|
www.irinjalakudalive.com
scroll down for
todays detail news |
|
|
| ഗുരുദേവ സ്മരണയില്‍ ഇരിങ്ങാലക്കുട |
|
ഇരിങ്ങാലക്കുട : ശ്രീ നാരായണഗുരു ജയന്തി ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലും ആഘോഷപൂര്‍വ്വം കൊണ്ടാടി. ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് സമാജം , യുവജന സമിതി മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍, ഇതര ശ്രീനാരായണ സംഘടനകള്‍, എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇരിങ്ങാലക്കുടയില്‍ ഗുരുദേവജയന്തി ആഘോഷിച്ചത്. സമാജം പ്രസിഡന്റ് എം.കെ.അശോകന്‍ പതാക ഉയര്‍ത്തി. പൊതുസമ്മേളനം റിട്ട.ജഡ്ജി കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എം.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്‍ ഇന്നസെന്റ്, അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.വൈ.എസ്.പി പി.കെ.രഞ്ജന്‍ , നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ എന്നിവര്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കാട്ടൂരില്‍ നടന്ന ആഘോഷങ്ങളില്‍ പ്രസിഡന്റ് കെ.ശങ്കര നാരായണന്‍ പതാക ഉയര്‍ത്തി. പൊതുസമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാട്ടിക്കുളം ഭരതന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ മന്ദിരത്തില്‍ പ്രസിഡന്റ് കെ.കെ.ബിനു പതാക ഉയര്‍ത്തി. എടക്കുളം ശ്രീനാരായണ ഗുരു സ്മാരക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
|
|

|
| വിവരാവകാശം: സൌജന്യ സെമിനാര്‍ |
|
അവിട്ടത്തൂര്‍: വിവരാവകാശ നിയമത്തെകുറിച്ചും സിറ്റിസണ്‍ കോള്‍സെന്ററിനെ കുറിച്ചും യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, അവിട്ടത്തൂര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചരണപരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വിഷയത്തെ കുറിച്ച് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള ക്ളബുകള്‍, സംഘടനകള്‍, സാംസ്കാരിക വേദികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഏവര്‍ക്കും സൌജന്യമായി യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, അവിട്ടത്തൂര്‍ ക്ളാസുകള്‍ നടത്തികൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ളബ് സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9387284537, 9746428058
|
|

|
| ഇന്തോനേഷ്യന്‍കേരള മുളവാദ്യ സെമിനാര്‍ |
|
ഇരിങ്ങാലക്കുട : ആദിദ്രാവിഡ കള്‍ച്ചറല്‍ ഫോറത്തിന്റെയും സെര്‍ച്ചിന്റെയും ക്രിയേറ്ററിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്ത് 26 വ്യാഴാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരകകലാനിലയത്തില്‍ ഇന്തോനേഷ്യന്‍കേരള മുളവാദ്യ സെമിനാര്‍ നടനകൈരളി ഡയറക്ടര്‍ വേണുജി ഉദ്ഘാടനംചെയ്യും. 'മുളസംഗീതം: പ്രകൃതിയുടെ ഭാവിയും ഭാഗ്യവും' എന്ന വിഷയത്തെക്കുറിച്ച് നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. സി.ആര്‍. രാജഗോപാല്‍ പ്രബന്ധം അവതരിപ്പിക്കും. വി.കെ. ശ്രീധരന്‍ മോഡറേറ്റര്‍ ആയിരിക്കും. വൈകീട്ട് 5ന് അന്താരാഷ്ട്ര സംഗീതജ്ഞ ഡോ. അനസൂയ കുല്‍ക്കര്‍ണി ആങ്കുളാംഗ് കര്‍ണാട്ടിക് സംഗീതവും 7ന് ഉണ്ണികൃഷ്ണപാക്കനാരും സംഘവും മുളപാടും രാവും അവതരിപ്പിക്കും. ഉച്ച കഴിഞ്ഞ് 2.30ന് വിക്രമന്‍നമ്പൂതിരിയുടെ നേതൃത്വത്തില്‍ മൃദംഗവാദനത്തോടെ പരിപാടികള്‍ ആരംഭിക്കും.
|
|

|
| ഗുരുദേവ ജയന്തി ഇന്ന് നാടെങ്ങും ആഘോഷം |
|
ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവന്റെ 156ാമത് ജയന്തി ഇന്ന് നാടെങ്ങും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. ഗുരുദേവ കൃതികളുടെ പാരായണം, സര്‍വമതപ്രാര്‍ത്ഥന, സമൂഹസദ്യ, ഘോഷയാത്ര, സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും. എസ്.എന്‍. ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ ആഘോഷങ്ങളാകുമ്പോള്‍ ഗുരുദേവ സൂക്തങ്ങളും പീതവര്‍ണങ്ങളുംകൊണ്ട് വീഥികള്‍ ശോഭിതമാകും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിനു കീഴിലുള്ള വിവിധ മഠങ്ങളിലും ഗുരുദേവ മന്ദിരങ്ങളിലും ജയന്തി ആഘോഷിക്കും.
|
|

|
| ബൈക്കുകള്‍ കൂട്ടിയിടിച്ച് വീണവരുടെമേല്‍ കാര്‍ കയറി രണ്ടു മരണം |
|
ആളൂര്‍ : ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണവരുടെമേല്‍ കാര്‍ പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണത്തുകുന്ന് പൈങ്ങോട് പോളക്കുളത്തുവീട്ടില്‍ ഗോപാലന്റെ മകന്‍ പ്രേമന്‍(52), കടുപ്പശേരി നന്തിക്കുന്ന് പണിക്കശേരി വീട്ടില്‍ ശ്രീനിവാസന്‍(52) എന്നിവരാണ് മരിച്ചത്. പറമ്പി റോഡില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും ഒരു ബൈക്കിലെ യാത്രക്കാരാണ്. റോഡില്‍ വീണ ഇരുവരുടെയും ദേഹത്തുകൂടി കൊമ്പൊടിഞ്ഞാമാക്കല്‍ ഭാഗത്തുനിന്നു വന്ന മാരുതി കാര്‍ കയറുകയായിരുന്നു. കൂട്ടിയിടിച്ച രണ്ടാമത്തെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന കടുപ്പശേരി നമ്പിക്കുന്ന് മഞ്ചേരിവളപ്പില്‍ കുമാറിനെ (50) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രേമനെ കുണ്ടായി ആശുപത്രിയിലും ശ്രീനിവാസനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രേമന്റെ ഭാര്യ മിനി. മക്കള്‍: പ്രസീന, പ്രജിത, പ്രജീഷ. അമ്മ: കല്യാണി.
|
|

|
| ഹെവന്‍ലി സ്റാര്‍സ് കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി |
|
ഇരിങ്ങാലക്കുട: രൂപത ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ 400 ഓളം യുവജനങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്ന കണ്‍വന്‍ഷനായ ഹെവന്‍ലി സ്റാര്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഇന്ന് വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ചതുര്‍ദിന കണ്‍വന്‍ഷന്‍ രൂപത വികാരി ജനറാള്‍ മോണ്‍ ജോസ് ഇരിമ്പന്‍ ഉദ്ഘാടനം ചെയ്യും. രൂപത ഡയറക്ടര്‍ ഫാ. ബിനോയ് പൊഴോലിപറമ്പില്‍ അധ്യക്ഷത വഹിക്കും. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ ആനി കുര്യാക്കോസ്, ജീസസ് യൂത്ത് ആനിമേറ്റര്‍ സിസ്റര്‍ ഷെറിന്‍, ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ആന്റണി തോമസ്, ജനറല്‍ കണ്‍വീനര്‍ സിഞ്ചു ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും
|
|

|
| എഴുത്തുവിളക്ക്' ദ്വിദിന സാഹിത്യശില്‌പശാല ഇരിങ്ങാലക്കുടയില്‍ |
|
ഇരിങ്ങാലക്കുട: ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍ക്കായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന 'എഴുത്തുവിളക്ക്' ദ്വിദിന സാഹിത്യശില്പശാല ആഗസ്ത് 26, 27 തീയതികളില്‍ ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 26ന് വൈകീട്ട് 2.30ന് സാഹിത്യ അക്കാദമി പ്രസിഡന്റ് പി. വത്സല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാന്‍ എം.പി. ജാക്സന്‍, അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, പി.കെ. ഭരതന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈശാഖന്‍, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, അശോകന്‍ ചരുവില്‍, ഡോ. കെ.ജി. ബാലകൃഷ്ണന്‍, ഡോ. കെ.പി. ജോര്‍ജ്, പ്രൊഫ. കുസുമം ജോസഫ്, റോഷ്‌നി സ്വപ്ന എന്നിവര്‍ വിവിധ വിഷയങ്ങളെപ്പറ്റി ക്യാമ്പംഗങ്ങള്‍ക്ക് ക്ലാസെടുക്കും. 27ന് ബാലചന്ദ്രന്‍ വടക്കേടത്ത്, അഷ്ടമൂര്‍ത്തി, രാവുണ്ണി എന്നിവര്‍ ക്യാമ്പംഗങ്ങളുമായി സംവദിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്മൃതി സദസ്സില്‍ ഡോ. സി.കെ. രവി അധ്യക്ഷത വഹിക്കും. പ്രൊഫ. കെ.പി. ശങ്കരന്‍, കെ.വി. രാമനാഥന്‍ എന്നിവര്‍ വൈാലോപ്പിള്ളി അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി ക്യാമ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍േറയും ഇരിങ്ങാലക്കുട എസ്.എന്‍. ചന്ദ്രിക എജുക്കേഷണല്‍ ട്രസ്റ്റിന്‍േറയും സംയുക്ത സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
|
|

|
| ഇരിങ്ങാലക്കുടയിലെ ഓണപ്പരിപാടികള്‍ |
|
ആദിദ്രാവിഡ കള്‍ച്ചറല്‍ ഫോറത്തിന്റെ മുളപാടുംരാവ് , ഉണ്ണികൃഷ്ണന്‍ പാക്കനാരും സംഘവും നയിക്കുന്ന മുളസംഗീതം ; ഉണ്ണായി വാര്യര്‍ സ്മാരക കലനിലയത്തില്‍ ആഗസ്റ്റ് 26 ന് 3 മണി മുതല്‍ 8 മണി വരെ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍ക്കായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന "എഴുത്ത് വിളക്ക്' ദ്വിദിന സാഹിത്യശില്പശാല ; 26 , 27 തിയതികളില്‍ ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് രണ്ടാംവര്‍ഷ ഓണാഘോഷം 28 ന് , ഘോഷയാത്ര 26 ന് വൈകിട്ട് കനാല്‍ ബെയ്സ് പരിസരത്ത് കരുവന്നൂര്‍ ഇല്ലിക്കല്‍ ഡാം പരിസരത്ത് വള്ളംകളി 27 ന് രാവിലെ 10 മണിക്ക്
|
|

|
| ഉത്രാടപ്പാച്ചിലില്‍ ഇരിങ്ങാലക്കുട |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉത്രാടപ്പാച്ചിലില്‍. തിരുവോണം ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായുള്ള തിരക്ക് ഇരിങ്ങാലക്കുടയില്‍ ഞായറാഴ്ച ദൃശ്യമായി. ടാണാവിലെയും നടയിലെയും പ്രധാന കച്ചവട കേന്ദ്രങ്ങളെല്ലാം ജനനിബിഡമായിരുന്നു .ഏറെ നാളുകള്‍ക്കു ശേഷം വിദേശത്തു നിന്നും നാട്ടില്‍ തിരിച്ചെത്തിയവര്‍ കുടുംബസമേതം തങ്ങളുടെ പ്രിയപ്പെട്ട നഗരം കാണാനിറങ്ങിയതും നഗരത്തില്‍ തിരക്ക് വര്‍ധിപ്പിച്ചു. രാവിലെ മുതല്‍ അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസും നന്നേ പാടുപെട്ടു. വഴിയോരങ്ങള്‍ പൂക്കച്ചവടക്കാര്‍ കയ്യടക്കിയതും തിരക്ക് രൂക്ഷമാക്കി. വസ്ത്രവിപണിയിലും പച്ചക്കറി വിപണിയിലും ഉണര്‍വ്വ് ദൃശ്യമായിരുന്നു. പതിനായിരക്കണക്കിനു രൂപയുടെ കച്ചവടമാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ഓരോ പച്ചക്കറി കടയിലും ഉത്രാടദിനത്തില്‍ നടന്നത്. ഓഫറുകളും ഡിസ്കൌണ്ടുകളുമായി ഇലക്ട്രോണിക്സ് കമ്പനികള്‍ രംഗത്ത് വന്നത് ഇലക്ട്രോണിക്സ് വ്യാപാരകേന്ദ്രങ്ങളിലെ തിരക്കും വര്‍ദ്ധിപ്പിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ പൂക്കള്‍ കയ്യടക്കിയ പൂവിപണിയിലും ഉണര്‍വ്വ് ദൃശ്യമായിരുന്നു. ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും ആവശ്യക്കാര്‍ ഏറെയുണ്ടായി. വടക്കാഞ്ചേരിയില്‍ നിന്നും പാലക്കാട് നിന്നും പച്ചക്കായ വറുക്കാന്‍ വിദഗ്ധരെ ഇരിങ്ങാലക്കുടയില്‍ എത്തിച്ചത് ഈ വര്‍ഷത്തെ ഉപ്പേരി വിപണിയിലെ വൈവിധ്യമായി.
|
|

|
| ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൌജന്യ അരിവിതരണം |
|
ഇരിങ്ങാലക്കുട : ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു. എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ അഡ്വ.എം.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ രാജു തുളുവത്ത്, ശശി പി.ബി, സാലി ഹുസൈന്‍, പോള്‍സന്‍ മൈക്കിള്‍ , ഷാറ്റോ കുര്യന്‍ ,അഡ്വ.ആന്റണി തെക്കേക്കര, പി.കെ.ഭാസി തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| മദ്യ വിമുക്ത ഓണത്തിനായി ധര്‍ണ്ണ |
|
ഇരിങ്ങാലക്കുട : ഓണം മദ്യവിമുക്തമാക്കുക എന്നാ സന്ദേശം നല്‍കി കൊണ്ട് കേരള മഹിളാ വേദിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററില്‍ ധര്‍ണ്ണ നടത്തി. ലീല വിജയന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. ജില്ലാ സേവാപ്രമുഖ് കെ.ആര്‍.ദേവദാസ് ഉദ്ഘാടനം ചെയ്തു. മഹിളാ വേദി ജില്ലാ സെക്രട്ടറി പ്രമീള, പി.എന്‍.ഈശ്വരന്‍, പി.ജനാര്‍ദ്ദനമേനോന്‍, പി.ഹരിദാസ്, വി.ബി.കര്‍ണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷീല ഷാജി, രമണി ബാലഗോപി, ഉഷ തങ്കപ്പന്‍, സനീഷ്, സന്തോഷ് തുടങ്ങിയവര്‍ ധര്ന്നക്ക് നേതൃത്വം നല്‍കി.
|
|

|
| എല്‍.എഫ്. കോണ്‍വന്റ് എല്‍.പി.സ്കൂളില്‍ ഓണാഘോഷം |
|
ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് എല്‍.പി.സ്കൂളില്‍ ഓണാഘോഷം നടത്തി. സി.മേരിസ് ഉദ്ഘാടനം ചെയ്തു. സി.ഷാര്‍ലെറ്റ് അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിവിധ കലാമത്സരങ്ങളും പൂക്കളമത്സരവും ഓണസദ്യയും നടത്തി.
|
|

|
| ബൈക്കുകള്‍ മുഖാമുഖം കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു |
|
പുല്ലൂര്‍ : പുല്ലൂര്‍ മിഷന്‍ ഹോസ്പിറ്റലിനു സമീപം ബൈക്കുകള്‍ മുഖാമുഖം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ എറണാകുളം കണക്കന്‍കടവ് എളന്തിക്കര സ്വദേശി മാളിയേക്കല്‍ ജെയിംസ് (38 ), കല്ലേറ്റുംകര പുത്തനങ്ങാടി സിബി(23 ) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കല്ലേറ്റുംകര പാറയ്ക്കല്‍ മനേഷ് (21 ), കാലത്ത് വീട്ടില്‍ ബിനേഷ് (23 ) എന്നിവരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പരുക്കേറ്റവര്‍ അര മണിക്കൂറോളം റോഡില്‍ ചോരവാര്‍ന്നു കിടന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ജെയിംസ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
|
|

|
| അമ്മമാര്‍ക്ക് ഓണപ്പുടവ സമ്മാനിച്ച് മാതൃകയായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ |
|
ഇരിങ്ങാലക്കുട : ആള്‍ കേരള മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയ യൂണിയന്റെ ആഭിമുഖ്യത്തില്‍ സുബ്രന്‍സ് ഹെയര്‍ ബ്യൂട്ടി അക്കാദമിയുമായി ചേര്‍ന്ന് നഗരത്തിലെ തെരഞ്ഞെടുത്ത അമ്മമാര്‍ക്ക് ഓണപ്പുടവ സമ്മാനിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിജിത്ത് കെ.വി അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് അവിനാശ് ഒ.എസ്., സി.വി.ജിതേഷ്, പി.വി.ശങ്കര്‍, കെ.കെ.രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണത്തിനു മറ്റുള്ള സംഘടനകള്‍ പരിപാടികള്‍ നടത്തി പണം ധൂര്‍ത്തടിക്കുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അമ്മമാര്‍ക്ക് ഓണപ്പുടവ നല്‍കിയത് പ്രശംസനീയമാനെന്നു നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.
|
|

|
| വിവേകാനന്ദ ഗ്രാമസേവാ സമിതി ഓണക്കിറ്റ് വിതരണം ചെയ്തു |
|
കിഴുത്താനി : കിഴുത്താനി വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് അറിയും പച്ചക്കറിയും അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്തു. ചാവക്കാട് മുന്‍സിഫ് ബിജു മേനോന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബിനോയ് കുഞ്ഞിലിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. ജില്ലാ സഹചാലക് അച്യുതന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന്‍ പാറയില്‍, സി.വി.ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| ഇരിങ്ങാലാക്കുടയില്‍ ഓണവിപണിയില്‍ വന്‍ മുന്നേറ്റം |
|
ഇരിങ്ങാലക്കുട : തിരുവോണം അടുത്തതോടെ ഇരിങ്ങാലക്കുടയില്‍ ഓണ വിപണിയില്‍ വന്‍ മുന്നേറ്റം . ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കായക്കുലക്കും പച്ചക്കറിക്കുമാണ് മാര്‍ക്കറ്റില്‍ ആവശ്യക്കാരേറെ. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെതില്‍ നിന്നും തിരക്ക് കുറവാണ് ഇത്തവണ ഓണവിപണിയിലെ തിരക്കെന്ന് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉപ്പേരിക്ക് ഇരിങ്ങാലക്കുടയില്‍ വന്‍ ഡിമാന്‍ഡാണ്. കിലോക്ക് 140 രൂപ വരെ വില വരുന്ന കായ വറുത്തത് ആവശ്യപ്പെട്ടാലുടന്‍ വറുത്തു നല്‍കുന്ന ബേക്കറികളും ഇരിങ്ങാലക്കുടയിലുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വില വര്‍ദ്ധിച്ചെങ്കിലും ഉപ്പേരിയുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന് കച്ചവടക്കാര്‍ പറയുന്നു. തൃക്കാക്കരയപ്പനും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച പൂക്കളും ഇരിങ്ങാലാക്കുടയില്‍ ധാരാളമായി വിറ്റഴിയുന്നുണ്ട്. അരളി, ഉണ്ടമല്ലി, ചെട്ടിച്ചി തുടങ്ങിയ പൂക്കള്‍ക്കാണ് ആവശ്യക്കാരേറെ . കളിമണ്ണില്‍ തയ്യാറാക്കിയ തൃക്കാക്കരയപ്പന് മൂന്നെണ്ണത്തിന് നൂറു രൂപയാണ് വില. വസ്ത്ര വിപണന രംഗത്തും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിലപനയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ ഞായറാഴ്ചയാണ് ഉത്രാടമെന്നതിനാല്‍ ശനിയാഴ്ചയാണ് ഉത്രാട പാച്ചില്‍ .
|
|

|
| എല്ലാ മേഖലയിലും സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് |
|
ഇരിങ്ങാലക്കുട : എല്ലാ മേഖലയിലും സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നിയന്ത്രിക്കേണ്ടത് ഇനി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്നും കേരള കോണ്‍ഗ്രസ് (എം ) സംസ്ഥാന ജന.സെക്രട്ടറി അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു. കേരള വനിതാ കോണ്‍ഗ്രസ് (എം ) ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മേഴ്സി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫന്‍ , കേരള കോണ്‍ഗ്രസ് (എം)സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അറയ്ക്കല്‍ ബാലകൃഷ്ണപ്പിള്ള, എ.എല്‍ സെബാസ്റ്റ്യന്‍, .ടി.കെ.വര്‍ഗീസ് മാസ്റ്റര്‍, റോക്കി ആളൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| ഫുട്‌പാത്ത് കം ഡ്രൈയിനേജ് നിര്‍മാണോദ്ഘാടനം |
|
ഇരിങ്ങാലക്കുട : എം.എല്‍.എ ഫണ്ടുപയോഗിച്ച് ബോയ്‌സ് ഹെസ്‌ക്കൂള്‍ മുതല്‍ കൂടല്‍മാണിക്യം ക്ഷേത്രം വരെ നിര്‍മ്മിക്കുന്ന ഫുട്‌പാത്ത് കം ഡ്രൈയിനേജിന്റെ ഉദ്‌ഘാടനം എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട കുട്ടന്‍കുളം പരിസരത്ത് വച്ചു നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.പി ജാക്‌സന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ കൌണ്‍സിലര്‍ എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്മാരായ പത്മജ രാജേന്ദ്രന്‍, മോളി കുര്യന്‍, ബേബി ജോസ് കാറല തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| ശ്രീനാരായണ ഗുരു ജയന്തി ആഘോഷം 25 ന് |
|
ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി കോമ്പാറ ശാഖ യോഗത്തിന്റെ 156 -മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 25 ന് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് ഹാളില്‍ വെച്ച് നടക്കും. സംസ്ഥാന കാര്‍ഷിക വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ , കെ.കെ.ബിനു, ഡോ.വിജയന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. നഗരസഭാ ചെയര്‍മാന്‍എം.പി.ജാക്സന്‍ മുഖ്യാതിഥിയാകും. ഷാജിന്‍ നടുമുറി മുഖ്യപ്രഭാഷണം നടത്തും.
|
|

|
| മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം 24 ന് |
|
ഇരിങ്ങാലക്കുട : അഖിലകേരള പുലയോദ്ധാരണസഭ വെള്ളാങ്കല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷം 24 ന് വെള്ളാങ്കല്ലൂര്‍ കമല ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8 .45 ന് ഏരിയ പ്രസിഡന്റ് കെ.വി ബാബുരാജ് പതാക ഉയര്‍ത്തും. വൈകിട്ട് 3 ന് സാംസ്കാരിക ഘോഷയാത്ര. തുടര്‍ന്ന് നടക്കുന്ന സമ്മേളനം എ.കെ.ചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമ്സ്ധാന പ്രസിഡന്റ് പി.സി.അയ്യപ്പന്‍ അധ്യക്ഷത വഹിക്കും. അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.പി.സര്‍വന്‍, കമലന്‍ മാസ്റ്റര്‍, ടി.എം.വേലായുധന്‍, പി.സി.സുഭാഷ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി പി.കെ.രഞ്ജന്‍ സമ്മാനദാനം നിര്‍വഹിക്കും.
|
|

|
| ദളിത് കോണ്‍ഗ്രസിന്റെ സൌജന്യ അരി വിതരണം |
|
ഇരിങ്ങാലക്കുട : ദളിത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് രാജീവ് ഗാന്ധി ജന്മദിനത്തില്‍ സൌജന്യ അരി വിതരണം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നടന്ന അരി വിതരണം ഡി.സി.സി.ജന. സെക്രട്ടറി അഡ്വ.എം.എസ്.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.കെ.ഭാസി അധ്യക്ഷത വഹിച്ചു. ഗംഗാദേവി സുനില്‍കുമാര്‍, അഡ്വ.ആന്റണി തെക്കേക്കര, കെ.കെ.ശോഭാനന്‍, യൂത്ത് കോണ്‍ ഗ്രസ് ജില്ലാ സെക്രട്ടറി അജോ ജോണ്‍. എം.കെ.കോരന്‍ മാസ്റ്റര്‍, പ്രദീപ് നെടുംപുള്ളി, സിന്ധു ഗോപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലത്തിലെ 420 കുടുംബങ്ങള്‍ക്കാണ് അരി വിതരണം ചെയ്തത്.
|
|

|
| കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനട ഭക്തര്‍ക്കായി തുറക്കാന്‍ ഹൈക്കോടതി ഉത്തരവ് |
|
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കിഴക്കേ നടയില്‍ കൂടി പ്രവേശനം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവ് . 2009 ഏപ്രില്‍ 13 ന് ഭക്ത ജനങ്ങള്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കൂടി പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരെ ഭക്തനായ ഇരിങ്ങാലക്കുട സ്വദേശി പോന്തെങ്കണ്ടാത്തു നാരായണന്‍ കുട്ടി മേനോന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്. ഭക്തര്‍ക്ക് ദര്‍ശനത്തിനു മുന്‍പുണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കുവാന്‍ ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രന്‍ നായര്‍, പി.എസ്.ഗോപിനാഥ് എന്നിവരാണ് വിധിച്ചത്. ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ ഒരു വാതില്‍ മാത്രമേ പാടുള്ളൂവെന്നും വിളക്കുമാടം, കൊടിമരം, വലിയ ബലിക്കല്ല് എന്നിവ കണ്ട് ക്ഷേത്രത്തിനു പുറമേ നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനു ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവാതിലിന് വെന്റിലേഷന്‍ സൗകര്യം ഉണ്ടായിരിക്കണമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. ക്ഷേത്ര വിളമ്പര പ്രവേശനം കഴിഞ്ഞതിനു ശേഷം ഭക്തജനങ്ങള്‍ ദേവനെ ദര്‍ശിക്കുന്നതിനു കിഴക്കേനടയില്‍ കൂടിയാണ് പ്രവേശിച്ചിരുന്നത്.
|
|

|
| രാജീവ് ഗാന്ധി അനുസ്മരണം |
|
ഇരിങ്ങാലക്കുട : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അറുപത്തിയാറാം ജന്മദിനത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ അനുസ്മരണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വിനോദ് തറയില്‍ , അബ്ദുല്‍ ബഷീര്‍, ഫ്ലോറന്‍ ടി.ഓ, ശ്രീകുമാര്‍ എം, സുരേഷ് പടിയൂര്‍, സി.ജി ശരണ്യ, സുമ ശെല്‍വരാജ് എന്നിവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.
|
|

|
| കേരള ഫീഡ്സ് ലിമിറ്റഡ് കുടുംബസംഗമവും "കേരബിറ്റ്' വിപണനോദ്ഘാടനവും |
|
കല്ലേറ്റുംകര : കേരള ഫീഡ്സ് ലിമിറ്റഡ് കുടുംബാംഗങ്ങളുടെ കുടുംബസംഗമം സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ എ.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മക്കളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ സമ്മാനിച്ചു. കയറ്റിറക്ക് തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച അത്തപ്പൂക്കളത്തിനുള്ള ട്രോഫി വിതരണം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മൊയ്തീന്‍ നിര്‍വഹിച്ചു. തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. കേരള ഫീഡ്സ് ചെയര്‍മാന്‍ എസ്.ശിവശങ്കരപ്പിള്ള, മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.സുരേഷ് കുമാര്‍, പ്രൊജക്റ്റ് മാനേജര്‍ എം.പി.ജോണ്‍ എന്നിവര്‍ സംസാരിച്ചു. കേരള ഫീഡ്സിന്റെ പുതിയ ഉല്പന്നമായ കേരബിറ്റ് മുയല്‍ തീറ്റയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനോദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു .
|
|

|
| റാങ്കിന്റെ ഇരട്ടത്തിളക്കവുമായി സജിത |
|
ഇരിങ്ങാലക്കുട : ഒന്നുമില്ലായ്മയില്‍ നിന്ന് പഠിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ.സംസ്കൃതത്തില്‍ ഒന്നാം റാങ്ക് നേടിയ സജിതയ്ക്ക് എം.യ്ക്കും ഒന്നാം റാങ്ക്. ഇരിങ്ങാലക്കുട കൊരുമ്പിശേരി ഐക്കര നാരായണന്‍ കുട്ടിയുടെയും സുജാതയുടെയും മകളായ സജിത പത്താം ക്ലാസ് വരെ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലും പ്ലസ് ടുവിന് ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിലും ഡിഗ്രിക്ക് തൃശൂര്‍ കേരളവര്‍മ്മ കോളേജിലുമാണ് പഠിച്ചത്. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജിലാണ് സജിത പഠിക്കുന്നത്. തുടര്‍ന്ന് എം.ഫില്ലിനു ചേരാനാണ് ആഗ്രഹമെന്ന് സജിത പറയുന്നു.
|
|

|
| പൈക്കാ കായിക മത്സരങ്ങള്‍ സമാപിച്ചു |
|
ഇരിങ്ങാലക്കുട : ഭാരത സര്‍ക്കാര്‍ നെഹ്‌റു യുവ കേന്ദ്രയുടെ 2010 _11 വര്‍ഷത്തെ പൈക്കാ മത്സരങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൌണ്ടില്‍ അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് ബി.പി.എഡ് പ്രിന്‍സിപ്പാള്‍ മാധവന്‍ അധ്യക്ഷത വഹിച്ചു. വത്സല.എം.സി, ബാബു ആന്റണി, മാര്‍ടിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 29ഓളം വിദ്യാലയങ്ങളില്‍ നിന്നായി 380 കുട്ടികള്‍ ഗെയിംസില്‍ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബേബി ഉഷാ കിരണ്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു കേന്ദ്രം കോ ഓര്‍ഡി നേറ്റര്‍ വത്സല സമ്മാനദാനം നിര്‍വഹിച്ചു.
|
|

|
| "എഴുത്ത് വിളക്ക്' ദ്വിദിന സാഹിത്യ ശില്പശാല 26 , 27 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍ |
|
ഇരിങ്ങാലക്കുട : ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍ക്കായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന "എഴുത്ത് വിളക്ക്' ദ്വിദിന സാഹിത്യ ശില്പശാല 26 , 27 തിയതികളില്‍ ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. 26 ഉച്ചക്ക് 2 .30 ന് സാഹിത്യ അക്കാദമി പ്രസിഡന്റ് പി.വത്സല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍, അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, പി.കെ.ഭരതന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വൈശാഖന്‍, ഡോ.എന്‍.ആര്‍ ഗ്രാമപ്രകാശ്, അശോകന്‍ ചരുവില്‍, ഡോ.കെ.ജി ബാലകൃഷ്ണന്‍, ഡോ.കെ.പി.ജോര്‍ജ്, പ്രഫ.കുസുമം ജോസഫ് , രോഷ്നി സ്വപ്ന എന്നിവര്‍ വിവിധ വിഷയങ്ങളെപ്പറ്റി ക്യാമ്പംഗങ്ങള്‍ക്ക് ക്ലാസ്സെടുക്കും. 27 ന് ബാലചന്ദ്രന്‍ വടക്കേടത്ത്, അഷ്ടമൂര്‍ത്തി, രാവുണ്ണി എന്നിവര്‍ ക്യാമ്പംഗളുമായി സംവദിക്കും. 3 ന് നടക്കുന്ന വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്മൃതി സദസ്സില്‍ ഡോ.സി.കെ.രവി അധ്യക്ഷത വഹിക്കും. പ്രഫ.കെ.പി.ശങ്കരന്‍, കെ.വി.രാമനാഥന്‍ എന്നിവര്‍ വൈലോപ്പിള്ളി അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ഹരി ക്യാമ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെയും ഇരിങ്ങാലക്കുട എസ്.എന്‍ ചന്ദ്രിക എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ക്യാമ്പിന്റെ സംഘാടനം.
|
|

|
| അയ്യങ്കാവ് മൈതാനിയിലെ വഴിയടക്കാന്‍ അനുവദിക്കില്ലെന്ന് കൌണ്‍സിലില്‍ പ്രതിപക്ഷം |
|
ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിലെ തെക്ക് വശത്തെ റോഡ് അടച്ച് പുതിയ നഗരസഭാ മന്ദിരത്തിന് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന ചെയര്‍മാന്റെ പ്രസ്താവന കൌണ്‍സിലില്‍ ബഹളത്തിനു കാരണമായി. നഗരസഭാ മന്ദിരത്തിലെത്തുന്നവര്‍ക്ക് വാഹന പാര്‍ക്കിംഗിനും മറ്റുമുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കുക എന്ന സദുദ്ദേശമായിരുന്നു ചെയര്‍മാന്റെ പ്രസ്താവനക്ക് പിന്നിലെങ്കിലും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു. ചുറ്റുമതില്‍ നിര്‍മ്മിച്ച് ഗേറ്റ് സ്ഥാപിച്ച ശേഷം രാവിലെ 5 മുതല്‍ രാത്രി 8 വരെ ഇത് വഴി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും രാത്രി 8 നു ശേഷം ഗെറ്റ് അടക്കുകയും ചെയ്യുമെന്നായിരുന്നു ചെയര്‍മാന്റെ പ്രസ്താവന. ഗേറ്റിനു സമീപം ഇതിനായി ഒരു സെക്യൂ രിറ്റി ജീവനക്കാരനെ നിര്‍ത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പക്ഷെ, പ്രതിപക്ഷത്തിന് ചെയര്‍മാന്റെ ഈ തീരുമാനം അത്രകണ്ട് രസിച്ചില്ല. വഴി കൊട്ടിയടക്കുന്നതിലൂടെ അയ്യങ്കാവ് മൈതാനിയുടെ സ്വാഭാവിക നടപ്പാത ഇല്ലാതാകുമെന്നും സെക്യൂരിറ്റിക്കാരന്റെ സമയം നോക്കി നാട്ടുകാര്‍ വഴി നടക്കേണ്ട അവസ്ഥ സംജാതമാകുമെന്നും പ്രതിപക്ഷം പറഞ്ഞു. പൊറത്തിശേരി പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയില്‍ ലയിക്കുന്നതോടെ വളരെയധികമാളുകള്‍ നഗരസഭയെ ആശ്രയിക്കുമെന്നും ഇവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുക എന്ന ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള നടപടിയാണിതെന്ന് ചെയര്‍മാന്‍ പറഞ്ഞു നോക്കിയെങ്കിലും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല.
|
|

|
| മികച്ച വിജയത്തിന് ട്രോഫി സമ്മാനിച്ചു |
|
വേളൂക്കര : വേളൂക്കര ഗ്രാമ പഞ്ചായത്തിന്റെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം ഹയര്‍ സെക്കന്ററി സ്കൂളിനു ലഭിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.സി.ത്യാഗരാജന്‍ സ്കൂളിനു ട്രോഫി സമ്മാനിച്ചു.
|
|

|
| ഏകദിന ശുചീകരണ ബോധവല്‍ക്കരണ പരിപാടി "ഉഷസ്' സമാപിച്ചു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ, ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍, നാഷണല്‍ സ്കൂള്‍, ജി.എച്.എസ്.എസ്. നടവരമ്പ്, എല്‍.ബി.എസ്.എം അവിട്ടത്തൂര്‍ എന്നീ സ്കൂളുകളിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ശുചീകരണ ബോധവല്‍ക്കരണ പരിപാടി " ഉഷസ് ' നടത്തി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഗവ.ബോയ്സ് സ്കൂളില്‍ നടന്ന സമാപന സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത് ഉദ്ഘാടനം ചെയ്തു . നഗരസഭാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി ജോസ് കാട്ട് ല അധ്യക്ഷത വഹിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ജി.അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ എന്‍.സി.വാസന്തി , എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഓ.എസ്.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് വൈസ് ചെയര്‍മാന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൌണ്ട് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുകയും മാലിന്യ സംസ്കരണം നേരില്‍ കണ്ടു മനസിലാക്കുകയും ചെയ്തു.
|
|

|
| എസ്.എന്‍ നോര്‍ത്ത് റോഡ് വെള്ളക്കെട്ട് വിമുക്തമാകുന്നു |
|
ഇരിങ്ങാലക്കുട : മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന എട്ടാം വാര്‍ഡിലെ എസ്.എന്‍ നോര്‍ത്ത് റോഡില്‍ ഇനി വെള്ളക്കെട്ടുണ്ടാകില്ല. നഗരസഭാ പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി റോഡിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചതോടെയാണ് വെള്ളക്കെട്ട് ഒഴിയുന്നത്. ഇതിനായി റോഡില്‍ ക്രഷര്‍ മെറ്റല്‍ വിതറിയിട്ടുണ്ട്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. എങ്കിലും റോഡ് ഉയരം വര്‍ദ്ധിപ്പിചാലുടന്‍ ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കും.ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് റോഡിലെ വെള്ളക്കെട്ട് സാധ്യത എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് നഗരസഭയുടെ ശ്രമം. ഫലപ്രദമായി വെള്ളം ഒഴുക്കി കളയാനുള്ള ഡ്രൈനേജ് സംവിധാനങ്ങളും തയ്യാറാകുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എസ്.നോര്‍ത്ത് റോഡ് മഴക്കാലത്ത് വെള്ളത്തിനടിയിലായിരുന്നു. പലപ്പോഴും ഈ വിഷയങ്ങള്‍ കൌണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നാണ് റോഡ് ഉയരം വര്‍ദ്ധിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
|
|

|
| മേഘനാഥന്‍ ഷോക്കേറ്റു ചരിഞ്ഞു |
|
മേഘനാഥന്‍ ഒറ്റപ്പാലത്ത് ഷോക്കേറ്റു ചരിഞ്ഞു. ആനക്ക് 16 വയസോളം പ്രായമുണ്ടായിരുന്നു. ഇരിങ്ങാലക്കുട സ്വദേശി സുരേഷ് തെക്കേമഠം എന്നയാളുടെ ആനയാണിത്. ചിറക്കല്‍ മധു എന്നയാളുടെ കയ്യില്‍ നിന്നും 4 വര്‍ഷം മുന്‍പാണ് സുരേഷ്, മേഘനാഥനെ വാങ്ങുന്നത്. തുടര്‍ന്ന് സീസണ്‍ കഴിയുന്ന സമയങ്ങളില്‍ ആനയെ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ തളച്ചിരുന്നു. കൂടല്‍മാണിക്യം ദേവസ്വത്തിന് മേഘാര്‍ജുനന്‍ എന്ന കുട്ടിയാനയെ നടയിരുത്തിയതും സുരേഷ് തെക്കേ മടമായിരുന്നു. ആനയുടെ പാപ്പാനായ ചാമിയുടെ വീട്ടുപറമ്പില്‍ കെട്ടിയിരുന്ന മേഘനാഥന് സമീപത്തെ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
|
|

|
| ഓണത്തിരക്കില്‍ ഇരിങ്ങാലക്കുടയില്‍ പോക്കറ്റടി സംഘം വിലസുന്നു |
|
ഇരിങ്ങാലക്കുട : ഓണക്കാലമായതോടെ ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും പോക്കറ്റടി സംഘം വിലസുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പോലീസിനു നിരവധി പരാതികള്‍ ലഭിച്ചു. കാട്ടുങ്ങച്ചിറ, പുല്ലൂര്‍ ,നടവരമ്പ്, താണിശ്ശേരി, എടതിരിഞ്ഞി എന്നിവിടങ്ങളില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ ഏറെയാണ്. ബസ് ഇരിങ്ങാലക്കുടയില്‍ എത്തുന്നതിനു മുന്‍പ് കൃത്യം നിര്‍വഹിച്ച് തൊട്ടു മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയാണ് സംഘത്തിന്റെ പതിവ്. ഓണക്കാലമായത്തോടെ ബസ്സുകളില്‍ ഉണ്ടാകുന്ന അഭൂതപൂര്‍വമായ തിരക്കും ഉത്രാടപ്പാച്ചിലും മുന്‍ നിര്‍ത്തിയാണ് സംഘം പോക്കറ്റടി നടത്തുന്നത്. ഇരുണ്ട് കറുത്തുതടിച്ച ഒരു സ്ത്രീയാണ് സംഘത്തിന്റെ നേതാവ് എന്നും പറയപ്പെടുന്നു.
|
|

|
| വായ്‌പാതട്ടിപ്പ്: ഇരിങ്ങാലക്കുടസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖാ ബാങ്ക്മാനേജര്‍ക്കെതിരെ സി.ബി.ഐ.യുടെ പ്രഥമവിവര റിപ്പോര്‍ട്ട് |
|
ഇരിങ്ങാലക്കുട: വായ്പയ്ക്ക് അപേക്ഷിച്ച അര്‍ഹരെ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് തിരിച്ചയയ്ക്കുകയും അനര്‍ഹര്‍ക്ക് വായ്പ തരമാക്കി നല്‍കുകയും ചെയെ്തന്ന പരാതിയില്‍ ബാങ്ക് മാനേജര്‍ അവസാനം സി.ബി.ഐ. സംഘത്തിന്റെ വലയിലായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖാ മാനേജര്‍ ശ്യാം ആണ് രണ്ടേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ സി.ബി.ഐ. അന്വേഷണത്തില്‍ പ്രതിയായത്. ശ്യാം ഉള്‍പ്പെടെ 12 പേരാണ് കേസില്‍ പ്രതികള്‍. പ്രത്യേക സി.ബി.ഐ. കോടതിയില്‍ കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. യു.എ.ഇ.യിലെ ഫുജ്‌റയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ പാവറട്ടി ആളാഞ്ചേരി ഹാരിസ് മുസ്തഫയുടെ പേരില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് ആദ്യം സംശയമുണ്ടായത്. തുടരന്വേഷണത്തില്‍ ദുബായിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ പേരില്‍ വ്യാജരേഖ ചമച്ചാണ് പണം തട്ടിയതെന്ന് വ്യക്തമായി. ബാങ്ക് മാനേജര്‍ ശ്യാമിന്റെ സഹായത്തോടെയാണ് വായ്പ തരപ്പെടുത്തിയത്. ഇപ്പോള്‍ സി.ബി.ഐ. പ്രതിചേര്‍ത്തിരിക്കുന്നവരില്‍ വെങ്കിടങ്ങ് പാടൂര്‍ വാക്കയില്‍ വളപ്പില്‍ ഇബ്രാഹിംകുട്ടി, കോടനാട് മൂഴി റോഡ് ജയഗോവിന്ദത്തില്‍ രാജേഷ്‌മേനോന്‍ എന്നിവരെ അന്നുതന്നെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കമ്മീഷണറുടെ വ്യാജ ലെറ്റര്‍പാഡും സീലും നിര്‍മിച്ചു കൊടുത്തവരും കേസില്‍ പ്രതികളായിരുന്നു. വായ്പ തിരിച്ചടക്കാഞ്ഞതിനെത്തുടര്‍ന്ന് ബാങ്ക്അധികാരികള്‍ ഹാരിസ് ജോലി ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. രാജേഷ്‌മേനോന്‍ ഇടനിലക്കാരനായി നിന്ന അപേക്ഷകളില്‍ എല്ലാം ശ്യാം വായ്പ അനുവദിച്ചിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ പത്ത് പേര്‍ക്കായി നാല് കോടിയിലധികം രൂപ അനധികൃത വായ്പ നല്‍കിയതായി ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് 2010 മെയ് 24ന് ശ്യാമിനെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
|
|

|
| ജപ്പാന്‍കേരള യുവകലാ സാംസ്‌കാരികോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സാന്ദ്ര |
|
ഇരിങ്ങാലക്കുട:ജപ്പാനില്‍ നടക്കുന്ന ജപ്പാന്‍കേരള യുവകലാ സാംസ്‌കാരികോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി സാന്ദ്ര രാധാകൃഷ്ണന് സഹപാഠികളും അധ്യാപകരും യാത്രയയപ്പ് നല്‍കി. മോഹിനിയാട്ടത്തിന്റെ പുത്തന്‍ രൂപഭാവങ്ങള്‍ പ്രേക്ഷകമനസ്സിലേക്ക് ഭാവുകത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന കലാകാരിയാണ് സാന്ദ്ര. ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് രാധാകൃഷ്ണന്റെയും റാണിയുടെയും ഏകമകളായ സാന്ദ്ര, മോഹിനിയാട്ട കലാകാരിയും നടനകൈരളി ഡയറക്ടറുമായ നിര്‍മ്മലാ പണിക്കരുടെ ശിഷ്യയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി മോഹിനിയാട്ടത്തില്‍ സാന്ദ്ര പഠനം നടത്തുന്നു. സൂര്യ ഫെസ്റ്റിവല്‍, സ്വരലയ ഫെസ്റ്റിവല്‍, മുദ്ര ഫെസ്റ്റിവല്‍ തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട നൃത്തോത്സവങ്ങളിലെല്ലാം സാന്ദ്ര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
|
|

|
| ഹൃദയാഘാതത്തെത്തുടര്‍ന്ന് ചലച്ചിത്ര നടന്‍ സുബൈര്‍ അന്തരിച്ചു |
|
ചലച്ചിത്ര നടന്‍ സുബൈര്‍(48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'ത്രില്ലര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദി ടൈഗര്‍, ക്രൈം ഫയല്‍, വല്യേട്ടന്‍, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നാദിയ കൊല്ലപ്പെട്ട രാത്രി, തിരക്കഥ, ഐ.ജി, ലേലം, ശിവം തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1992ല്‍ 'മാന്ത്രികച്ചെപ്പ്' എന്ന ചിത്രത്തിലൂടെയാണ് സുബൈര്‍ ചലച്ചിത്രരംഗത്തെത്തിയത്
|
|

|
| കെ. വേണുഗോപാല്‍ മാസ്റ്റര്‍ എ.സി.വിയുടെ 'ബെസ്റ്റ് കൗണ്‍സിലര്‍' |
|
ഏഷ്യാനെറ്റ് കേബിള്‍ വിഷന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മികച്ച കൗണ്‍സിലറെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ 'ബെസ്റ്റ് കൗണ്‍സിലര്‍' പരിപാടിയിലൂടെ 22-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ. വേണുഗോപാല്‍ മാസ്റ്ററെ മികച്ച കൗണ്‍സിലറായി തിരഞ്ഞെടുത്തു.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി സുരേന്ദ്രന്‍ പിള്ള വേണുഗോപാല്‍ മാസ്റ്റര്‍ക്ക് പുരസ്കാരം സമ്മാനിച്ച്. മന്ത്രി എം.വിജയകുമാര്‍, എ.സി.വി ന്യൂസ് എക്സിക്യൂ ട്ടീവ് എഡിറ്റര്‍ രാകേഷ് പിള്ള തുടങ്ങിയവര്‍ സംബന്ധിച്ച്. സംസ്ഥാനത്തെ 12 നഗരസഭകളിലെ കൌണ്‍സിലര്‍ മാര്‍ക്കും പുരസ്കാരം വിതരണം ചെയ്തു.
|
|

|
| പി.നന്ദകുമാറിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് |
|
ഇരിങ്ങാലക്കുട : കേരളീയ സോപാന സംഗീതത്തില്‍ ഇടയ്ക്കയുടെ ആവിഷ്കാര സാധ്യത ഒരു ആധുനിക പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ ഗവേഷണത്തിനുള്ള കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് പി.നന്ദകുമാറിന് ലഭിച്ചു. രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 15,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. പ്രശസ്ത സോപാന സംഗീതജ്ഞന്‍ നെല്ലുവായ് കൃഷ്ണന്‍ കുട്ടിമാരാരുടെ മകനായ പി.നന്ദകുമാര്‍ ആകാശവാണി, ദൂരദര്‍ശന്‍ എ ഗ്രേഡ് കലാകാരനാണ്. പ്രശസ്ത മൃദംഗ വിദ്വാന്‍ പാലക്കാട് ടി.ആര്‍.രാജാമണിയുടെ കീഴില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സ്കോളര്‍ഷിപ്പോട് കൂടി ഇടയ്ക്കയില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് എം പാനല്‍ കലാകാരനായ നന്ദകുമാര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന തുടി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ് പി.നന്ദകുമാര്‍.
|
|

|
| മേഘാര്‍ജുനനെ കൊല്ലാന്‍ ശ്രമം ? ; പോസ്റ്ററുകള്‍ വ്യാപകം |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആനയായ മേഘാര്‍ജുനനെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നു ആരോപിച്ച് ജനകീയ വേദിയുടെ പോസ്റ്ററുകള്‍ ഇരിങ്ങാലക്കുടയില്‍ പ്രചരിക്കുന്നു. കൂടല്‍ മാണിക്യം ക്ഷേത്രത്തിനു സമീപവും ദേവസ്വം ഓഫീസിനു സമീപവുമാണ് പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്നത്. ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിക്കുകയാണെന്നും ആനയെ കൊല്ലാനുള്ള ശ്രമത്തിന് ദേവസ്വം കൂട്ട് നില്‍ക്കുകയാണെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. ആനയെ സംരക്ഷിക്കാന്‍ ദേവസ്വം ശ്രമിക്കണമെന്നും മിണ്ടാപ്രാണികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും ആനയെ മര്‍ദിക്കുന്നത് ലജ്ജാകരമാണെന്നും പോസ്റ്ററിലുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് പോസ്റ്റര്‍ പ്രചരിച്ചതെന്ന് കരുതുന്നു. നിലവില്‍ രണ്ടു പാപ്പാന്മാരാണ് മേഘാര്‍ജുനന് ഉള്ളത്.
|
|

|
| പൊറത്തിശേരി ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം |
|
ഇരിങ്ങാലക്കുട : പൊറത്തിശേരി ഗ്രാമപഞ്ചായത്ത് 2010 - 11 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമോത്സവത്തിന്റെ ആരംഭം കുറിച്ച് കൊണ്ടുള്ള ഔപചാരിക പ്രഖ്യാപനം കര്‍ഷക ദിനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അമ്പാടി വേണു നിര്‍വഹിച്ചു. പൊറത്തിശ്ശേരി പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയില്‍ ലയിക്കുന്നതിനു മുന്‍പുള്ള പഞ്ചായത്തിന്റെ അവസാന ഗ്രാമോത്സവം എന്ന നിലക്ക് വമ്പിച്ച പരിപാടികളാണ് നടക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കാളികളാക്കി കൊണ്ടാണ് ഈ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നത്. 21 ന് 18 വാര്‍ഡുകളില്‍ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മഹാത്മാ യു.പി.സ്കൂള്‍, മാടായിക്കോണം ഗവ.യു.പി.സ്കൂള്‍ എന്നിവിടങ്ങളില്‍ പൂക്കള മത്സരം നടക്കും. 24 ന് ഓണക്കളി മത്സരം, വൈകിട്ട് 5 ന് അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ചു അയ്യങ്കാളിയും ദളിത് മുന്നേറ്റവും എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. 25 ന് വൈകിട്ട് 5 ന് മാപ്രാണം സെന്ററില്‍ ശ്രീ നാരായണ ഗുരു ദര്‍ശനം ഇന്നലെ ഇന്ന് എന്ന വിഷയത്തില്‍ പ്രഫ. ഇ . രാജന്‍ പ്രഭാഷണം നടത്തും. 28 മുതല്‍ 31 വരെ ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ നടത്തും. സെപ്തംബര്‍ 4 , 5 തിയതികളില്‍ വിവിധ കലാമത്സരങ്ങളും , സംഗമങ്ങളും, ഘോഷയാത്രയും നടക്കും. സമാപന സമ്മേളനത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡ മാരെ ആദരിക്കുകയും 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന സോവനീര്‍ പ്രകാശനവും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ബി രാജുമാസ്റ്റര്‍, സെക്രട്ടറി ഒ.എം.ജോര്‍ജ്, കെ.ഡി.അല്‍ഫോന്‍സ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
|
|

|
| സെന്റ് ജോസഫ്സ് കോളേജില്‍ 'തുടി മലയാളവേദി' പ്രവര്‍ത്തനോദ്ഘാടനം |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ മലയാളവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'തുടി മലയാളവേദി' യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാള കാര്‍മ്മല്‍ കോളേജിലെ പ്രൊഫ.കുസുമം ജോസഫ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ആനി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ചിമിഴ് ഫോക്ലോര്‍ പ്രദര്‍ശനത്തിന്റെ കയ്യെഴുത്തു പ്രതിയുടെയും സി.ഡിയുടെയും പ്രകാശനം നടന്നു. ഹിസ്റ്ററി വിഭാഗം മേധാവി ഡോ.രശ്മി സി.ഡി പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് തുടി മലയാള വേദിയുടെ ബ്ലോഗ് "http://malayalamclubstjijk.blogspot.com 'ന്റെ സ്വിച് ഓണ്‍ കര്‍മ്മവും നടന്നു.
|
|

|
| പതിവ് തെറ്റാതെ ലീല തമ്പായിക്ക് സര്‍ക്കാരിന്റെ ഉത്രാട കാഴ്ചയെത്തി |
|
അവിട്ടത്തൂര്‍ : ഇത്തവണയും പതിവ് തെറ്റാതെ ലീല തമ്പായിക്ക് സര്‍ക്കാരിന്റെ ഉത്രാടകാഴ്ചയുമായി തഹസില്‍ദാര്‍ എത്തി. പഴയ രാജഭരണ കാലത്തെ അവകാശങ്ങളും അധികാരങ്ങളും ജനായത്ത ഭരണം നിലവില്‍ വന്നതോടെ ഇല്ലാതായപ്പോള്‍ ഔദാര്യമായി ഈ രാജകുടുംബാംഗത്തിന് കിട്ടിയ അവകാശമാണ് ഉത്രാട കാഴ്ച. അവിട്ടത്തൂര്‍ കൊട്ടാരത്തു മഠത്തില്‍ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ ഭാര്യയാണ് ലീല തമ്പായി. ഓണപ്പുടവ വാങ്ങാനുള്ള കാശ് എന്നാണ് വെപ്പെങ്കിലും കേവലം 15 രൂപ മാത്രമാണ് ലീല തമ്പായിക്ക് കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഇത് 14 രൂപയായിരുന്നു. കലക്ടറുടെ നിര്‍ദേശ പ്രകാരം സര്‍ക്കാരിന്റെ ട്രഷറിയില്‍ നിന്നും തഹസില്‍ദാര്‍ എന്‍. ജയന്തിയാണ് തുക കൈമാറിയത്. തൃപ്പൂണിത്തുറ കോവിലകത്തിന്റെ തായ് വഴിയിലെ കണ്ണിയാണ് ലീല തമ്പായി. കൊച്ചി രാജ കുടുംബത്തില്‍ പെട്ട തൃപ്പൂണിത്തുറ കൊവിലകത്തെയായിരുന്നു ലീല തമ്പായിയുടെ അമ്മ. കൊച്ചു കുട്ടിയായിരുന്നപ്പോള്‍ അമ്മ കൊടുത്ത് വിട്ട ഓണ വസ്ത്രങ്ങള്‍ ലഭിച്ചതിന്റെ ഓര്‍മ്മ ഇപ്പോഴും ലീല തമ്പായിയുടെ മനസ്സിലുണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് രാജ കുടുംബത്തില്‍ നിന്നും പണമാണ് ലഭിച്ചിരുന്നത്. ഭരണം കൈമാറുമ്പോള്‍ പഴയ ആചാരങ്ങള്‍ തുടരണമെന്ന് രാജാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ലീല തമ്പായിക്ക് ഉത്രാട കാഴ്ചയെത്തുന്നത്. ലീല തമ്പായിക്ക് ശേഷം ഉത്രാട കാഴ്ച ആര്‍ക്കും ലഭിക്കില്ല.
|
|

|
| എസ്.എന്‍.ഡി.പി വാര്‍ഷിക പ്രതിനിധി സമ്മേളനം |
|
ഇരിങ്ങാലക്കുട : ശ്രീ നാരായണ ധര്‍മ പരിപാലന യോഗം വാര്‍ഷികപ്രതിനിധികളുടെ സംയുക്ത സമ്മേളനം ഇരിങ്ങാലക്കുട എസ്.എന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു. യോഗം ദേവസ്വം സെക്രട്ടറി തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷാജിന്‍ നെടുമുറി അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, പി.കെ രവീന്ദ്രന്‍, പി.കെ പ്രസന്നന്‍, കെ.കെ ബിനു, കെ.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
|

|
| ഫെഡറല്‍ ബാങ്കിന്റെ രണ്ടാമത്തെ ശാഖ പ്രവര്‍ത്തനമാരംഭിച്ചു |
|
ഇരിങ്ങാലക്കുട : ഫെഡറല്‍ ബാങ്കിന്റെ രണ്ടാമത്തെ ശാഖ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം പാട്ടമാളി റോഡിലെ കിട്ടായി ടവേഴ്സിലാണ് ബാങ്കിന്റെ രണ്ടാമത്തെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ ശാഖയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. എം.ആര്‍ സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാട്ടിക്കുളം ഭരതന്‍ , കെ.എന്‍ ഗിരീഷ്, ആന്റണി മുക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| 'കുമാരസംഭവം' കാവ്യം ആട്ടക്കഥയാക്കുന്നു |
|
ഇരിങ്ങാലക്കുട: മഹാകവി കാളിദാസന്റെ 'കുമാരസംഭവം' കാവ്യം ആട്ടക്കഥയാക്കുന്നു. ഇരിങ്ങാലക്കുട സ്വദേശി ആര്‍.സി.പി. മേനോനാണ് ആട്ടക്കഥ രചിച്ചിരിക്കുന്നത്. ആറ് രംഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ആട്ടക്കഥയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട പേഷ്കാര്‍ റോഡില്‍ ചേരില്‍ വീട്ടില്‍ സി. കണ്ണനാണ്. ഗുരുവായൂര്‍ മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആഗസ്ത് 17ന് രാത്രി 10ന് കഥകളി അരങ്ങേറും. സദനം കൃഷ്ണന്‍കുട്ടി പരമശിവനായും മാര്‍ഗി വിജയകുമാര്‍ പാര്‍വതിയായും അരങ്ങിലെത്തും. കലാനിലയം ഗോപിനാഥന്‍, വെള്ളിനേഴി ഹരിദാസ്, കോട്ടയ്ക്കല്‍ ദേവദാസ്, കലാമണ്ഡലം പ്രദീപ്, സദനം സദാനന്ദന്‍, സദനം വിജയന്‍, തൃപ്പയ്യ പീതാംബരന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇരിങ്ങാലക്കുട നാട്യസദനമാണ് കഥകളി അവതരിപ്പിക്കുന്നത്.
|
|

|
| വേളൂക്കര പഞ്ചായത്ത് കര്‍ഷക ദിനമാചരിച്ചു |
|
വേളൂക്കര : ചിങ്ങം 1 കര്‍ഷക ദിനത്തോടനുബന്ധിച്ച് വേളൂക്കര പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു. എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ നാരായണന്‍ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകുമാര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.സജീവന്‍ മാസ്റ്റര്‍, കെ.എം.മാത്യു, സി.ആര്‍.ബോസ്, വാര്‍ഡംഗങ്ങളായ സത്യഭാമ ഉണ്ണികൃഷ്ണന്‍, പി.വി.സതീശന്‍, പി.ഓ ആന്റണി മാസ്റ്റര്‍, തുമ്പൂര്‍ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് പ്രഫ.കെ.ജെ. ഡേവിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
|
|

|
| കേരള സംഗീത നാടക അക്കാദമിയുടെ കഥകളി സംഗീതത്തിനുള്ള അവാര്‍ഡ് കലാനിലയം ഉണ്ണികൃഷ്ണനും കഥകളി ചുട്ടിക്കുള്ള ഗുരുപൂജ പുരസ്കാരം കലാനിലയം പരമേശ്വരനും സമ്മാനിച്ചു |
|
ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമിയുടെ കഥകളി സംഗീതത്തിനുള്ള അവാര്‍ഡ് കലാനിലയം ഉണ്ണികൃഷ്ണനും കഥകളി ചുട്ടിക്കുള്ള ഗുരുപൂജ പുരസ്കാരം കലാനിലയം പരമേശ്വരനും ഏറ്റു വാങ്ങി. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ചലച്ചിത്ര നടന്‍ മുകേഷാണ് ഷോര്‍ണൂര്‍ കൊളപ്പുള്ളിയിലുള്ള ഗണേഷ് നഗറില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്. സി.പി.മുഹമ്മദ് എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ ഡോ.എന്‍ .ആര്‍. ഗ്രാമപ്രകാശും എം.എന്‍ വിനയകുമാറും ഫെല്ലോഷിപ്പ്-പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. കേരളകലാമണ്ഡലം കഥകളിസംഗീത വകുപ്പ് മേധാവിയും കലാമണ്ഡലം പ്രിന്‍സിപ്പളുമായിരുന്ന കലാനിലയം ഉണ്ണികൃഷ്ണന്‍ 1960 ലാണ് ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ കഥകളിസംഗീതം പഠിക്കാന്‍ ചേര്‍ന്നത്. ചേര്‍ത്തല കുട്ടപ്പക്കുറുപ്പ് , പി.എന്‍ കൃഷ്ണന്‍ കുട്ടിമാരാര്‍, വൈക്കം വേലപ്പന്‍ നായര്‍ ,കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി എന്നിവരാണ് ഗുരുക്കന്മാര്‍. കേന്ദ്രഗവണ്‍മെന്റ് സീനിയര്‍ ഫെല്ലോഷിപ്പ്, ഉണ്ണായി വാര്യര്‍ പുരസ്കാരം, കേരള കലാമണ്ഡലം പുരസ്കാരം തുടങ്ങിയവ കരസ്ഥമാക്കിയിട്ടുള്ള ഉണ്ണികൃഷ്ണന്‍ ഇരുപതില്‍പരം പുതിയ ആട്ടക്കഥകള്‍ സംഗീതാവിഷ്ക്കാരം നല്‍കി രംഗത്തവതരിപ്പിച്ചു. അനവധി വിദേശ രാജ്യങ്ങളിലേക്ക് കഥകളി സംബന്ധമായ യാത്രകള്‍ നടത്തിയിട്ടുള്ള ഉണ്ണികൃഷ്ണന്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ പണിക്കവീട്ടില്‍ ലെയിനില്‍ താമസിക്കുന്നു. സംഗീത നാടക അക്കാദമിയുടെ ചുട്ടിക്കുള്ള ഗുരുപൂജ പുരസ്കാരം കരസ്ഥമാക്കിയ കലാനിലയം പരമേശ്വരന്‍ 1962 ല്‍ ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ കഥകളി പഠിക്കാനായി ചേര്‍ന്നു. പള്ളിപ്പുറം ഗോപാലന്‍ നായരാശാന്‍ , കലാമണ്ഡലം കുട്ടന്‍, കലാനിലയം രാഘവന്‍, കോട്ടക്കല്‍ ശിവരാമന്‍, തുടങ്ങിയവരുടെ ശിഷ്യനായ പരമേശ്വരനെ കഥകളിചുട്ടി പഠിപ്പിച്ചത് കങ്ങഴ മാധവനാശാനാണ് .ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ പങ്കെടുക്കുകയും 1986 ല്‍ ഇറങ്ങിയ "രംഗം" എന്ന സിനിമയില്‍ ദുശ്ശാസനന്റെ വേഷം കെട്ടി അഭിനയിക്കുകയും ചെയ്തു. 2003 ല്‍ കേരളകലാമണ്ഡലത്തിന്റെ അംഗീകാര മുദ്രയും 2006 ലെ ഉണ്ണായി വാര്യര്‍ പുരസ്കാരവും കരസ്ഥമാക്കിയ പരമേശ്വരന്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തെക്കേനട റോഡിന്റെ കിഴക്കേ വശത്ത് താമസിക്കുന്നു. ചുട്ടി; കലയും ശാസ്ത്രവും എന്ന പേരില്‍ ഇദ്ദേഹം എഴുതിയ പഠനഗ്രന്ഥം ഡി.സി.ബുക്സ് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിലെ ചുട്ടി അധ്യാപകനായി വിരമിച്ച കലാകാരനാണ് പരമേശ്വരന്‍
|
|

|
| ഡി.വൈ.എഫ്.ഐ യുവജനറാലി |
|
ഇരിങ്ങാലക്കുട : മതനിരപേക്ഷ കേരളം ജനപക്ഷ വികസനം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ യുവജനറാലി നടത്തി. തുടര്‍ന്ന് ബസ് സ്റ്റാന്ഡ് പരിസരത്തു നടന്ന പൊതുസമ്മേളനം സി.കെ.ചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ടൌണ്‍ വെസ്റ്റ് കമ്മിറ്റി സെക്രട്ടറി സുനില്‍ കുമാര്‍, ജോ.സെക്രട്ടറി കൃഷ്ണപ്രസാദ് എ.ജെ, ടി.ജി ശങ്കരനാരായണന്‍, ജിതേഷ്, സീനിയര്‍ കൌണ്‍സിലര്‍ എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാലിയില്‍ വിവിധ കമ്മിറ്റികളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
|
|

|
| കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു |
|
പൊറത്തിശേരി : പൊറത്തിശേരി പഞ്ചായത്തില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായ പതിനഞ്ചാം വാര്‍ഡിലെ തലയിണക്കുന്നില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 16 .25 ലക്ഷം രൂപ ചിലവിലാണ് പദ്ധതി ആരംഭിച്ചത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി ഉണ്ണികൃഷ്ണന്‍ പദ്ധതിയുടെ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ബി രാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സുമതി ഗോപാലകൃഷ്ണന്‍, മങ്ങാട്ട് രാധാകൃഷ്ണമേനോന്‍, കെ.എന്‍.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| പുതിയ നഗരസഭാ മന്ദിരം വയലാര്‍ രവി ഉദ്ഘാടനം ചെയ്തു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പുതുതായി നിര്‍മ്മിച്ച നഗരസഭാ കാര്യാലയത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി നിര്‍വഹിച്ചു. എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു. പി.സി.ചാക്കോ എം.പി മുഖ്യാതിഥിയായി. മുനിസിപ്പല്‍ സെക്രട്ടറി പി.കെ.സജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര പദ്ധതിയായ ഐ.എച്.എസ്.ഡി.പിയുടെ 3 .77 കോടി രൂപയുടെ പ്രവര്‍ത്തനാനുമതി എം.പി നഗരസഭാ സെക്രട്ടറിക്ക് നല്‍കി. നഗരസഭാ കാര്യാലയം പണി തീര്‍ത്ത കോണ്‍ട്രാക്ടര്‍ അലക്സാണ്ടര്‍ കാളന് മന്ത്രി സ്നേഹോപഹാരം സമര്‍പ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത്, എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍. ഉല്ലാസ് കളക്കാട്ട്, റോക്കി ആളൂക്കാരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
|
|

|
| ഇരിങ്ങാലക്കുട നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അയ്യങ്കാവ് മൈതാനിയില്‍ പുതിയ നഗരസഭാ ഓഫീസിനു മുന്നിലായി നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത്, സീനിയര്‍ കൌണ്‍സിലര്‍ എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ , മറ്റു കൌണ്‍സിലര്‍മാര്‍ , രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എന്‍.സി.സിയുടെയും പോലീസിന്റെയും പരേഡും ഉണ്ടായിരുന്നു
|
|

|
| സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ പതാക ഉയര്‍ത്തി. ആര്‍.ടി.ഒ സി.വി സാജന്‍ , തഹസില്‍ദാര്‍ ഇ.വി സുശീല, അഡീഷണല്‍ തഹസില്‍ദാര്‍ എം.എ ജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് എം.എല്‍.എ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി
|
|

|
| നീഡ്‌സിന്റെ സ്വാതന്ത്ര്യ ദിനാഘോഷം |
|
ഇരിങ്ങാലക്കുട : ഈ രാജ്യത്തിന് വെളിച്ചം പകര്‍ന്ന സ്വാതന്ത്ര്യം എന്ന വിളക്ക് വര്‍ഷങ്ങളോളം കത്തി ജ്വലിച്ചു നില്‍ക്കുമെന്നും ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ പ്രകാശം ഇന്ത്യക്ക് വെളിച്ചം പകരുമെന്നും അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ . ഇരിങ്ങാലക്കുട നീഡ്‌സിന്റെ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഹരീന്ദ്രനാഥ് സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് ക്ലാസ്സെടുത്തു. അഡ്വ. ബോസ് കുമാര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി തമ്പാന്‍ മാസ്റ്റര്‍ സ്വാഗതവും ഗുലാം മുഹമ്മദ് നന്ദിയും പറഞ്ഞു.
|
|

|
| സ്വാതന്ത്ര്യ ദിനം : ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ പതാകയുയര്‍ത്തി |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലാബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസ് ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.കെ.ചന്ദ്രന്‍ പതാകയുയര്‍ത്തി. സെക്രട്ടറി ഷോബി കെ.പോള്‍, വൈസ് പ്രസിഡന്റ് രാകേഷ് സി.കെ, ട്രഷറര്‍ ടി.ജി.സിബിന്‍, പി.ശ്രീനിവാസന്‍, വി.എം റഊഫ് എന്നിവര്‍ സംബന്ധിച്ചു.
|
|

|
| ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ അത്തച്ചമയം |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അത്തച്ചമയം ഘോഷയാത്ര നടത്തി. മാപ്രാണത്ത് നിന്നും മാവേലിക്കും ചെണ്ടമേളത്തിനുമൊപ്പം ആരംഭിച്ച ഘോഷയാത്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു . തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാര്‍ പൂക്കളമിട്ടു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടന്നത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി ഉണ്ണികൃഷ്ണന്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
|
|

|
| തെരഞ്ഞെടുപ്പ് "സമവായം" ;എം.ജെ.റാഫി കോണ്‍ഗ്രസില്‍ തിരികെയെത്തി |
|
ഇരിങ്ങാലക്കുട : കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജെ റാഫി ഡി.ഐ.സിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെ.കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോയവരും എം.ജെ റാഫിക്കൊപ്പം തിരികെയെത്തി. കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോയവരില്‍ പ്രമുഖനാണ് എം.ജെ.റാഫി. തുടര്‍ന്ന് ഡി.ഐ.സിയില്‍ ചേര്‍ന്ന റാഫി കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാവുകയും കാട്ടൂരില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ റാഫിയെ തിരിച്ചെടുത്തത് തെരഞ്ഞെടുപ്പ് സമവായത്തിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. ഇരിങ്ങാലക്കുട കോണ്‍ ഗ്രസ് ഓഫീസില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ.ശോഭനന്‍ റാഫിക്ക് മെമ്പര്‍ഷിപ്പ് കൈമാറി. ഡി.സി.സി.സെക്രട്ടറി അഡ്വ.എം.എസ്.അനില്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അജോ ജോണ്‍ , ആന്റണി തെക്കേക്കര തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിലുണ്ടായിരുന്നു.
|
|

|
| ജി.എസ്.ടി.യു സ്ഥാപകദിനം സാന്ത്വന സദനില്‍ ആഘോഷിച്ചു |
|
ഇരിങ്ങാലക്കുട : ഗവ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ സ്ഥാപകദിനം ഇരിങ്ങാലക്കുട സാന്ത്വന സദനത്തിലെ മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. എല്ലാ അന്തേവാസികള്‍ക്കും അധ്യാപകര്‍ ഓണസദ്യ നല്‍കി. ജി.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്
|
|

|
| ലോര്‍ഡ്സ് അക്കാദമിയുടെ ഓണാഘോഷം |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലോര്‍ഡ്സ് അക്കാദമിയുടെ ഓണാഘോഷം നടന്നു. പ്രോവിഡന്‍സ് ഹൌസില്‍ വച്ച് നടന്ന ആഘോഷത്തില്‍ പൂക്കളമത്സരം, മറ്റു കലാ പരിപാടികള്‍ എന്നിവയുമുണ്ടായി. ലോര്‍ഡ്സ് അക്കാദമിയിലെ മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ എത്തിയത് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. പൂക്കാല മത്സരത്തില്‍ 14 ടീമുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഗാനമേള, നാടന്‍ പാട്ട് തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. ഓരോ മത്സരത്തിലും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഡന്‍സ് ഹൌസിലെ അന്തേവാസികള്‍ക്കിടയില്‍ നിന്ന് തന്നെ ആളുകളെ തിരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് വിശാലമായ ഓണസദ്യയും നടന്നു. പ്രൊവിഡന്‍സ് ഹൌസിലെ അന്തേവാസികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിക്ക് ലോര്‍ഡ്സ് അക്കാദമി എം.ഡി രഞ്ജിത്ത് കെ.ആര്‍, അജോ ജോന്സന്‍, വിഷ്ണു റാം .ജി, സിജോ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
|
|

|
| വെറുതെ ഒരു വാട്ടര്‍ ടാങ്ക് ; പടിയൂരില്‍ കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം |
|
പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ മാരാംകുളത്തിനു സമീപം ലക്ഷങ്ങള്‍ ചിലവിട്ടു നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് വഴി ശുദ്ധ ജല വിതരണം നടത്തത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്ക് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. മുപ്പതടിയോളം ഉയരത്തിലുള്ള വാട്ടര്‍ടാങ്കിനു മുകളില്‍ കയറി ടാങ്കിലേക്ക് ഒരു കുടം വെള്ളമൊഴിച്ചാണ് ഇവര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് ജനോപകാരപ്രമായ രീതിയില്‍ ശുദ്ധജല വിതരണത്തിന് സജ്ജമാക്കാത്ത പഞ്ചായത്തിനെ ഇവര്‍ നിശിതമായി വിമര്‍ശിച്ചു. മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതിനു പഞ്ചായത്ത് പരിഹാരം കാണുന്നില്ലെന്നും ആക്ഷേപമുണ്ടായി. ഇടതുപക്ഷം ഭരിക്കുന്ന പടിയൂര്‍ പഞ്ചായത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പദയാത്രയുടെ ഭാഗമായാണ് പ്രതീകാത്മക ഉദ്ഘാടനം . പടിയൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സി.എം ഉണ്ണികൃഷ്ണന്‍, കെ.പി.സി.സി അംഗം ഐ.കെ.ശിവജ്ഞാനം, കെ.ആര്‍.പ്രഭാകരന്‍, നന്ദകുമാര്‍, ഡാര്‍ലി ഡേവിസ്, ശോഭന സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി
|
|

|
| സ്വകാര്യ ബസ്സ് നഗരമധ്യത്തില്‍ തകരാറിലായി ; ഗതാഗതം സ്തംഭിച്ചു |
|
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂരില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ്സിന്റെ ടയര്‍ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിനു സമീപം വച്ച് കേടായതിനെ തുടര്‍ന്ന് നഗരത്തില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസ്സ് സ്‌റ്റാന്‍ഡു മുതല്‍ ഠാണാവു വരെ വാഹനങ്ങളുടെ വന്‍ ക്യൂവാണ് അനുഭവപ്പെട്ടത്. പിന്‍ഭാഗത്തെ ടയറുകള്‍ മാറ്റി ബസ്സ് റോഡില്‍ നിന്നും നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
|
|

|
| സി.പി.ഐ രാഷ്ട്രീയ പ്രചാരണ ജാഥ |
|
ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ സി.പി.ഐ പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആഗസ്‌റ്റ് 14ന് നടത്തുന്ന രാഷ്ട്രീയ പ്രചരണ ജാഥ രാവിലെ 11.30ന് കരുവന്നൂര്‍ ബംഗ്ലാവിനു സമീപത്തു വച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ് ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. പി.ജെ ജോബി ജാഥാ ക്യാപ്‌റ്റനായും, അഡ്വ. പി.സി മുരളീധരന്‍ ഡയറക്ടറുമായുള്ള ജാഥ വൈകീട്ട് 5 മണിക്ക് ഗാന്ധിഗ്രാമില്‍ സമാപിക്കും.
|
|

|
| സമര പ്രചരണ വാഹന ജാഥ സമാപിച്ചു |
|
ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ അദ്ധ്യാപക- സര്‍വ്വീസ് സംഘടനാ സമിതി ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സമര പ്രചരണ വാഹന ജാഥ ഇരിങ്ങാലക്കുടയില്‍ സമാപിച്ചു. ആല്‍ത്തറയ്‌ക്കല്‍ നടന്ന സമാപന സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ് ഉദ്‌ഘാടനം ചെയ്‌തു. എ.കെ.എസ്.ടി.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ആര്‍ ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോയിന്റ് കൗണ്‍സിലര്‍ പി.ടി സണ്ണി, ജില്ലാ പ്രസിഡണ്ട് ബി.അശോക്, കെ.എ ശിവന്‍, കെ.ടി രമണി എന്നിവര്‍ സംസാരിച്ചു.
|
|

|
| തിരനോട്ടം കഥകളി ശില്പശാല സമാപനത്തിലേക്ക് |
|
ഇരിങ്ങാലക്കുട : "തിരനോട്ടം" ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലനിലയത്തില്‍ നടത്തുന്ന പ്രതിദിന കഥകളി ശില്പശാല രണ്ടു ദിവസം പിന്നിട്ടു. ശില്പശാല ശനിയാഴ്ച സമാപിക്കും .രണ്ടാം ദിവസമായ വെള്ളിയാഴ്ച ഉത്തരാസ്വയംവരം കഥകളിയെ ആസ്പദമാക്കി മനോധര്‍മ്മ ആറ്റങ്ങള്‍ ചിട്ടപ്പെടുത്തുന്നതായിരുന്നു രണ്ടാം ദിവസത്തെ പ്രധാന പരിപാടി. കലാനിലയം ഗോപി, ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം ബാലകൃഷ്ണന്‍, കലാമണ്ഡലം മനോജ് കുമാര്‍, ഹരിനാരായണന്‍, ഷണ്മുഖദാസ്, വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കീര്‍മ്മീര വധത്തിലെ ലളിത പാഞ്ചാലി തോരന യുദ്ധത്തിലെ ഹനുമാന്‍, രാവണന്‍ എന്നീ കഥാപാത്രങ്ങളെ കുറിച്ചുള്ള പ്രഭാഷണം ഡോ.എ.ഇ.കൃഷ്ണനും, കെ.ബി രാജാനന്ദും , ഇ.എന്‍ നാരായണനും നിര്‍വഹിച്ചു. ലളിതയായി കലാമണ്ഡലം വിജയകുമാറും ഹനുമാനായി സദനം ഭാസിയും രാവണനായി കലാമണ്ഡലം പ്രദീപ് കുമാറും ആശാരിയായി കലാമണ്ഡലം മനോജ് കുമാറും പങ്കെടുത്തു. വൈകിട്ട് അരങ്ങേറിയ ദക്ഷയാഗം കഥകളിയില്‍ കലാനിലയം ഗോപിനാഥന്‍ ദക്ഷനായും സന്ദീപ് ഇന്ദ്രനായും വിനോദ് കുമാര്‍ ശിവനായും വെള്ളിനേഴി ഹരിദാസന്‍ സതിയായും കലാമണ്ഡലം ഹരി ആര്‍.നായര്‍ വീരഭദ്രനായും , ആര്‍.എല്‍.വി.പ്രമോദ് ഭദ്രകാളിയായും കലാനിലയം അരവിന്ദനും മനോജും ഭൂതഗണങ്ങളായും കലാമണ്ഡലം വിജയകുമാറും ശുചീന്ദ്രനാഥനും പൂജാരികളായും പങ്കെടുത്തു. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സദനം കൃഷ്ണന്‍ കുട്ടിയാശാന്‍, വാഴേങ്കട വിജയന്‍, കലാമണ്ഡലം വാസു പിഷാരടി, സദനം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ശില്പശാല ചര്‍ച്ചകളില്‍ സജീവ പങ്കാളിത്തം വഹിച്ചു. (08:30pm august 13th 2010)
|
|

|
| സ്റ്റുഡന്റ്സ് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് നഗരത്തില്‍ നടത്തിയ റെയ്ഡില്‍ പാന്‍മസാലകള്‍ പിടിച്ചെടുത്തു |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാതിര്‍ത്തിയില്‍ നിരോധിച്ച പാന്‍മസാലകളും, പാന്‍ ഉല്‍പ്പന്നങ്ങളും നഗരസഭാ പ്രദേശത്ത് സുലഭമായതിനെക്കുറിച്ച് സ്റ്റുഡന്റ്സ് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇവയ്‌ക്കായി ഇരിങ്ങാലക്കുട പോലീസ് നഗരത്തില്‍ വ്യാപക റെയ്‌ഡ് നടത്തി. വൈകിട്ട് 4 മണിയോടെ ഇരിങ്ങാലക്കുട എസ്.ഐ പ്രേമാനന്ദകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ക്കറ്റിലെ മൂന്നു സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചാക്ക് കണക്കിന് പാന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പതിനയ്യായിരത്തോളം രൂപയുടെ പാന്‍മസാലകളാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുടയില്‍ പാന്‍ മസാലകള്‍ വ്യാപകമാകുന്നതായി സ്റ്റുഡന്റ്സ് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയതെന്ന് എസ്.ഐ പറഞ്ഞു. മൂന്നു സ്ഥാപന ഉടമകളെയും പോലീസ് അറസ്റ്റ് ചെയ്തു. എ.എസ്.ഐ ഷെല്‍വി കോണ്‍സ്‌റ്റബിള്‍മാരായ ഫ്രാന്‍സീസ്, ജോര്‍ജ്ജ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
|
|

|
| മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്‌ക്കൂളില്‍ പ്ലസ്‌ടു കോഴ്സ് ഉദ്ഘാടനം |
|
കാറളം : മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്‌ക്കൂളില്‍ പുതുതായി അനുവദിച്ച പ്ലസ്‌ടു കോഴ്‌സുകളുടെ ഉദ്‌ഘാടനവും ആദ്യ ബാച്ചിന്റെ പ്രവേശനോത്സവവും നടന്നു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍. പോളി കണ്ണൂക്കാടന്‍ കോഴ്‌സുകളുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ബി രാജുമാസ്റ്റര്‍, സ്‌ക്കൂള്‍ മാനേജര്‍ ഫാ. ആന്റോ പാറാശ്ശേരി, പി.എ മേരി, ജോയ് പാലിയേക്കര, കെ.കെ അബ്ദുള്ളക്കുട്ടി, പി.ആര്‍ ഭരതന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
|
|

|
| കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ |
|
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ ക്ഷേത്രം തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കിഴക്കേ ഗോപുരത്തിനു മുന്നില്‍ കതിര്‍ക്കറ്റകള്‍ സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കതിര്‍ക്കറ്റകള്‍ ശിരസ്സിലേറ്റി ക്ഷേത്രം പ്രദക്ഷിണം വച്ച് കിഴക്കേ ഗോപുര നടവഴി ചുറ്റമ്പലത്തിനകത്ത് പ്രവേശിച്ച് പ്രദക്ഷിണം വച്ച് മണ്ഡപത്തില്‍ കതിര്‍ക്കറ്റകള്‍ സമര്‍പ്പിച്ചു. പൂജിച്ച കതിരുകള്‍ ആദ്യം ശ്രീകോവില്‍, തിടപ്പള്ളി, പത്തായപ്പുര, കൂത്തമ്പലം, കൊട്ടിലാക്കള്‍ എന്നിവിടങ്ങളില്‍ വച്ച ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്‌തു. ദേവസ്വം ചെയര്‍മാന്‍ പി. തങ്കപ്പന്‍ മാസ്റ്റര്‍, ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
|
|

|
| നഗരസഭാ കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു |
|
ഇരിങ്ങാലക്കുട : നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളുടെ 'ഓണച്ചന്ത 2010' ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ഹാള്‍ പരിസരത്ത് ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ 'ഓണച്ചന്ത 2010' ന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷംല ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത്, സീനിയര്‍ കൗണ്‍സിലര്‍ കെ.രാധാകൃഷ്‌ണന്‍ മാസ്റ്റര്‍, പത്മജ രാജേന്ദ്രന്‍, മോളി കുര്യന്‍, ബേബി ജോസ് കാട്ട്‌ല, റോക്കി ആളൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ കൗണ്‍സിലര്‍ കെ.രാധാകൃഷ്‌ണന്‍ മാസ്റ്റര്‍ ആദ്യ വില്‍പ്പന സ്വീകരിച്ചു. പരമ്പരാഗതമായ നാടന്‍ ശൈലിയില്‍ വീടുകളില്‍ തയ്യാറാക്കുന്ന പലഹാരങ്ങള്‍, ധാന്യപൊടികള്‍, അച്ചാറുകള്‍, പായസം, റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, ഓണപൂവ്, തൃക്കാകരയപ്പന്‍ തുടങ്ങിയവ ഓണച്ചന്തയില്‍ ലഭ്യമാകും.
|
|

|
| ബി.ജെ.പിയുടെ 'ജനകീയ തെയ്യം' ഇരിങ്ങാലക്കുടയില്‍ |
|
ഇരിങ്ങാലക്കുട : ഭാരതീയ ജനതാ പാര്‍ട്ടിയുടെ കലാസാംസ്‌ക്കാരിക വിഭാഗമായ രംഗ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാഷ്ട്രീയ തെരുവു നാടകം 'ജനകീയ തെയ്യം' ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ഡില്‍ അവതരിപ്പിച്ചു. സമകാലിക രാഷ്ട്രീയ, സാമൂഹിക സംഭവങ്ങള്‍ എന്നിവ കോര്‍ത്തിണക്കികൊണ്ടാണ് ജനകീയ തെയ്യം അവതരിപ്പിച്ചത്. ഇടതു വലതു മുന്നണികളെ രൂക്ഷമായി വിമര്‍ശിക്കുന്ന തെരരുവുനാടകം കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ അതിനിശിതമായി വിമര്‍ശിക്കുകയും തുറന്നുകാട്ടുകയും ചെയ്തു. വൈകീട്ട് 7 മണിയോടു കൂടിയാണ് ഇരിങ്ങാലക്കുടയില്‍എത്തിയത്. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് കെ.വി.കെ കുട്ടി, കൃപേഷ് ചെമ്മണ്ട തുടങ്ങിയവര്‍ തെരുവുനാടക സംഘത്തെ സ്വീകരിച്ചു.
|
|

|
|
last updated
09:30am,
august 27th 2010 |