ഇന്റേണല്‍
മാര്‍ക്ക് നല്‍കാതെ ക്രൈസ്റ്റ് കോളേജ്
അധ്യാപകര്‍ തന്നെ തോല്പിച്ചെന്ന വിദ്യാര്‍ത്ഥിയുടെ
ആരോപണം അടിസ്ഥാനരഹിതമെന്ന് കോളേജ്
അധികൃതരുടെ വിശദീകരണം. സര്‍വ്വകലാശാലാ
നിയമങ്ങള്‍ അനുസരിച്ചാണ് ഇന്‍േറണല്‍ മാര്‍ക്ക്
നല്‍കിയതെന്നും ക്ലാസ് പരീക്ഷകളില്‍ മാര്‍ക്ക്
കുറഞ്ഞുപോയതിനാലാണ് ഇന്‍േറണല്‍ മാര്‍ക്ക്
കുറഞ്ഞതെന്നും കോളേജ് അധികൃതര്‍ അറിയിച്ചു
.കായികതാരാമായതിനാല്‍ ആല്‍ബിന്റെ സൗകര്യാര്‍ത്ഥം
ക്ലാസ് പരീക്ഷവെക്കാന്‍
തയ്യാറായിരുന്നുവെങ്കിലും വിദ്യാര്‍ഥി
പരീക്ഷ എഴുതാന്‍ തയ്യാറായില്ലെന്ന് കോമേഴ്‌സ്
വിഭാഗം അധ്യാപകന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്
സര്‍വ്വകലാശാല അധികൃതര്‍ക്ക് റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടെന്നും ആരോപണവിധേയനായ
അധ്യാപകന്‍ വെളിപ്പെടുത്തി. ക്രൈസ്റ്റ്
കോളേജ് ബി.കോം വിദ്യാര്‍ഥിയായ ഫുട്‌ബോള്‍
കളിക്കാരന്‍ ആല്‍ബിന്‍ സി.ടി.യാണ് കോമേഴ്‌സ്
വിഭാഗത്തിലെ രണ്ട് അധ്യാപകര്‍ക്കെതിരെ
പരാതി കഴിഞ്ഞ ദിവസം പരാതി
ഉന്നയിച്ചിരുന്നത്. ഇതോടനുബന്ധിച്ച്
ഇരിങ്ങാലക്കുടയില്‍ ഒരു പത്ര സമ്മേളനവും
വിദ്യാര്‍ത്ഥി നടത്തിയിരുന്നു. ഇരുപതില്‍
എട്ട് മാര്‍ക്കാണ് ഇന്‍േറണല്‍ അസസ്‌മെന്റില്‍
വിജയിക്കാന്‍ വേണ്ടത്. ഹാജര്‍നില, ക്ലാസ്‌ടെസ്റ്റ്,
പ്രോജക്ട്, സെമിനാര്‍ തുടങ്ങിയവയുടെ
അടിസ്ഥാനത്തിലാണ് ഇന്‍േറണല്‍ മാര്‍ക്ക്
നിശ്ചയിക്കുന്നത്. എന്നാല്‍ അധ്യാപകര്‍ നല്‍കിയത്
ആറ് മാര്‍ക്കാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.
ബികോം അവസാനവര്‍ഷ പരീക്ഷയില്‍ 60 ശതമാനം
മാര്‍ക്ക് വാങ്ങിയാണ് ആല്‍ബിന്‍ വിജയിച്ചത്.
എന്നാല്‍ ഇന്‍േറണല്‍ മാര്‍ക്ക് ആറ് മാത്രം
രേഖപ്പെടുത്തിയതിനാല്‍ വിജയിച്ചു എന്ന് സര്‍വ്വകലാശാല
സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാല്‍
ജയിച്ചിട്ടും തുടര്‍വിദ്യാഭ്യാസം നടത്താന്‍
കഴിയാത്ത അവസ്ഥയിലാണ് താനെന്ന് ആല്‍ബിന്‍
പരാതിയില്‍ പറഞ്ഞിരുന്നു . എന്നാല്‍ ഈ
ആരോപണങ്ങള്‍ക്കെതിരെ രംഗത്ത്
വന്നിരിക്കുകയാണ് ഇപ്പോള്‍ കോളേജ് അധികൃതര്‍
.
|