാട്ടില്‍ ജോലി ചെയ്യുന്നു. http://www.kaithamullu.blogspot.com  എന്ന ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ അദ്ധേഹത്തിന്റെ കൃതികള്‍ നിങ്ങള്ക്ക് വായിക്കാം. ശ്രീ ശശി കൈതമുള്ളിനെ പരിചയപ്പെടണം എന്ന്  താല്പര്യമുള്ളവര്‍ക്ക്   shashichirayil@gmailcom എന്ന ഇമെയില്‍ വിലാസ്സത്തിലോ 00971-50-4521274 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടാം.


നന്മയുടെ ഇംഗ്ലീഷ് മുത്തുകള്‍ ഹൃദയത്തില്‍ വിതറിയ ഒരു സന്ദര്‍ശനം.

 photo credit :Geo Paul

ഈ കഴിഞ്ഞ ദിവസ്സങ്ങളില്‍ അമല മെഡിക്കല്‍ കോളേജിന്റെ ജോയിന്റ് ഡയറക്ടര്‍ Rev. Fr. ഫ്രാന്‍സിസ് കുരിശ്ശേരി CMI, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ വിദ്ധ്യാര്തികളുടെ ക്ഷണം സ്വീകരിച്ചു UAE സന്ദര്‍ശിച്ചു. ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ പതിനഞ്ചു  വര്‍ഷക്കാലം അധ്യാപനം ചെയ്തപ്പോള്‍ അവിടെ അദ്ദേഹം പഠിപ്പിച്ച ശിഷ്യരായിരുന്നു  സന്ദര്‍ശനം ആസൂത്രണം ചെയ്തത്. ഒരര്‍ത്ഥത്തില്‍ അത് ഇന്നും മായാതെ അവരുടെ ഉള്ളില്‍ നില നില്‍ക്കുന്ന അദ്ധേഹത്തിന്റെ അധ്യാപന രീതികളോട് ഉള്ള ഒരു നന്ദി പ്രകടനവും, ആ അധ്യായനകാലത്തെ ഓര്‍മ്മകള്‍ വീണ്ടും ഒന്ന് കൂടി ചേര്‍ന്ന് ഓര്‍മിക്കാന്‍ ഉള്ള ഒരു അവസ്സരം ഒരുക്കലും ആയിരുന്നു അത്. വേറെ  ഏതു വിഷയം, പ്രധാന വിഷയം ആയാല്‍ പോലും ക്ലാസ്സില്‍ പോകാതെ ഇരിക്കുന്ന ശിഷ്യര്‍, കുരിശ്ശേരി അച്ഛന്റെ ക്ലാസ്സില്‍ മുടങ്ങാതെ കയറി അച്ഛന്റെ ലളിത സുന്ദരവും നര്മാപ്രധവുമായ ഇംഗ്ലീഷ് ഭാഷാ അധ്യായന രീതി അസ്വാധിച്ചു അദ്ധേഹത്തെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരില്‍ ഒരാളെന്ന് അന്നേ തെളിയിച്ചിരുന്നു.

 

തീര്‍ത്തും അനൌപചാരികമായ ഈ സന്ദര്‍ശനവേളയില്‍ അദേഹം UAE യിലെ പ്രധാന നഗരങ്ങളെല്ലാം സന്ദര്‍ശിച്ചു അവിടെയുള്ള തന്റെ പൂര്‍വ വിദ്യാര്‍ഥികളെ കാണുവാനും അവരുടെ ക്ഷേമ ഐശ്വര്യ വിവരങ്ങള്‍ അറിയുവാനും താല്പര്യം കാണിച്ചു. അബുദാബി സന്ദര്‍ശന വേളയില്‍  ലളിതമായ ഒരു ചടങ്ങില്‍ വച്ച് അദ്ദേഹം തന്റെ ശിഷ്യരോട് അവരുടെ മക്കളോടും പറഞ്ഞ ചില കാര്യങ്ങള്‍ വളരെ അധികം അര്‍ത്ഥവത്താണ്, പ്രത്യേകിച്ചും ഈ മാന്ദ്യ കാലത്ത്.  ഏതൊരു  മാതാപിതാക്കളും, ജോലിയും സാമ്ബത്തികവുമായിട്ടുള്ള തങ്ങളുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും തങ്ങളുടെ കുട്ടികളുമായി ചര്‍ച്ച ചെയ്യുകയും പങ്കു വെക്കുകയും ചെയ്യണം എന്നതായിരുന്നു അതിലെ ഏറ്റവും പ്രധാനമായിട്ടുള്ളത്. എന്നാലെ കുട്ടികളില്‍ വ്യക്തമായി തങ്ങളുടെ ജീവിതത്തിലെ ധൈന്യംധിന  ചിലവുകളും മറ്റു സുഖലോലുപകതകളില്‍ അന്വര്തമായി ചെന്ന് പെടാനുള്ള സാധ്യതകളില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടുവാന്‍ കഴിയുകയുള്ളൂ. കാര്യമില്ലാതെ എല്ലാ കാര്യങ്ങളും കുട്ടികളുടെ സാധിപ്പിച്ചു കൊടുത്തു കൊടുത്തു അവസാനം ആപത്തില്‍ ചെന്ന് പെടുന്ന ഒരു യുവ ജനതയില്‍ നിന്ന് രക്ഷ നേടണം എങ്കില്‍ മാതാപിതാക്കളും കുട്ടികളും ദിവസ്സേന കുറച്ചു നേരമെങ്കിലും ഒരു കൂടി ചേരല്‍ നടത്തിയേ തീരു.

 

രണ്ടാമതായി അദ്ദേഹം പറഞ്ഞത് വളര്‍ന്നു വരുന്ന കുട്ടികളില്‍ നൂതനമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ആണ്. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും എല്ലാം നല്ലത് തന്നെ. എന്നാല്‍ അവയെല്ലാം മാതാപിതാക്കളുടെ കണ്ണ് ചെല്ലുന്ന വിധത്തിലെ ഉപയോഗിക്കാന്‍ അനുവദിക്കാവൂ  എന്ന് അദ്ദേഹം പറഞ്ഞു. ഇന്റെര്നെടുള്ള കമ്പ്യൂട്ടര്‍ എല്ലാം കുടുംബത്തിലെ എല്ലാവരുടെയും കണ്ണെത്തുന്ന സ്ഥലത്ത് വച്ചേ കുട്ടികളെ ഉപയോഗിക്കാന്‍ ഒരു പ്രായ പരിധി വരെ എങ്കിലും അനുവദിക്കാവൂ  എന്നായിരുന്നൂ അദ്ദേഹം പറഞ്ഞത്.

 

മൂന്നാമതായി  പറഞ്ഞ കാര്യം, അവാവുന്നതും, പിറന്നാള്‍ ആഘോഷ  വേളകളിലോ മറ്റു അവസ്സരങ്ങളിലോ കുട്ടികള്‍ക്ക് നല്ല പുസ്തകങ്ങള്‍ വാങ്ങി സമ്മാനം ആയി  കൊടുക്കുകയും അവരുമായി കൂടി ചേര്‍ന്ന് ഇരുന്നു അവയോ, മുഖ്യ ധിനപത്രങ്ങലോ ദിവസ്സേന ഒരു അര മണിക്കൂര്‍ നെരാമെങ്കിലും വായിച്ചു അവരില്‍ വായനാശീലം ചെറുപ്പത്തിലെ വളര്‍ത്തിയെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു.

 

തീര്‍ത്തും വളരെയധികം വിലയേറിയ  വാചകങ്ങള്‍. വെറുതെയല്ല, അദ്ധേഹത്തിന്റെ ശിഷ്യ ഗണങ്ങള്‍  ഇരുപതും ഇരുപത്തഞ്ചും വര്ഷം കഴിഞ്ഞിട്ടും മറ്റു തിരക്കുകള്‍ ഒക്കെ മാറ്റി വച്ച് തങ്ങളുടെ കുടുംബാങ്ങലോടൊപ്പം അദ്ധേഹത്തെ കാണുവാനും അദ്ധേഹത്തിന്റെ കൂടെ അല്‍പ്പം സമയം  ചിലവഴിക്കാനും താല്പര്യം കാണിച്ചത്. പല പ്രമുഖരും വന്നു സ്വീകരണങ്ങള്‍ സ്വീകരിച്ചു മടങ്ങുന്ന UAE യിലെ പൂര്‍വ വിദ്ധ്യാര്‍ത്തി സമൂഹത്തിനു ഇത് തീര്‍ത്തും വ്യത്യസ്തമായ ഒരു സന്ദര്‍ശനമായിരുന്നു.



 
പ്രവാസ്സ ലോകത്ത് നിന്ന് ഒരു ചിത്രം

photo : Ramesh Menon
 


പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്, പ്രവാസ്സിക്കോ? അബുദാബിയിലെ ഒരു സ്ട്രീറ്റില്‍ നിന്നുള്ള ദൃശ്യം. 


 


internet casino free counters

Archives
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01


   location    :  Abu Dhabi
   Image by  :  Ramesh Menon
   Date         : April 05th 2010

 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.