home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda eXclusive

 
 

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 
 
 
install malayalam font from here
 
 

home    |  exclusive report

 

SocialTwist Tell-a-Friend

പുക പരിശോധന കേന്ദ്രങ്ങള്‍ പ്രഹസനമാകുന്നു


ഇരിങ്ങാലക്കുട: വാഹന മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ ഉറപ്പുവരുത്താന്‍ സ്ഥാപിതമായ പുക പരിശോധനാ കേന്ദ്രങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും പ്രഹസനമാകുന്നു. പരിശോധനാകേന്ദ്രത്തില്‍നിന്നും സര്‍ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങുന്ന പല വാഹനങ്ങളും കാല്‍നടക്കാര്‍ക്കും, മറ്റു വാഹനങ്ങള്‍ക്കും ശല്യമുണ്ടാക്കുന്ന രീതിയില്‍ പുകതുപ്പി പോകുന്നത് ഇരിങ്ങാലക്കുടയില്‍ സ്ഥിരം കാഴ്ചയാണ്. ഓട്ടോറിക്ഷകളാണ് ഇവയിലധികവും. ചില സ്വകാര്യ ബസുകളും, ലോറികളും പുകമലിനീകരണം ഉണ്ടാക്കുന്നതില്‍ ഒട്ടും പുറകിലല്ല. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന സ്കൂള്‍ ബസുകളില്‍നിന്നും, കോണ്ട്രാക്റ്റ് കാര്യെജ് വാഹനങ്ങളില്‍നിന്നും വമിക്കുന്ന പുകമൂലം അതില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് പോലും ആരോഗ്യപ്രശ്നമുണ്ടാക്കുന്നു. അധികൃതര്‍ക്ക് മുമ്പില്‍ വാഹന പരിശോധനയ്ക്ക് വേണ്ടിയുള്ള പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. നിയമാനുസൃതമായ സര്‍ട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാനെന്നാണ് അധികൃതരുടെ ഭാഷ്യം.


internet casino free counters

 
   location    :  Irinjalakuda
   Date         :  September 2011

 
 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2011. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.