ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 12 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 115. ഇതുവരെ ആകെ പോസിറ്റീവ് 1079 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 12 കോവിഡ് പോസിറ്റീവുകൾ. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 115. ഇതുവരെ ആകെ പോസിറ്റീവ് 1079. ഹോം ക്വാറന്റൈയിനിൽ 335 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 46
Day: November 25, 2020
തൃശൂർ ജില്ലയിൽ ബുധനാഴ്ച 664 പേർക്ക് കോവിഡ്, 634 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 664 ൽ 634 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 631 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്. തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച664 ൽ634 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 631 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്, 5669
പല്ലാവൂർ കർമ്മശ്രേഷ്ഠ പുരസ്കാരം അമേരിക്കൻ മലയാളിക്ക്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട 11 മത് ദേശിയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോ ടനുബന്ധിച്ചുള്ള "പല്ലാവൂർ കർമ്മശ്രേഷ്ഠ" പുരസ്കാരം മലയാളിയും അമേരിക്കയിലെ ഡെട്രയൂട് മിഷിഗൺ കലാക്ഷേത്രയുടെ ഡയറക്ടറുമായ രാജേഷ് നായർക്ക് . ശില്പവും, പ്രശംസാപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം ക്ഷേത്രനടയിൽ കേരളം കലാമണ്ഡലം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ടി കെ നാരായണൻ സമർപ്പിച്ചു.കോവിഡ് മൂലം കാലാവതരണം നഷ്ടപെട്ട നിരവധി കലാകാരന്മാർക്കും രോഗബാധിതർക്കും ഇവർ സാമ്പത്തിക സഹായം നൽകി
വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംഗീത ശില്പ ശാല നവംബർ 29 ഞായറാഴ്ച
ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ 29 ഞായറാഴ്ച ആദ്യത്തെ ഓൺലൈൻ സംഗീത ശില്പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത കർണാടക സംഗീതജ്ഞൻ,പദ്മഭൂഷൺ, സംഗീത കലാനിധി മധുരൈ ടി.എൻ ശേഷഗോപാലൻ നയിക്കുന്ന സംഗീത ശില്പ ശാല സൂം (zoom) ആപ്പിലൂടേയാണ് നടത്തുന്നത്. ആദ്യമായാണ് കേരളത്തിൽ മധുരൈ ടി.എൻ ശേഷഗോപാലൻ ഓൺലൈൻ സംഗീത ക്ലാസ് നയിക്കുന്നത്. സംഗീത ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വരവീണയുടെ വെബ്സൈറ്റിലൂടെ രജിസ്റ്റർ