home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda eXclusive

 
 

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 
 
 
install malayalam font from here
 
     
     
 

home    |  exclusive report

കനത്ത മഴയില്‍ റോഡ്‌ തകര്‍ന്നു ;വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാസ് തിയേറ്റര്‍ വഴി ക്രൈസ്റ്റ് കോളേജിലെക്കുള്ള റോഡ്‌ കനത്ത മഴയില്‍ തകര്‍ന്നത് അപകടമാകുന്നു. നിര്‍ദിഷ്ട ഇരിങ്ങാലക്കുട കാട്ടൂര്‍ ബൈപാസ് റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ റോഡ്‌ കനത്ത മഴയില്‍ പൊട്ടി പോളിഞ്ഞതിനെ തുടര്‍ന്ന് യാത്ര ദുസ്സഹമായിരിക്കുകയാണ് . റോട്ടില്‍ കുണ്ടും കുഴിയും നിറഞ്ഞ് അതില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ഇരു ചക്ര വാഹനങ്ങള്‍ ഈ കുഴികളില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നത്‌ നിത്യ സംഭവമാണ്. റോഡ്‌ ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഭാഗങ്ങളില്‍ പത്തോളം വന്‍ ഗര്‍ത്തങ്ങളാണ് രൂപമെടുത്തിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് അറ്റകുറ്റപ്പണി നടത്തിയ റോഡ്‌ പൊട്ടിപ്പൊളിഞ്ഞതിന് പിന്നില്‍ അഴിമതിയാണെന്നും ആരോപണം ഉണ്ട്. ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി തൃശ്ശൂരിലേക്കുള്ള ലിമിറ്റഡ്‌ സ്റ്റോപ്പ് ബസ്സുകള്‍ ഈ വഴി നടത്തുന്ന മരണപ്പാച്ചിലും അപകട ഭീതി ഇരട്ടിപ്പിക്കുന്നു. റോഡിനു വീതികുറവാണെന്നതും ഇരു വശങ്ങളിലും വീടുകള്‍ അടക്കമുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടെന്നതും ഇരു ചക്രവാഹനക്കാര്‍ക്ക് കൂടുതല്‍ അപകടം സൃഷ്ടിക്കുന്നു. കോളേജ് ദിനങ്ങള്‍ ആരംഭിച്ചതോടെ ദിനവും നിരവധി വിദ്യാര്‍ത്ഥികളാണ് ഇത് വഴി കാല്‍ നടയായും ഇരു ചക്രവാഹനങ്ങളിലുമായി പോകുന്നത്. പാഞ്ഞെത്തുന്ന ലിമിറ്റഡ്‌ സ്റ്റോപ്പ് ബസ്സുകള്‍ ഇവരെ ഗൌനിക്കുന്ന പതിവില്ല. പലപ്പോഴും തലനാരിഴക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുന്നത്. റോഡിലെ കുഴികള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ സമീപഭാവിയില്‍ സംഭവ്യമായെക്കാവുന്ന നിരവധി അപകടങ്ങള്‍ക്ക് അധികൃതര്‍ ഉത്തരം പറയേണ്ടി വരും .

 
 


internet casino free counters


   location    :  Irinjalakuda
   Date         :  July 2010

 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.