|
പോളി
കണ്ണൂക്കാടന്‍കുഴിക്കാട്ടുശ്ശേരിയുടെ
ആത്മീയ വിശുദ്ധി
ഇരിങ്ങാലക്കുട:
ഇരിങ്ങാലക്കുട രൂപതയുടെ വലിയ ഇടയനായി ഡോ.
പോളി കണ്ണൂക്കാടന്‍ സ്ഥാനമേല്‍ക്കുമ്പോള്‍
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മണ്ണായ
കുഴിക്കാട്ടുശ്ശേരിക്ക് അത് ധന്യ
മുഹൂര്‍ത്തം.
കുഴിക്കാട്ടുശ്ശേരി കണ്ണൂക്കാടന്‍
വീട്ടില്‍ ഔസേപ്പ് കൊച്ചുമറിയം
ദമ്പതിമാരുടെ നാലാമത്തെ് മകനായി
1961
ഫിബ്രവരി
14
നാണ് പോളി കണ്ണൂക്കാടന്‍ ജനിച്ചത്.
കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍.എഫ്.എല്‍.പി.
സ്‌കൂള്‍,
ആളൂര്‍ ആര്‍.എം. ഹൈസ്‌കൂള്‍
എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കി. തുടര്‍ന്ന് തോപ്പ്
പെറ്റി സെമിനാരിയില്‍ വൈദികപഠനം
ആരംഭിച്ചു.
1985
ഡിസംബര്‍
28ന്
ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ ജെയിംസ്
പഴയാറ്റിലില്‍നിന്ന് വൈദികപട്ടം
സ്വീകരിച്ചു.
ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയില്‍
അസിസ്റ്റന്റ് വികാരിയായി സേവനം
അനുഷ്ഠിക്കവെ ഉപരിപഠനാര്‍ത്ഥം റോമിലേക്ക്
പോയി. അവിടെനിന്ന് ഓറിയന്റല്‍
ലിറ്റര്‍ജിയില്‍ ഡോക്ടറേറ്റ് നേടി.
തിരിച്ചെത്തി ലൂര്‍ദ്ദ്പുരം,
മുരിക്കങ്ങല്‍,
നെല്ലായി,
ഊരകം,
തുറവന്‍കുന്ന്,
കൊറ്റനെല്ലൂര്‍,
കുതിരത്തടം,
കുഴിക്കാട്ടുകോണം,
പാദുവ നഗര്‍ എന്നിവിടങ്ങളില്‍ വികാരിയായി
പ്രവര്‍ത്തിച്ചു. ആലുവ,
മംഗലാപുരം എന്നീ സെമിനാരികളില്‍
അധ്യാപകനായും പ്രവര്‍ത്തിച്ചു.
പാസ്റ്ററല്‍ സെന്റര്‍,
ബൈബിള്‍ അപ്പസ്‌തോലേറ്റ്,
വിശ്വാസ പരിശീലനകേന്ദ്രം എന്നിവിയുടെ
ഡയറക്ടറായിരുന്നു. ക്രൈസ്തവ കേരളം,
സീറോ മലബാര്‍സഭയുടെ പുരോഹിതന്മാരുടെ
ജീവിതം,
സീറോ മലബാര്‍ സഭയുടെ ചരിത്രം തുടങ്ങി
പന്ത്രണ്ടോളം കൃതികളുടെ എഡിറ്ററായിരുന്നു.
|
ആത്മീയ വിശുദ്ധിയുടെ വലിയ ഇടയന്‍
പടിയിറങ്ങുന്നു
ഇരിങ്ങാലക്കുട:
ആത്മീയ വിശുദ്ധി കാത്തുസൂക്ഷിച്ച് രൂപതയെ
നയിച്ച വലിയ ഇടയന്‍ പടിയിറങ്ങുന്നു.
ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ജയിംസ്
പഴയാറ്റിലാണ് തന്റെ പിന്‍ഗാമിക്ക് അംശവടിയും
സ്ഥാനചിഹ്നങ്ങളും കൈമാറി ഏപ്രില്‍ 18ന്
പടിയിറങ്ങുന്നത്. സഹജയമായ ദൈവാശ്രയ ബോധവും
വൈജ്ഞാനികമായ സിദ്ധിയും യുക്തിഭദ്രമായ
ചിന്താഗതിയും വിനയാന്വിതമായ നേതൃഗുണങ്ങളും
കൊണ്ട് 32 വര്‍ഷക്കാലം രൂപതയെ നയിച്ച
വ്യക്തിത്വമാണ് ബിഷപ്പ് ജെയിംസ് പഴയാറ്റില്‍.
1978 ജൂണ്‍ 22നാണ് ഇരിങ്ങാലക്കുടരൂപത
സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രിയില്‍ പോള്‍
ആറാമന്‍ മാര്‍പാപ്പ ഒപ്പുവെയ്ക്കുന്നത്.
1978 സപ്തംബര്‍ 10ന് പുതിയ രൂപതയുടെ
ഉദ്ഘാടനവും പ്രഥമമെത്രാന്‍ ബിഷപ്പ് ജെയിംസ്
പഴയാറ്റിലിന്റെ മെത്രാഭിഷേകവും
സ്ഥാനാരോഹരണവും നടന്നു. 1934 ജൂലായ് 26ന്
മാള പുത്തന്‍ചിറ പഴയാറ്റില്‍ തോമന്‍കുട്ടിയുടെയും
മറിയംകുട്ടിയുടെയും മകനായി പിറന്ന ജയിംസ്
പഴയാറ്റില്‍ ധനതത്ത്വശാസ്ത്രത്തില്‍
ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും
ഫലോസഫിയില്‍ എം.ഫി.ല്ലും തിയോളജിയില്‍
ഡോക്ടറേറ്റും നേടി. തുടര്‍ന്ന് തൃശ്ശൂര്‍
സെന്റ് മേരീസ് മൈനര്‍ സെമിനാരി, ശ്രീലങ്ക,
പുണെ എന്നിവിടങ്ങളില്‍നിന്ന് മതപഠനം പൂര്‍ത്തിയാക്കി
പാവറട്ടി ഫൊറോനയില്‍ അസിസ്റ്റന്റ്
വികാരിയായി പ്രവര്‍ത്തനം തുടങ്ങി. തൃശ്ശൂര്‍
ലൂര്‍ദ്ദ് കത്തീഡ്രല്‍, ഡോളേഴ്‌സ് ചര്‍ച്ച്,
പൂങ്കുന്നം സെന്റ് ജോസഫ് ചര്‍ച്ച്,
അരണാട്ടുകര സെന്റ് തോമസ് ചര്‍ച്ച്
എന്നിവങ്ങളിലും സേവനമനുഷ്ഠിച്ചു. തൃശ്ശൂര്‍
സെന്റ് തോമസ് കേളേജില്‍ ഇംഗ്ലീഷ്
അധ്യാപകനായും പ്രവര്‍ത്തിച്ചു |